ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന പിണറായി വിജയന് ആശംസകള്‍ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫോണില്‍ വിളിച്ചാണ് ആശംസകളറിയിച്ചത്.
സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നില്ല, കോവിഡ് പശ്ചാത്തലത്തില്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാതെ ഓണ്‍ലൈനില്‍ ചടങ്ങ് കാണുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സഹകരിക്കേണ്ട
കാര്യങ്ങളില്‍ പൂര്‍ണമനസോടെ സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും. കോവിഡ് ദുരിതം വിതച്ച ബുദ്ധിമുട്ടുകളെയും സാമ്ബത്തിക
പ്രതിസന്ധിയേയും മറികടന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെ എന്നും ആശംസിക്കുന്നു
NEWS 22 TRUTH . EQUALITY . FRATERNITY