Breaking News

ലോക്ക്ഡൗണ്‍ ജൂൺ 9 വരെ നീട്ടി; മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു…

സംസ്ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അത്യാവശ്യ സേവനങ്ങള്ക്ക് ഇളവ് പ്രഖ്യാപിച്ചു.

എല്ലാ വ്യവസായ സ്ഥാപനങ്ങളും മിനിമം ജീവക്കാരെ ഉപയോഗിച്ച്‌ പ്രവർത്തിക്കാം. അസംസ്കൃത വസ്തുക്കൾ നൽകുന്ന സ്ഥാപനങ്ങൾ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിൽ അഞ്ചുമണിവരെ.

കൂടുതൽ ഇളവുകളോടെയാകും മൂന്നാംഘട്ട ലോക്ക്ഡൗൺ നടപ്പാക്കുക. മലപ്പുറത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കി. പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, സ്വർണക്കടകൾ, ടെക്സ്റ്റയില്

എന്നിവ തിങ്കൾ ബുധൻ ദിവസങ്ങളിൽ അഞ്ചുമണിവരെ തുറക്കാം. ബാങ്കുകൾ തിങ്കൾ,‍ ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കാം. സമയം വൈകുന്നേരം അഞ്ചുവരെയായിരിക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …