ലോക് ഡൗണ്‍ മൂലം കര്‍ഷകരും ചെറുകിട വ്യാപാരികളും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഒന്നാം ഘട്ട ലോക് ഡൗണ്‍ കാലത്ത് ചെയ്ത മാതൃകയില്‍ ബാങ്ക് വായ്പ തിരിച്ചടവിന്
മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് കര്‍ഷക കൂട്ടായ്മ ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ടു. ഏഴു ശതമാനം പലിശയില്‍ ഒരു വര്‍ഷത്തേക്ക് എടുത്ത വായ്പകള്‍ നിശ്ചിത സമയത്തിനകം പൂര്‍ണമായും തിരിച്ചടക്കുന്നില്ലെങ്കില്‍ സബ്സിഡി നഷ്ടത്തിന് പുറമെ
ഉയര്‍ന്ന പലിശ നിരക്കില്‍ വലിയ തുക തിരിച്ചടക്കേണ്ട അവസ്ഥയാണുള്ളത്. സ്വര്‍ണമോ ഭൂമിയോ ഈടു നല്കി മൂന്നു ലക്ഷം വരെ വായ്പയെടുത്ത സാധാരണക്കാരായ കര്‍ഷകരാണ് ഇത് മൂലം
തിരിച്ചടി നേരിടുന്നത്. യോഗത്തില്‍ ഏ.കെ.കുഞ്ഞിമരക്കാര്‍, ഇ. ശിവരാമന്, പി.എം.അബ്ദുല്‍ മജീദ്, കെ.വി.സെബാസ്റ്റ്യന്‍, പി.സി.എ.റഹീം,അനസ് കാരാടി എന്നിവര്‍ സംസാരിച്ചു.