കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഈ മാസം 20 വരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) കസ്റ്റഡിയിൽ വിട്ടു. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയുടേതാണ് നടപടി. 20-ാം തീയതി ഉച്ചയ്ക്ക് 2.30 വെരയാണ് കസ്റ്റഡിയില്‍വിട്ടത്. 10 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. എന്നാൽ കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തിയാൽ കൂടുതൽ ദിവസം കസ്റ്റഡി അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഇ.ഡിക്കെതിരെ ശിവശങ്കർ കോടതിയിൽ പരാതി നൽകി. …
Read More »ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും: ബി എസ് മാവോജി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ചെയർമാൻ ബി.എസ്.മാവോജി. വിശ്വനാഥന്‍റെ കുടുംബത്തിന് നഷ്ടപരിഹാരത്തിനും ജോലിക്കും ശുപാർശ ചെയ്യും. മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. എന്ത് കുറ്റകൃത്യം ചെയ്താലും തെളിവുകൾ നിലനിൽക്കും. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും ബി.എസ്.മാവോജി പറഞ്ഞു. ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ പട്ടികജാതി-പട്ടികവർഗ കമ്മീഷന്‍റെ രൂക്ഷ വിമർശനത്തെ …
Read More »100 രൂപ കൂലി കൂട്ടി ചോദിച്ചു; വയനാട്ടിൽ ആദിവാസി യുവാവിന് മർദ്ദനം
വയനാട്: വേതനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ പേരിൽ ക്രൂരമായി മർദ്ദിച്ചതായി ആദിവാസി യുവാവ് ബാബു. മുൻ വശത്തെ മൂന്നു പല്ലുകൾ ഇളകി. താടിയെല്ലിന് പരിക്കേറ്റു. ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെന്നും ബാബു പറഞ്ഞു. ഭൂമിയുടെ ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഞ്ഞപ്പാറ കരുവളം വീട്ടിൽ അരുണിനെതിരെയാണ് അമ്പലവയൽ പൊലീസ് കേസെടുത്തത്. പട്ടികവർഗ അതിക്രമ നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അമ്പലവയൽ നീർച്ചാൽ കോളനിയിലെ ബാബുവിന് കഴിഞ്ഞ ശനിയാഴ്ചയാണ് മർദ്ദനമേറ്റത്. കുരുമുളക് …
Read More »വൃദ്ധൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു; 2 പേർ ചികിത്സയിൽ
പാലക്കാട്: കൊല്ലങ്കോട് ഗൃഹനാഥൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. പാലക്കോട്ടില്‍ പളനി (74) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. വീടിനടുത്തുള്ള ഹോട്ടലിലേക്ക് പോകും വഴിയാണ് തേനീച്ച ആക്രമിച്ചത്. ഉടൻ തന്നെ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവച്ചാണ് മരണം സ്ഥിരീകരിച്ചത്. കൊല്ലങ്കോട് സ്വദേശികളായ സുന്ദരൻ, സതീഷ് എന്നിവർക്കും കുത്തേറ്റു. ഇരുവരും കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read More »വെളിപ്പെടുത്തലിന് മറുപടി; ആകാശ് തില്ലങ്കേരിക്കെതിരെ തെളിവുകൾ പുറത്ത് വിട്ട് ഡിവൈഎഫ്ഐ
കണ്ണൂർ: ഡി.വൈ.എഫ്.ഐ നേതാവ് എം.ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ ഡി.വൈ.എഫ്.ഐ തെളിവുകൾ പുറത്തുവിട്ടു. ഷാജറിൽ നിന്ന് ട്രോഫി വാങ്ങാൻ ആകാശ് ക്രിക്കറ്റ് ടീമിൽ കയറിപ്പറ്റുകയായിരുന്നുവെന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ആഹ്വാനം ചെയ്തുവെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഷാജറിന്‍റെ പാർട്ടി അംഗത്വം എടുത്തുകളയാനായിരുന്നു നീക്കമെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. ആകാശ് നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും നേതാക്കൾ പുറത്തുവിട്ടു. കഴിഞ്ഞ ഡിസംബറിലാണ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ജേതാക്കളായ …
Read More »ഉണ്ണി മുകുന്ദനെതിരായ പീഡനശ്രമക്കേസ്; വ്യാജ സത്യവാങ്മൂലം നൽകിയെന്നത് പച്ചക്കള്ളമെന്ന് സൈബി
കൊച്ചി: പീഡനശ്രമക്കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹർജി കോടതിയിൽ. അഡ്വക്കേറ്റ് സൈബി ജോസ് നടന് വേണ്ടി ഹാജരായി. ഒത്തുതീർപ്പിന് തയ്യാറാണെന്ന് പരാതിക്കാരി ഇ മെയിൽ വഴി അറിയിച്ചതായി സൈബി ഹൈക്കോടതിയെ ധരിപ്പിച്ചു. സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ജാമ്യം ലഭിക്കാൻ നടൻ ഉണ്ണി മുകുന്ദൻ പരാതിക്കാരിയുടെ പേരിൽ വ്യാജ ഒത്തുതീർപ്പ് സത്യവാങ്മൂലം നൽകിയെന്നത് നുണയാണെന്നും പരാതിക്കാരി അയച്ച ഓഡിയോ സന്ദേശം പക്കലുണ്ടെന്നും സൈബി പറഞ്ഞു. മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും താൻ …
Read More »കൊലപാതകം നടത്തിയത് പാർട്ടിക്ക് വേണ്ടി; വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി
കണ്ണൂർ: എടയന്നൂർ ഷുഹൈബ് വധക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി പാർട്ടിക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ്. “എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാൻ കഴിയില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് …
Read More »ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു
ആലപ്പുഴ: ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയപാതയിൽ മാധവ ജംക്ഷന് സമീപമാണ് സംഭവം. ഡ്രൈവർ ചാടി രക്ഷപ്പെട്ടു. കരുവാറ്റ സ്വദേശി അക്ഷയ് ആണ് കാർ ഓടിച്ചിരുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. കരുവാറ്റയിൽ നിന്ന് കായംകുളത്തെ വർക്ക്ഷോപ്പിലേക്ക് പോവുകയായിരുന്നു കാർ. ബുധനാഴ്ച ഉച്ചക്ക് 1.30ന് ഹരിപ്പാട് സിഗ്നൽ കാത്തുകിടക്കുമ്പോൾ ബോണറ്റിൽ നിന്നും പുകയുയർന്നു. സമീപത്തുണ്ടായിരുന്ന മറ്റ് വാഹന യാത്രക്കാർ പറഞ്ഞതോടെ ഡ്രൈവർ അതിവേഗം പുറത്തുചാടി. ഈ സമയം മുൻഭാഗം …
Read More »ലൈഫ് മിഷൻ കേസിലെ വമ്പന്‍ സ്രാവുകൾ ഇപ്പോഴും പുറത്ത്: സ്വപ്ന സുരേഷ്
ബെംഗളൂരു: ലൈഫ് മിഷൻ കേസിലെ വമ്പന്‍ സ്രാവുകൾ ഇപ്പോഴും പുറത്താണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പ്രധാന പങ്കുണ്ടെന്നും താനും കേസിൽ പ്രതിയായാൽ മാത്രമേ പൂർണത വരൂവെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എൻ രവീന്ദ്രനെ ചോദ്യം ചെയ്താൽ എല്ലാ പ്രമുഖരുടെയും പങ്ക് പുറത്തുവരുമെന്നും സ്വപ്ന പറഞ്ഞു. ‘ശിവശങ്കറിന്‍റെ അറസ്റ്റിൽ സങ്കടമുണ്ട്. പക്ഷേ, ഇത് അവിടെ അവസാനിക്കുന്നില്ല. ഇതിൽ …
Read More »അർജുൻ ആയങ്കിക്കെതിരായ ആരോപണം; പരിശോധനക്കൊരുങ്ങി സ്പെഷ്യൽ ബ്രാഞ്ച്
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധനക്കൊരുങ്ങി സ്പെഷ്യൽ ബ്രാഞ്ച്. അർജുൻ നടത്തുന്ന സ്വർണക്കടത്ത് ക്വട്ടേഷനും കുഴൽപ്പണ ഇടപാടുകളും സംബന്ധിച്ച് പുതിയ വിവരങ്ങൾ ലഭിക്കുമോ എന്നാണ് അന്വേഷിക്കുന്നത്. അമലയിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. അതേസമയം ഗാർഹിക പീഡന ആരോപണം പരാതിയായി നൽകാത്തതിനാൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് പോലീസ് വ്യക്തമാക്കി. അർജുൻ ആയങ്കിക്കെതിരെ ഗാർഹിക പീഡനം ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ അമല …
Read More »