രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിര്‍ത്തിവച്ച ഐ.പി.എല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇനി യു.എ.ഇയില്‍ നടക്കും. ബി.സി.സി.ഐയുടെ പ്രത്യേക യോഗശേഷം ചെയര്മാന് രാജീവ് ശുക്ള അറിയിച്ചതാണ് ഇക്കാര്യം.
31 മത്സരങ്ങളാണ് ഇനി ഈ സീസണില്‍ ഐ.പി.എല്ലില്‍ അവശേഷിക്കുന്നത്. ഇത് സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സമൂഹമാദ്ധ്യമ പേജുകളില്‍ അറിയിച്ചിട്ടുണ്ട്.
ഈ സമയം ഇന്ത്യയില്‍ മണ്‍സൂണ്‍ കാലമായതിനാല്‍ കൂടിയാണ് യു.എ.ഇയിലേക്ക് മാറ്റിയതെന്ന് ബി.സി.സി.ഐ അറിയിച്ചു. 2020ലെ ഐ.പി.എല്ലും നടന്നത് യു.എ.ഇയിലാണ്. സെപ്തംബര്‍ 19 അല്ലെങ്കില്‍ 20ന് മത്സരങ്ങള്‍ തുടങ്ങണമെന്നാണ്
ബി.സി.സി.ഐ കരുതുന്നത്. എന്നാല്‍ അന്തിമതീരുമാനം ആയിട്ടില്ല. ഇന്ത്യയുടെ ഇംഗ്ളണ്ട് പരമ്ബരയ്ക്ക് ശേഷം മത്സരങ്ങള്‍ ആരംഭിക്കാനാണ് സാദ്ധ്യത. ഓഗസ്റ്റ് മാസത്തിലാണ് ടെസ്റ്റ് പരമ്ബരയുളളത്.
ഇതില്‍ മൂന്ന് നാല് ടെസ്റ്റുകള്‍ തമ്മില്‍ ഒന്‍പത് ദിവസത്തെ ഇടവേളയുണ്ട്. ഇത് കുറച്ചാല്‍ യു.എ.ഇയില്‍ ടീമംഗങ്ങള്‍ക്ക് എത്താന്‍ മതിയായ സമയം ലഭിക്കും. എന്നാല്‍ ഇക്കാര്യം ഇന്ത്യ,
ഇംഗ്ളണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നോക്കൗട്ട് മത്സരങ്ങള്‍ക്കുള്‍പ്പടെ 24 ദിവസങ്ങളാണുളളത്. ഇതോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മത്സരങ്ങളാകും നടത്തുക