Breaking News

Kerala

അവസരം കിട്ടിയാൽ കെ- റെയിൽ സാധ്യമാക്കുക തന്നെ ചെയ്യും: എം വി ഗോവിന്ദൻ

കോട്ടയം: അവസരം ലഭിച്ചാൽ കെ-റെയിൽ സൃഷ്ടിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആ അവസരം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ജനകീയ പ്രതിരോധ ജാഥക്കിടെ പറഞ്ഞു. 50 വർഷത്തിനപ്പുറമുള്ള വിജയത്തിന്‍റെ തുടക്കമാണ് കെ-റെയിൽ പദ്ധതി. നാളെ വരാൻ പോകുന്നത് എന്താണെന്ന് മനസിലാക്കുകയും ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗിക്കുകയും കേരളത്തെ എങ്ങനെ ആധുനികവത്കരിക്കാമെന്ന് കാട്ടിക്കൊടുക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും എം വി ഗോവിന്ദൻ കോട്ടയത്ത് പറഞ്ഞു. അതേസമയം ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി …

Read More »

ബ്രഹ്മപുരം തീപിടുത്തം; ഹൈക്കോടതിയുടെ നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച മോണിറ്ററിംഗ് കമ്മിറ്റി ഇന്ന് സ്ഥലം സന്ദർശിക്കും. ശുചിത്വമിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10ന് സ്ഥലത്തെത്തും. തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റൽ എൻജിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. ബ്രഹ്മപുരം പ്രശ്നം പരിഹരിക്കാൻ ഇന്ന് മുതൽ പുതിയ ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം …

Read More »

ത്രിപുരയിൽ എളമരം കരീം ഉൾപ്പെടെയുള്ളവർക്കു നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം

അഗർത്തല: ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ, എളമരം കരീമിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനു നേരെ ആക്രമണം. നേതാക്കളെ ശാരീരികമായി ആക്രമിച്ചതായും വാഹനങ്ങൾ തകർത്തതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കാര്യമായി ഇടപെട്ടില്ലെന്ന് എം.പിമാർ ആരോപിച്ചു. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലം സന്ദർശിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എം.പിമാർ ആരോപിച്ചു. “ബിസാൽഗാർഹ്, മോഹൻപൂർ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ ബിജെപി ഗുണ്ടകൾ ആക്രമിച്ചു. നേതാക്കൾക്കൊപ്പമുണ്ടായിരുന്ന പോലീസ് മൗനം …

Read More »

മോശം പെരുമാറ്റം; ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ സർവീസിൽനിന്ന് നീക്കി ഡിജിപി

തിരുവനന്തപുരം: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമവും നടത്തിയതിനെ തുടർന്ന് കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആർ ശിവശങ്കറിനെ സർവീസിൽ നിന്നും മാറ്റി. കേരള പോലീസ് ആക്ടിലെ സെക്ഷൻ 86(3) പ്രകാരമാണ് സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്‍റെ നടപടി. അച്ചടക്ക നടപടിയുടെ ഭാഗമായി നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇൻസ്പെക്ടർ നേരിട്ടെത്തി വിശദീകരണം നൽകുകയും ചെയ്തു. ശിവശങ്കറിന്‍റെ അവകാശവാദത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കിയത്. നിരവധി തവണ അച്ചടക്ക …

Read More »

ബ്രഹ്മപുരം തീപിടുത്തം; 80% തീയണച്ചതായി മന്ത്രി പി. രാജീവ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ 80 % പ്രദേശത്തെയും തീ അണച്ചതായി മന്ത്രി പി രാജീവ്. 678 പേരാണ് ചികിത്സ തേടിയത്. ഇതിൽ 421 പേർ സർക്കാർ സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്തവരാണ്. രണ്ട് പേർക്ക് മാത്രമാണ് ഐസിയു സഹായം വേണ്ടിയിരുന്നത്. ഗർഭിണികളാരും ചികിത്സ തേടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഗുരുതര സാഹചര്യമില്ലെന്നാണ് ആരോഗ്യപ്രവർത്തകരുടെയും ഐഎംഎയുടെയും വിലയിരുത്തൽ. എന്നാൽ ഏത് സാഹചര്യവും നേരിടാൻ സർക്കാർ തയ്യാറാണ്. പ്രത്യേക ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി. …

Read More »

കെടിയു വിസി സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ്; നടപടി 5 മാസത്തിന് ശേഷം

തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ വി.സി സ്ഥാനം ഏറ്റെടുത്തതിന് കെ.ടി.യു വി.സി സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി. സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണർ സിസയെ നിയമിച്ചതു മുതൽ സർക്കാർ തർക്കത്തിലാണ്. സിസ തോമസിനെ നിയമിച്ച് അഞ്ച് മാസത്തിന് ശേഷമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അടുത്തിടെ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സിസയെ നീക്കം ചെയ്യുകയും പകരം നിയമനം നൽകാതിരിക്കുകയും ചെയ്തു. ഒടുവിൽ …

Read More »

വേനൽ കനക്കുന്നു; മുൻകരുതലുകളും മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ചൂട് കനക്കുന്നതിനനുസരിച്ച് നിർജ്ജലീകരണത്തിനും അനാരോഗ്യത്തിനും സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ചിക്കൻപോക്സ്, വയറിളക്ക രോഗങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കെട്ടിടങ്ങൾക്ക് പുറത്ത് ജോലി ചെയ്യുന്നവർ സമയക്രമം കർശനമായി പാലിക്കണം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തിളപ്പിച്ചാറിയ …

Read More »

ബ്രഹ്മപുരം വിഷപ്പുക ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യത: ഐഎംഎ

കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക ജനങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. പക്ഷേ പുകയുടെ അളവും ദൈർഘ്യവും എത്രത്തോളം കുറയ്ക്കാൻ കഴിയുമോ അത്രത്തോളം ഭാവി സുരക്ഷിതമായിരിക്കും. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശാശ്വത നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യമേഖലയ്ക്ക് പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഐഎംഎ കൊച്ചി പ്രസിഡന്‍റ് ഡോ എസ് ശ്രീനിവാസ കമ്മത്തും സെക്രട്ടറി ഡോ ജോർജ് …

Read More »

കേരളത്തിൽ എച്ച്3എൻ2 കേസുകൾ കുറവ്: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ എച്ച് 3 എൻ 2 കേസുകൾ കുറവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പനി വന്നാൽ സ്രവ പരിശോധന നടത്തണം. വയറിളക്കത്തിനുള്ള ചികിത്സ വൈകരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മലപ്പുറം ചുങ്കത്തറയിൽ 11 കോളറ കേസുകൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യമന്ത്രി അറിയിച്ചു.

Read More »

സ്വപ്നയുടേത് കള്ളക്കഥ; ആരോപണം തള്ളി സിപിഎം സെക്രട്ടറിയേറ്റ് 

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഇടനിലക്കാരൻ ഒത്തുതീർപ്പിനായി ബന്ധപ്പെട്ടുവെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്വപ്നയുടേത് കള്ളക്കഥയാണെന്നാണ് സി.പി.എം പ്രതികരിച്ചത്. സ്വർണക്കടത്ത് കേസ് എടുത്തത് കേന്ദ്ര ഏജൻസികളാണെന്നിരിക്കെ കേസ് പിൻവലിക്കാമെന്ന് സി.പി.എം വാഗ്ദാനം ചെയ്തുവെന്ന് പറയുന്നത് കല്ലുവെച്ച നുണയാണ്. കേന്ദ്ര ഏജൻസികളുടെ കേസുമായി സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം. എന്നാൽ സംസ്ഥാനത്തെ ഭരണകക്ഷിയെന്ന നിലയിൽ കേസ് പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയെന്നത് …

Read More »