Breaking News

Kerala

തൃശൂ‍രിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യ ചെയ്ത നിലയിൽ

തൃശൂ‍ർ: തൃശൂ‍ർ കാറളത്ത് ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യ ചെയ്ത നിലയിൽ. മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മോഹനനെയും ആദർശിനെയും വീട്ടിലെ ഹാളിലും ഭാര്യയെ മിനി ബെഡ്റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാദ്ധ്യതയുള്ളതായി വിവരമില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. വീടിനോട് ചേർന്ന് പലചരക്ക് കട നടത്തുകയായിരുന്നു മോഹനൻ. കാറളം സ്കൂളിലെ വി.എച്ച്.എസ്.ഇ വിദ്യാർത്ഥിയാണ് ആദർശ്. രാവിലെ സാധനങ്ങൾ വാങ്ങാൻ …

Read More »

മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതിയായി വാടകവീട്; മാസവാടക 85,000 രൂപ

തിരുവനന്തപുരം: സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഒഴിവില്ലാത്തതിനാല്‍ മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതിയായി വാടകവീട്. തൈക്കാട് ഈശ്വരവിലാസം റസിഡന്‍റ്സ് അസോസിയേഷനിലെ 392-ാം നമ്പർ വീട് 85,000 രൂപ പ്രതിമാസ വാടകയ്ക്ക് കണ്ടെത്തിയത്. ടൂറിസം വകുപ്പാണ് വാടക നൽകുക. മന്ത്രിയുടെ താമസത്തിനായി വീട് നന്നാക്കും. വഞ്ചിയൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.

Read More »

അഞ്ജുശ്രീയുടെ മരണം എലിവിഷം ഉള്ളില്‍ച്ചെന്ന്; അന്തിമ റിപ്പോർട്ട് പുറത്ത്

കാസര്‍കോട്: അഞ്ജുശ്രീയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നതിനെ തുടർന്നാണെന്ന് അന്തിമ റിപ്പോർട്ട്. രാസപരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി ഏഴിനാണ് അഞ്ജുശ്രീ പാർവതി മരിച്ചത്. ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയക്കുകയായിരുന്നു. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലും …

Read More »

സര്‍ക്കാര്‍ വകുപ്പുകളിലെ ഫയല്‍നീക്കം; രണ്ടുമാസത്തിലൊരിക്കല്‍ സെക്രട്ടറിമാരുടെ യോഗം

തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലെ ഫയൽ നീക്കം വിലയിരുത്താൻ രണ്ട് മാസത്തിലൊരിക്കൽ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേരാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. വകുപ്പുകൾ തമ്മിൽ അനാവശ്യമായി ഫയലുകൾ കൈമാറുന്നത് പരമാവധി നിരുത്സാഹപ്പെടുത്തണമെന്നാണ് നിർദ്ദേശം. ലളിതമായ വിശദീകരണം തേടി പല വകുപ്പുകളും ധനവകുപ്പിനു ഫയലുകൾ അയയ്ക്കുന്നത് കാലതാമസത്തിന് ഇടയാക്കുന്നു. ഇതൊഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഫയൽ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ഭരണപരമായ കാര്യങ്ങളിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാനും …

Read More »

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റൽ വോട്ടുകളുടെ പരിശോധന ഇന്ന്

മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി കസ്റ്റഡിയിലുള്ള പോസ്റ്റൽ വോട്ടുകളുടെ പരിശോധന ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഇരുപാർട്ടികളും ബാലറ്റുകൾ പരിശോധിക്കും. വോട്ടിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന നടത്താൻ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബാലറ്റുകൾ നേരിട്ട് പരിശോധിക്കണമെന്ന ഇടത് സ്ഥാനാർത്ഥി കെ.പി. എം. മുസ്തഫയുടെ അഭ്യർത്ഥന പ്രകാരമാണ് നടപടി. തർക്കവിഷയമായ വോട്ടു പെട്ടികൾ സൂക്ഷിക്കുന്നതിൽ പെരിന്തൽമണ്ണ ട്രഷറി ഓഫീസർക്കും അത് മലപ്പുറത്ത് …

Read More »

മോഷണത്തിനു പുറമെ മറ്റ് ക്രിമിനൽ കേസുകളും; മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടും

കോട്ടയം: പച്ചക്കറിക്കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിടാൻ തീരുമാനം. ഇടുക്കി എ.ആർ. ക്യാംപിലെ സിപിഒ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെയാണ് പിരിച്ചുവിടുന്നത്. ഷിഹാബിന് ജില്ലാ പോലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് നൽകി. 15 ദിവസത്തിനകം മറുപടി നൽകണം. മറുപടി ലഭിച്ച ശേഷം അന്തിമ നടപടി സ്വീകരിക്കും. മാങ്ങ മോഷണത്തിനു പുറമെ മറ്റ് ക്രിമിനൽ കേസുകളും ഇയാളുടെ പേരിലുണ്ട്. ഇതും കണക്കിലെടുത്താണ് നടപടി. സെപ്റ്റംബർ 30ന് …

Read More »

ലൈഫ് മിഷൻ കോഴ കേസ്; എം ശിവശങ്കർ അറസ്റ്റിൽ, ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തു. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 11 മണി മുതൽ ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുകയായിരുന്നു. കോഴ ഇടപാടിൽ ശിവശങ്കറിന് പങ്കു തെളിയിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ വിശദീകരണം. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്വർണക്കടത്ത് കേസിലും ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.  ലൈഫ് …

Read More »

കാരുണ്യ വഴി ടൈഫോയ്ഡ് വാക്സിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും; ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കാരുണ്യ ഫാർമസി വഴി ടൈഫോയ്ഡ് വാക്സിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡ് എടുക്കുന്നതിന് ടൈഫോയ്ഡ് വാക്സിൻ നിർബന്ധമാക്കിയതിനെ തുടർന്നാണ് നടപടി. കാരുണ്യ വഴി പരമാവധി കുറഞ്ഞ വിലയ്ക്കാവും വാക്സിൻ നൽകുകയെന്നും മന്ത്രി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്സീന്‍ ലഭ്യമാക്കാന്‍ കെഎംഎസ്‌സിഎല്ലിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്‌സിന്‍ 2011ല്‍ തന്നെ നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ അവശ്യ മരുന്നല്ലാത്തതിനാൽ …

Read More »

3 വർഷത്തോളം ലൈംഗികവും മാനസികവുമായി പീഡിപ്പിച്ചു; അർജുൻ ആയങ്കിക്കെതിരെ ഭാര്യ അമല

കണ്ണൂര്‍: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ ആരോപണങ്ങളുമായി ഭാര്യ അമല. അർജുൻ ആയങ്കിയും സുഹൃത്തുക്കളും കുടുംബവും തന്നെ ഉപദ്രവിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അർജുന്‍റെ കുടുംബമാണ് ഉത്തരവാദികളെന്നും അമല ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. വളപട്ടണം പോലീസ് സ്റ്റേഷനിൽ നിന്നാണ് താൻ സംസാരിക്കുന്നതെന്നും അർജുനെതിരെ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും നഷ്ടപരിഹാരം വാങ്ങാനാണ് സ്റ്റേഷനിൽ എത്തിയതെന്നും അമല പറഞ്ഞു. 2019 ഓഗസ്റ്റിലാണ് അർജുൻ ആയങ്കിയെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. ഒന്നര …

Read More »

ഇടുക്കിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കുഞ്ചിത്തണ്ണി: ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം നാടുകാണി കിഴക്കുംപാടം സ്വദേശി ബിനോയ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ചെമ്മണ്ണാർ-ഗ്യാപ് റോഡിൽ ബൈസൺവാലി ചൊക്രമുടിക്ക് സമീപമായിരുന്നു അപകടം. കോതമംഗലത്ത് നിന്ന് മൂന്നാറിൽ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ബിനോയിയും സുഹൃത്ത് വിശാഖും. മൂന്നാറിൽ നിന്ന് ഗ്യാപ് റോഡ് വഴി താഴേക്ക് വരുമ്പോഴായിരുന്നു അപകടം. ചരിവുകളും വലിയ വളവുകളും നിറഞ്ഞ ചൊക്രമുടി കുടിയുടെ അടിഭാഗത്താണ് …

Read More »