Breaking News

ലക്ഷദ്വീപില്‍ പിന്നോട്ടില്ല; നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രഫുല്‍ പട്ടേല്‍

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു.

പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം. പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകണമെന്നും ദ്വീപില്‍ ഗുരുതര സാഹചര്യമില്ലെന്നും പ്രഫുല്‍ പട്ടേല്‍ വിലയിരുത്തി.

ഈ മാസം 30ന് ദ്വീപിലെത്തിയ ശേഷം രാഷ്ട്രീയ നേതാക്കളുമായടക്കം ചര്‍ച്ച ചെയ്യുമെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. അതിനിടെ ശക്തമായ നടപടികളിലേക്ക് കടക്കുകയാണ് ലക്ഷദ്വീപ് പൊലീസ്. കൂടുതല്‍

പ്രതിഷേധക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തു. കല്‍പേനി ദ്വീപ് നിവാസികളായ നാല് പേരുടെ ഫോണുകളാണ് പിടിച്ചെടുത്തത്. അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പോസ്റ്റിട്ടതാണ് ഫോണുകള്‍ പിടിച്ചെടുക്കാന്‍ കാരണം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …