ആറ്റിങ്ങല്‍ : മൂന്നുമുക്കില്‍ ബീവറേജ് കോര്‍പറേഷന്‍ ഗോഡൗണില്‍ നിന്നു 155 കെയ്സ് വിദേശ മദ്യം കവര്‍ന്ന സംഭവത്തില്‍ കവലയൂര്‍ മൂങ്ങോട് സ്വദേശി കിരണിനെ പോലീസ് റിമാന്‍ഡ് ചെയ്തു.
മൂങ്ങോട് സ്വദേശിയും കേസിലെ മൂന്നാം പ്രതിയുമായ സജിന്‍ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഇതോടെ അറസ്റ്റില്‍ ആയിരിക്കുന്നവരുടെ എണ്ണം ആറായി ഉയര്‍ന്നു.
1.54 ലക്ഷം രൂപയും മദ്യം കടത്താനുപയോഗിച്ച നാല് കാറുകളും പോലീസ് പിടികൂടി. രജിത്ത് , മെബിന്‍ ആര്‍തര്‍ , ജിബിന്‍ , നിഖില്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. സംഭവത്തില്‍ നേരിട്ട്
ബന്ധമുള്ള 5 പേര്‍ കൂടി അറസ്റ്റില്‍ ആകാനുണ്ട്. ഏപ്രില്‍ 30, മേയ് 6, 9, 12, 14, 15, 17, 20 എന്നീ ദിവസങ്ങളിലായിരുന്നു കവര്‍ച്ച. സെക്യൂരിറ്റി ജീവനക്കാരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇവര്‍ക്ക് പങ്കില്ലെന്നാണ് നിഗമനം
NEWS 22 TRUTH . EQUALITY . FRATERNITY