Breaking News

ബ്ലാക്ക് ഫംഗസ് പകരില്ല: ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്…

കോവിഡ് ബാധിതരില്‍ കണ്ടു വരുന്ന ബ്ലാക്ക് ഫംഗസ് എന്ന മ്യൂകോര്‍ മൈക്കോസിസ് പകരില്ലെന്ന് ആരോഗ്യ വകുപ്പ്. ഇതുസംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശവും ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പലപ്പോഴും

ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ രോഗം ശ്വാസകോശതേ്‌യും തലച്ചോറിനെയുമാണ് ബാധിക്കുന്നത്. പരിസ്ഥിതിയില്‍ സ്വഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഇത് പിടിപെടുന്നത്. സ്റ്റിറോയിഡുകളുടെ

അമിത ഉപയോഗവും ഫംഗസിനു കാരണമാകുന്നതായി ആരോഗ്യ വിദഗ്ദര്‍ വിലയിരുത്തുന്നു. മൂക്കില്‍ നിന്നും കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ ആയ സ്രവം വരിക, മൂക്ക് അടഞ്ഞതായി

തോന്നുക, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാകുക, പല്ല് വേദന, പല്ല് കൊഴിയല്‍, കാഴ്ച മങ്ങല്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ച് വേദന തുടങ്ങിയവ ആണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങള്‍.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …