ഓരോ യു.ഡി.എഫ് പ്രവര്‍ത്തകനും തിരിച്ചുവരാനുള്ള പോരാട്ടത്തിന് ഒരുങ്ങണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് ഈ പ്രവര്‍ത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോവും.
ക്രിയാത്മക പ്രതിപക്ഷമായി സഭക്ക് അകത്തും പുറത്തും പ്രവര്‍ത്തിക്കും. ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു കൊടുങ്കാറ്റ് പോലെ യു.ഡി.എഫ് തിരിച്ചുവരുമെന്നും സതീശന്‍ പറഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിനാണ് പ്രഥമ പരിഗണന.
സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആണ് കേരളത്തിന്റെ പൊതുബോധം. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണില്‍ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യു.ഡി.എഫിന്റെ ലക്ഷ്യമെന്നും സതീശന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതൃസ്ഥാനം
ഏറ്റെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ വി.ഡി സതീശന്‍ കെ.പി.സി.സി പ്രസിഡന്റിനെ സന്ദര്‍ശിച്ചു. വി.എം സുധീരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
NEWS 22 TRUTH . EQUALITY . FRATERNITY