Breaking News

Kerala

കൊച്ചിയിലെ മാലിന്യ പുകയ്ക്ക് ശമനം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെയോടെ കൊച്ചിയിലെ മാലിന്യ പുകയ്ക്ക് ശമനമുണ്ട്. പാലാരിവട്ടം, കലൂർ, വൈറ്റില മേഖലകളിൽ അന്തരീക്ഷത്തിൽ നിന്ന് പുക നീങ്ങി. നഗരത്തിന്‍റെ പല ഭാഗങ്ങളിലും ശനിയാഴ്ച വൈകി കടുത്ത പുകയാണ് അനുഭവപ്പെട്ടത്. മാലിന്യക്കൂമ്പാരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുള്ള പുകയാണ് നഗരത്തിൽ വ്യാപിച്ചത്. ജില്ലാ ഭരണകൂടം നഗരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇത് വരെ ബ്രഹ്മപുരത്ത് നിന്നുള്ള പുക എത്താതിരുന്ന മേഖലകളിലാണ് കാറ്റിന്‍റെ ഗതി അനുസരിച്ച് …

Read More »

പിണറായിയുടെ കുടുംബം നാടിന്റെ ഐശ്വര്യം: കരിങ്കൊടി പ്രതിഷേധത്തിൽ മുന്നറിയിപ്പുമായി ഇ പി

തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവിന് ഇ.പി ജയരാജന്റെ മുന്നറിയിപ്പ്. കരിങ്കൊടിയുടെ പേരിൽ മുഖ്യമന്ത്രിയെ ആക്രമിക്കുകയാണെങ്കിൽ അത് നോക്കിനിൽക്കില്ലെന്ന് ഇ.പി തൃശൂരിൽ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേതൃത്വം നൽകുന്ന പ്രതിരോധ ജാഥയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “പിണറായി വിജയന്‍റെ കുടുംബം ഈ നാടിന്‍റെ ഐശ്വര്യം ആണ്. അദ്ദേഹത്തെ തൊട്ടു കളിച്ചാൽ മനസ്സിലാക്കേണ്ടി വരും. പെൺകുട്ടികൾ മുടിയും ക്രോപ് ചെയ്ത് ഷർട്ടും ജീൻസും …

Read More »

ആരോഗ്യ രംഗത്ത് കേന്ദ്രത്തിൽ നിന്ന് വേണ്ടത്ര വിഹിതം ലഭിക്കുന്നില്ല: മുഖ്യമന്ത്രി

കോഴിക്കോട്: ആരോഗ്യരംഗത്ത് കേന്ദ്രത്തിന്‍റെ കൂടുതൽ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽ നിന്ന് വേണ്ടത്ര വിഹിതം ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ കേന്ദ്രം പുനഃപരിശോധിക്കണം. കേന്ദ്രത്തിൽ നിന്ന് കൂടുതൽ ധനസഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം നടന്നു. മുണ്ടിക്കൽ താഴം ജംഗ്ഷനിലും മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്കൂളിന് സമീപവുമാണ് …

Read More »

വിദ്യാർഥികൾക്ക് 130 കോടി രൂപയുടെ സൗജന്യ കൈത്തറി യൂണിഫോം: മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം: സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 25ന് രാവിലെ 10ന് എറണാകുളത്ത് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കൈത്തറി യൂണിഫോം വിതരണത്തിനായി 130 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 10 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് 42 ലക്ഷം മീറ്റർ തുണി വേണ്ടി വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2023-24 അധ്യയന വർഷത്തേക്കുള്ള 2 കോടി 81 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസിൽ പുരോഗമിക്കുകയാണെന്നും …

Read More »

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഹർഷിന സമരം പിൻവലിച്ചു

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് മുന്നിൽ സമരം ചെയ്ത ഹർഷിന സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നീതി ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഹർഷിനയ്ക്ക് ഉറപ്പ് നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്‍റെ ഓഫീസിലായിരുന്നു ചർച്ച. മന്ത്രി വീണാ ജോർജ് സമരപ്പന്തലിൽ എത്തി ഹർഷിനയെ കണ്ട് ചർച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം …

Read More »

എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഏപ്രിലിൽ, തീയതി പിന്നീട് അറിയിക്കും: വി ശിവൻ കുട്ടി

തിരുവനന്തപുരം: എൽഎസ്എസ് യുഎസ്എസ് സ്കോളർഷിപ്പ് തുക ഉടൻ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പായി 31 കോടി രൂപയാണ് നൽകാനുള്ളതെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ പരീക്ഷകൾ ഏപ്രിൽ മാസത്തിൽ നടക്കും. പരീക്ഷയുടെ തീയതിയും ടൈംടേബിളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും സ്കോളർഷിപ്പ് വിതരണം വൈകുന്നതാണ് പരീക്ഷ വൈകാൻ കാരണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകളിലെ നാല്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് …

Read More »

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആരോഗ്യവകുപ്പിന്‍റെ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പൊങ്കാല ദിവസം രാവിലെ 5 മുതൽ പൊങ്കാല അവസാനിക്കുന്നതുവരെ ആംബുലൻസുകൾ ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കും. ആരോഗ്യവകുപ്പിന്‍റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കുട്ടികളും പ്രായമായവരുമടക്കം പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയ്ക്ക് എത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ആരോഗ്യവകുപ്പിന്‍റെ സേവനം തേടണമെന്നും …

Read More »

മുഖ്യമന്ത്രിയുടെ പരിപാടി; കെഎസ്‌യു -യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുന്നോടിയായി മലപ്പുറത്തും കോഴിക്കോടും കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് നിഹാൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ഷഹീൻ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റി. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്നതിന് തൊട്ടുമുമ്പ് അഞ്ച് കെ.എസ്.യു പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് സ്ത്രീകളെയും തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സർവകലാശാലയിലേക്ക് യൂത്ത് കോൺഗ്രസ് …

Read More »

അപവാദങ്ങളെ സ്വയം കുഴിച്ചു മൂടുന്നതാണ് അനിൽ അക്കര പുറത്തുവിട്ട കത്തെന്ന് എംബി രാജേഷ്

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ പ്രതിപക്ഷം ഉയർത്തിയ അപവാദ പ്രചാരണത്തെ സ്വയം കുഴിച്ചു മൂടുന്നതാണ് ഇന്നലെ കോൺഗ്രസ് നേതാവ് അനിൽ അക്കര പുറത്തുവിട്ട കത്തെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. സർക്കാർ നിലപാടിനെ സാധൂകരിക്കുന്നതാണ് കത്ത്. അപവാദ പ്രചാരണങ്ങൾ സ്വയം കുഴിയുണ്ടാക്കി കുഴിച്ചുമൂടിയതിൽ സർക്കാരിന് സന്തോഷമുണ്ടെന്നും എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വടക്കാഞ്ചേരിയിൽ ഭവന സമുച്ചയം നിർമ്മിച്ച യൂണിടാക്കുമായി ലൈഫ് മിഷൻ ഒരു കരാറിലും …

Read More »

വാളയാർ കേസ്; ശാസ്ത്രീയ തെളിവുകൾ അന്വേഷണ ഏജൻസികൾ പരിഗണിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ അന്വേഷണ ഏജൻസികൾ പരിഗണിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ. കൊലപാതക സാധ്യത സ്ഥിരീകരിക്കുന്ന സെല്ലോഫൈൻ റിപ്പോർട്ട് പൊലീസും കേസ് അന്വേഷിച്ച സി.ബി.ഐയും അവഗണിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മക്കളെ നഷ്ടപ്പെട്ട് ആറ് വർഷം പിന്നിടുമ്പോഴും കുടുംബം നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്ത് 13 വയസുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഒൻപത് വയസുകാരിയായ …

Read More »