Breaking News

ചാമ്ബ്യന്‍സ് ലീഗ് കിരീട ജേതാക്കളെ ഇന്നറിയാം; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് നേര്‍ക്കുനേര്‍…

ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്ന് ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള കിരീടപ്പോരാട്ടം. ആരാകും യൂറോപ്യന്‍ ക്ലബ് ഫുട്ബോളിലെ ഇത്തവണത്തെ കിരീടജേതാക്കള്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ഇറങ്ങുക. പ്രീമിയര്‍ ലീഗും. ലീഗ് കപ്പും നേരത്തെ തന്നെ സിറ്റി സ്വന്തമാക്കിയിരുന്നു.

സിറ്റിയ്ക്ക് ഇത് ചാമ്ബ്യന്‍സ് ലീഗിലെ ആദ്യ ഫൈനലാണ്. എന്നാല്‍ മൂന്നാം ഫൈനലില്‍ ഇറങ്ങുന്ന തോമസ് ട്യൂഷലിന്റെ ചെല്‍സിയാകട്ടെ ചാമ്ബ്യന്‍സ് ലീഗില്‍ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്.

സിറ്റിയുടെ സൂപ്പര്‍താരം അര്‍ജന്റീനയുടെ സെര്‍ജിയോ  അഗ്യൂറോയുടെ സിറ്റിയിലെ അവസാന മത്സരം കൂടിയാണിത്. താരത്തിന് കിരീട നേട്ടത്തോടെ യാത്രയയപ്പ് നല്‍കാനാകും ടീം ഇന്ന് ശ്രമിക്കുക. ഇരു ടീമുകളും ഇതുവരെ 168 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്ന കണക്കനുസരിച്ച്‌

മുന്‍‌തൂക്കം കൂടുതല്‍ ചെല്‍സിയ്‌ക്കാണ്‌. ചെല്‍സി 70 കളികളില്‍ ജയിച്ചപ്പോള്‍ സിറ്റിയ്ക്ക് 59 കളികളിലാണ് ജയിക്കാനായത്. ബാക്കി മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. കരുത്തരായ ഇരു

ടീമുകളും മികച്ച ഫോമിലാണുള്ളത്. അതിനാല്‍ തന്നെ ഇന്നത്തെ മത്സരം ആവേശപ്പോരാട്ടം തന്നെയായിരിക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …