Breaking News

ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ ഗ്രാവിടാസ് ഉടന്‍ എത്തും..!!

ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ ഹാരിയറിന്റെ സെവന്‍ സീറ്റര്‍ ഉടന്‍. ഗ്രാവിടാസ് എന്ന പേരിലാണ് വാഹനം നിരത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഈ പേര് ഔദ്യോഗികമായി അറിയിച്ചുകൊണ്ട് വാഹനത്തിന്റെ ആദ്യ ടീസര്‍ ടാറ്റ മോട്ടോഴ്സ് പുറത്തുവിട്ടിരിക്കുകയാണ്.

എന്നാല്‍ കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ ബസാര്‍ഡ് എന്ന പേരിലായിരുന്നു ഈ കാര്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഗ്രാവിടാസിനെ ടാറ്റ അവതരിപ്പിക്കുന്നതായിരിക്കും. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ കമ്ബനി പുറത്തുവിട്ടിട്ടില്ല. 15 ലക്ഷം റേഞ്ചിലായിരിക്കും വാഹനത്തിന്റെ പ്രാരംഭ വിലയെന്നാണ് സൂചനകള്‍.

About NEWS22 EDITOR

Check Also

കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു

കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു. ടൊയോട്ടാ മിറായ് ( Mirai ) വാഹനമാണ് രജിസ്റ്റര്‍ ചെയ്തത്. …