നാരദ ഒളിക്യാമറ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കൊല്‍ക്കത്ത ഹൈക്കോടതിയാണ് മന്ത്രിമാരായ ഫിര്‍ഹദ് ഹക്കീം, സുബ്രത മുഖര്‍ജി, എംഎല്‍എ
മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്ക് ജാമ്യം നല്‍കിയത്. 2 ലക്ഷം രൂപ, രണ്ട് ആള്‍ ജാമ്യം എന്നിവ ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങള്‍ക്ക്
അഭിമുഖം നല്‍കാന്‍ പാടില്ല, അന്വേഷണം സംഘത്തിന് മുന്നില്‍ ആവശ്യപെടുന്നതിനു അനുസരിച്ചു ഹാജരാകണം, തുടങ്ങിയവയാണ് വ്യവസ്ഥകള്‍. അന്വേഷണത്തിന്റെ
ഒരുഘട്ടത്തിലും ഇടപെടാന്‍ പാടില്ലെന്നും ആക്റ്റിംഗ് ചിഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡല്‍ അടങ്ങിയ അഞ്ചംഗ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് കോടതിയില്‍ ഹാജരായത്