രാജ്യത്ത് 24 മണിക്കൂറിനിടെ 2,57,299 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.സി.എം.ആറിന്റെ കണക്കുകള്‍ പ്രകാരം 20,66,284 സാംപിളകളാണ് പരിശോധനകളാണ് നടത്തിയത്.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്കാണിത്. തമിഴ്നാട് (36,184), കര്‍ണാടക (32,218), കേരളം (29,673), മഹാരാഷ്ട്ര (29,644), ആന്ധ്രപ്രദേശ് (20,937) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ്
രാജ്യത്ത് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തില്‍ താഴേക്ക് എത്തിയത്. 4194 പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് (1263) ഏറ്റവും കൂടുതല്‍ പേര് മരിച്ചത്. തമിഴ്നാടാണ് (1263) രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 3,57,630 പേര് കഴിഞ്ഞ ദിവസം രോഗമുക്തി നേടി.