തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചർച്ച ഗുണകരമെന്ന് സി.ഐ.ടി.യു നേതാക്കൾ. കെ.എസ്.ആർ.ടി.സിയുടെ ചുമതലയുള്ള ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് സി.ഐ.ടി.യു നേതാക്കളുമായി ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. തൽക്കാലം സമരമുണ്ടാകില്ല. ഈ മാസം 18ന് ഇരുവിഭാഗവും വീണ്ടും ചർച്ച നടത്തും. ഈ മാസം 14, 15 തീയതികളിൽ സിഐടിയു നേതാക്കൾ യോഗം ചേരും. ചർച്ചയുടെ അടിസ്ഥാനത്തിലല്ല സമരം മാറ്റിവച്ചതെന്നും ഈ മാസം 15 വരെ സമരമുണ്ടാകില്ലെന്നും കെ.എസ്.ആർ.ടി.സി.ഇ.എ …
Read More »മാനസീകാരോഗ്യം വീണ്ടെടുത്തു; വീട്ടുകാർ തിരികെ കൂട്ടികൊണ്ടുപോകാതെ ഉപേക്ഷിക്കപ്പെട്ടത് 164 പേര്‍
തിരുവനന്തപുരം: മൂന്ന് സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്ന 164 പേരുടെ മാനസികാരോഗ്യം വീണ്ടെടുത്തെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടും അവരുടെ കുടുംബങ്ങൾ തിരിച്ചെടുക്കാത്തതിനാൽ അവരെ പുനരധിവസിപ്പിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്. ഇക്കാര്യം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസ് ഏപ്രിൽ 10ന് പരിഗണിക്കും. പേരൂർക്കടയിൽ 100 പേരും കുതിരവട്ടത്ത് 39 …
Read More »ബ്രഹ്മപുരം തീപിടിത്തം: ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്
കൊച്ചി: ബ്രഹ്മപുരത്തെ കൊച്ചി കോർപ്പറേഷന്‍റെ മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കത്തയച്ചത്. കൊച്ചിയിലെ വിഷപ്പുകയുടെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് കത്ത്. വ്യാഴാഴ്ചയാണ് ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളിൽ നിന്ന് പുക ഇപ്പോഴും ഉയരുകയാണ്. കൊച്ചിയെ ശ്വാസം മുട്ടിച്ച പുക ജില്ല കടന്ന് ആലപ്പുഴ അരൂരിലേക്ക് പടർന്നു. കനത്ത പുകയുടെ പശ്ചാത്തലത്തിൽ വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് …
Read More »യുവമോർച്ചാ പ്രവര്‍ത്തകയെ പോലീസ് തടഞ്ഞ സംഭവം; ഇടപെട്ട് ദേശീയ വനിത കമ്മീഷൻ
ഡൽഹി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകയെ പോലീസ് തടഞ്ഞ സംഭവം ഏറ്റെടുത്ത് ദേശീയ വനിതാ കമ്മീഷൻ. മാർച്ച് 9ന് കേരളത്തിലേക്ക് പുറപ്പെടുമെന്നും വിഷയം പരിഗണിക്കുമെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ്മ ട്വീറ്റ് ചെയ്തു. കേരളത്തിലെ ക്രമസമാധാന നില താറുമാറായിരിക്കുകയാണെന്നും വനിതാ ആക്ടിവിസ്റ്റുകളെ പുരുഷ പോലീസ് ദേഹോപദ്രവം ഏൽപ്പിക്കുകയാണെന്നും യുവമോർച്ചയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റ് പങ്കുവച്ചുകൊണ്ട് രേഖ ശർമ്മ പറഞ്ഞു. കഴിഞ്ഞ ദിവസം …
Read More »മാധ്യമങ്ങൾക്കെതിരായി സർക്കാർ തലത്തിൽ ആസൂത്രണം നടന്നു: വി ഡി സതീശന്‍
തിരുവനന്തപുരം: മാധ്യമങ്ങളെ വേട്ടയാടാൻ സർക്കാർ തലത്തിൽ ആസൂത്രണം നടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങൾക്ക് തെറ്റ് പറ്റിയാൽ വിമർശിക്കാനും പ്രതിഷേധിക്കാനും കേസെടുക്കാനും അവകാശമുണ്ട്. എന്നാൽ ഈ അവകാശം മാധ്യമങ്ങളെ വേട്ടയാടാനുള്ള അവസരമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതാണ് പ്രശ്നമെന്നും സതീശൻ ആരോപിച്ചു. ഫെബ്രുവരി 25ന് പരാതി നൽകിയ എം.എൽ.എ പണി വരുന്നു എന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഫെബ്രുവരി അവസാനം നിയമസഭയിൽ എം.എൽ.എ നൽകിയ ചോദ്യത്തിന്‍റെ സ്ക്രീൻഷോട്ട് പുറത്തുവന്നിരുന്നു. മാർച്ച് …
Read More »ഏഷ്യാനെറ്റ് വിഷയം; മുഖ്യമന്ത്രിയെയും സർക്കാരിനെയും പരിഹസിച്ച് വിഷ്ണുനാഥ്
