സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷം സമാനമായി സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.
ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 36,360 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 30 രൂപ കൂടി 4,545 രൂപയിലുമാണ് വ്യാപാരം ഉള്ളത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,040 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.
പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് കാണാന്‍ സാധിച്ചത്.