കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരകോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്ത നടന് മോഹന്‍ ലാലിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.
മോഹന്‍ലാലിന്റെ 61ആം പിറന്നാളിനോടനുബന്ധിച്ചാണ് താരം ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയുള്ള
മെഡിക്കല്‍ ഉപകരണങ്ങള്‍ കേരളത്തിനായി സംഭവന ചെയ്തത്. ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെ മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചതായും വീണ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.