കോവിഡ് പ്രോടോകോള്‍ ലംഘിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരാതി. ലോക് ഡൗണ്‍ നിയമം തെറ്റിച്ച് സ്വീകരണം സംഘടിപ്പിച്ചെന്നാരോപിച്ചാണ് പ്രതിപക്ഷ
നേതാവിനെതിരെ എഐവൈഎഫ് സംസ്ഥാന ജോ. സെക്രടറി എന്‍ അരുണ്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കോവിഡ് ചുമതലയുള്ള ജില്ലാ കലക്ടര്‍ക്കും പൊലീസ് മേധാവിക്കും ഉള്‍പെടെ
തെളിവോടുകൂടിയാണ് പരാതി നല്‍കിയിരിക്കുന്നത്. നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന് അറിയിച്ചു.