പാചകവാതക വിതരണക്കാരെ കോവിഡ് വൈറസ് മുന്നണിപ്പോരാളികളായി പരിഗണിച്ച് വാക്സിനേഷനു മുന്‍ഗണന നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി 20നു പരിഗണിക്കാനായി മാറ്റി.
ഓള് ഇന്ത്യ എല്‍പിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്റെ കേരള സര്‍ക്കിള്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.വി. ആശ സര്‍ക്കാരിന്റെ നിലപാടു തേടിയിട്ടുണ്ട്. തിരുവനന്തപുരം മേഖലയില്‍ എല്‍പിജി
വിതരണക്കാര്‍ക്കു കോവിഡ് വാക്സിനേഷനു മുന്‍ഗണന നല്‍കുന്നുണ്ടെന്നും ഇതു മറ്റു മേഖലകളിലുള്ളവര്‍ക്കും ബാധകമാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY