സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. മൊബൈല്‍ ഫോണും കമ്ബ്യൂട്ടറും നന്നാക്കുന്ന കടകള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം. ഗ്യാസ് സ്റ്റൗ നന്നാക്കുന്ന കടകള്‍, കൃത്രിമ അവയവങ്ങള്‍
വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍, ശ്രവണ സഹായ ഉപകരണങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍, കണ്ണട വില്‍പ്പന ഷോപ്പുകള്‍ എന്നിവക്കും ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.
അതേസമയം, ഈ ഇളവുകള്‍ തീവ്രരോഗ വ്യാപനമുള്ള മലപ്പുറം ജില്ലക്ക് ബാധകമല്ല. സ്ത്രീകളുടെ ശുചിത്വ വസ്തുക്കള്‍ വില്‍പന സ്ഥലങ്ങളില്‍ എത്തിക്കാനുള്ള വാഹനങ്ങള്‍ക്കും അനുമതി നല്‍കി. ചകിരി മില്ലുകള്‍ക്ക്
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. വളം, കീടനാശിനി കടകള്‍ ആഴ്ചയില്‍ ഒരു ദിവസം പ്രവര്‍ത്തിക്കും. ചെത്ത് കല്ല് വെട്ടാനും അനുമതിയുണ്ട്. കല്ല് കൊണ്ട് പോകുന്ന
വാഹനങ്ങളെ തടയുന്നത് ഒഴിവാക്കുകയും ചെയ്യും. വയനാട്, ഇടുക്കി ജില്ലകളിലെ മലഞ്ചരക്ക് കടകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളില്‍ ആഴ്ചയില്‍ ഒരു ദിവസം തുറന്ന് പ്രവര്‍ത്തിക്കാം