തിരുവനന്തപുരം: ലഹരി സംഘങ്ങൾക്കെതിരെ വാർത്തകൾ പുറത്തുവരുമ്പോൾ പരിഭ്രാന്തരാകേണ്ടത് ലഹരി മാഫിയ അല്ലേയെന്ന ചോദ്യമുയർത്തി നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പി സി വിഷ്ണുനാഥ് എം എൽ എ. എന്തുകൊണ്ടാണ് എസ്.എഫ്.ഐ ഇതിനെതിരെ ഇത്രയധികം പ്രതിഷേധിക്കുന്നത്. ഇത് എസ്.എഫ്.ഐക്കെതിരായ വാർത്തയാണോ. സി.പി.എമ്മിന് എതിരാണോ. ഇത് സർക്കാരിനെതിരായ ഗൂഢാലോചനയാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. ലഹരി മാഫിയയ്ക്കെതിരായ വാർത്തകൾ എങ്ങനെയാണ് സർക്കാരിനെതിരായ ഗൂഡാലോചനയായി മാറുന്നതെന്ന് മനസിലാകുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. ബി.ബി.സിയിലെ റെയ്ഡിന് പിന്നാലെ സി.പി.എം …
Read More »മുന്‍ കാമുകന്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു: നടി അനിഖ
മുൻ കാമുകൻ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായി വെളിപ്പെടുത്തി തമിഴ് നടി അനിഖ വിക്രമൻ. സോഷ്യൽ മീഡിയയിലൂടെയാണ് നടി ആരോപണം ഉന്നയിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റതിന്‍റെ ചിത്രങ്ങളും അനിഖ പങ്കുവച്ചിട്ടുണ്ട്. തന്‍റെ മുൻ കാമുകൻ അനൂപ് പിള്ളയാണെന്ന് നടി വെളിപ്പെടുത്തി. അനൂപുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായും പോലീസിൽ പരാതി നൽകിയതായും നടി വെളിപ്പെടുത്തി. അനൂപ് ഇപ്പോൾ ഒളിവിലാണെന്നും നടി പറഞ്ഞു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും അതിനാലാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്നും അനിഖ പറഞ്ഞു. …
Read More »അരിക്കൊമ്പനുള്ള കെണി; നടപടികള്‍ വേഗത്തിലാക്കി വനംവകുപ്പ്
ഇടുക്കി: ഇടുക്കിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള നടപടികൾ വേഗത്തിലാക്കി വനംവകുപ്പ്. ആനയെ മയക്കുവെടി വച്ച് കോടനാടെത്തിക്കാനാണ് നീക്കം. മാർച്ച് 15ന് മുമ്പ് ദൗത്യം പൂർത്തിയാക്കാനാകുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ. കോടനാട് നിലവിൽ കൂടുണ്ടെങ്കിലും ദുർബലമാണെന്ന് കണ്ടതിനെ തുടർന്നാണ് പുതിയത് നിർമ്മിക്കാൻ തീരുമാനിച്ചത്. ഇക്കാരണത്താലാണ് ആനയെ പിടികൂടാനുള്ള ദൗത്യം അൽപം വൈകുന്നത്. വയനാട്ടിൽ നിന്നുള്ള സംഘമാണ് കൂടുണ്ടാക്കാൻ യൂക്കാലിപ്റ്റസ് മരങ്ങൾ കണ്ടെത്തി മുറിച്ചുമാറ്റാൻ നിർദേശം നൽകിയത്. മുറിച്ച …
Read More »റോഡിൽ പരന്ന പാറപ്പൊടിയിൽ തെന്നി അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
പാലക്കാട്: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുന്നിലെ റോഡിൽ പരന്ന പാറപ്പൊടിയിലും കല്ലിലും തെന്നി വീണ ബൈക്ക് യാത്രികൻ പിന്നാലെ എത്തിയ കാറിനടിയിൽപെട്ട് മരിച്ചു. അഖില ഭാരത അയ്യപ്പ സേവാസംഘം യൂണിയൻ പ്രസിഡന്‍റും എൻ.എസ്.എസ് കുന്നത്തൂർമേട് കരയോഗം സെക്രട്ടറിയുമായ ശ്രീഗിരിയിൽ ശങ്കരൻ നായർ (84) ആണ് മരിച്ചത്. ജില്ലാ സഹകരണ ബാങ്ക് മുൻ ഉദ്യോഗസ്ഥനും ആഞ്ജനേയ സേവാ സമിതി പ്രസിഡന്‍റുമാണ്. ബൈക്ക് ഓടിച്ചിരുന്ന ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്‍റ് സി.വി.ചന്ദ്രശേഖരന് (62) പരിക്കേറ്റു. …
Read More »ആറ്റുകാൽ പൊങ്കാല; ഉച്ച മുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കണക്കിലെടുത്ത് ഇന്ന് ഉച്ച മുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം. ചരക്ക് വാഹനങ്ങളും ഹെവി വാഹനങ്ങളും ഉച്ചയ്ക്ക് രണ്ട് മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. ആളുകളുമായെത്തുന്ന വാഹനങ്ങൾ ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല. പോലീസ് ക്രമീകരിക്കുന്ന വിവിധ മൈതാനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ഫുഡ്പാത്തിൽ അടുപ്പ് കൗട്ടാൻ അനുവദിക്കില്ലെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.
Read More »