Breaking News

പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും വകവരുത്തും; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണി…

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത്. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും

ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്ത്. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. ഇത് സംബന്ധിച്ച് തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ടിപി വധക്കേസിലെ പ്രതികളുടെ

പ്രതികാര നീക്കമാകാമിതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. താൻ ആരുടെയും ജീവിതം നശിപ്പിച്ചിട്ടില്ലെന്നും ജയിലിൽ നിന്ന് പ്രതികൾക്ക് സഹായം ലഭിക്കുന്നുണ്ടാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു.

കോൺഗ്രസ് നേതാക്കളെയും കാര്യം അറിയിച്ചിട്ടുണ്ട്. തനിക്ക് പേടി ഇല്ലെന്നും പേടി എന്നൊരു വാക്ക് തന്റെ നിഘണ്ടുവിൽ ഇല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. തന്റെ കർത്തവ്യങ്ങളുമായി മുന്നോട്ടു പോകുമെന്നും തനിക്ക് സുരക്ഷ വേണ്ടെ എന്നും തിരുവഞ്ചൂർ ട്വന്റിഫോറിനോട് വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …