ദുബായിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. എട്ട് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മിര്‍ഡിഫ് സിറ്റി സെന്ററിന് മുന്നില്‍ ഷാര്‍ജ റൂട്ടില്‍ മിനി ബസും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് ദുബായ് കോര്പ്പറേഷന് ഫോര്‍ ആംബുലന്‍സ് സര്‍വ്വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. പരിക്കേറ്റവരെ ഉടനെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണപ്പെട്ടവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
NEWS 22 TRUTH . EQUALITY . FRATERNITY