Breaking News

കാനറാ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതി കുറ്റം സമ്മതിച്ചു…

കാനറാ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പത്തനംതിട്ട സിജെഎം കോടതിയില്‍ പ്രതിയെ ഹാജരാക്കും. അസേസമയം സംഭവത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

പത്തനംതിട്ട കനറാ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷമാണ് ഇയാള്‍ തട്ടിയെടുത്തത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പുനടത്തിയത്. 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്,

ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയില്‍ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതര്‍ പരിശോധന ആരംഭിച്ചത്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച്‌ ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്.

കനറാ ബാങ്ക് തുമ്ബമണ്‍ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിന്‍വലിച്ചതായി കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ജീവനക്കാരന്‍ പത്തനംതിട്ട രണ്ടാം ശാഖയിലെ മാനേജരെ അറിയിച്ചു.

ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന പ്രതി, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ബാങ്കിന്റെ പാര്‍ക്കിങ് അക്കൗണ്ടില്‍ നിന്നുള്ള പണം തിരികെനല്‍കി ഈ പരാതി പരിഹരിച്ചു.

തുടര്‍ന്ന് ഫെബ്രുവരി 11-ന് ബാങ്ക് അധികൃതര്‍ പരിശോധന തുടങ്ങി. ഒരുമാസത്തെ പരിശോധന പൂര്‍ത്തിയായപ്പോള്‍ കോടികള്‍ നഷ്ടമായെന്ന് വ്യക്തമാവുകയായിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …