Breaking News

Kerala

‘കാന്താര’ ഗാന വിവാദ കേസ്; പൃഥ്വിരാജിനെയും സം​ഗീതസംവിധായകനെയും ചോദ്യം ചെയ്യും

കോഴിക്കോട്: കാന്താര എന്ന സിനിമയിൽ പകർപ്പവകാശം ലംഘിച്ചാണ് വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തിയതെന്ന കേസിൽ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥിനെ ചോദ്യം ചെയ്യും. കേസിൽ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കഴിഞ്ഞ രണ്ട് ദിവസമായി ഋഷഭ് ഷെട്ടിയെയും നിർമാതാവ് വിജയ് കിരഗണ്ടൂരിനെയും കോഴിക്കോട് ടൗൺ പൊലീസ് ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച രണ്ട് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിൽ പകർപ്പവകാശം ലംഘിച്ചിട്ടില്ലെന്നും വരാഹരൂപം എന്ന ഗാനം തങ്ങളുടെ …

Read More »

സാക്ഷരതാ മിഷന് 4 കോടി അനുവദിച്ച് സർക്കാർ; മുഴുവൻ തുകയും നൽകിയെന്ന് ധനവകുപ്പ്

തിരുവനന്തപുരം: മാസങ്ങളായി ശമ്പള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് പ്രേരക്മാർ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നതിനിടെ സാക്ഷരതാ മിഷന് സർക്കാർ 4 കോടി രൂപ അനുവദിച്ചു. ഇതോടെ മിഷന് നൽകാനുള്ള മുഴുവൻ തുകയും നൽകിയെന്നാണ് ധനവകുപ്പ് പറയുന്നത്. അതേസമയം, മതിയായ ഫണ്ട് കണ്ടെത്താതെ പ്രേരകുമാരുടെ ശമ്പളം അഞ്ചിരട്ടി കൂട്ടിയ സാക്ഷരതാ മിഷന്റെ നടപടിയാണ് കടുത്ത സാമ്പത്തിക ബാദ്ധ്യതയ്ക്ക് കാരണമായതെന്ന് വിവിധ സർക്കാർ വകുപ്പുകൾ വിലയിരുത്തി. ആറുമാസമായി ശമ്പളമില്ല, അതത് മാസത്തെ പ്രകടനം …

Read More »

ബജറ്റിനെതിരായ യുഡിഎഫ് രാപ്പകൽ സമരം ഇന്ന് സമാപിക്കും; പ്രതിഷേധം തുടരും

തിരുവനന്തപുരം: ഇന്ധന സെസ് ഏർപ്പെടുത്തിയത് പിൻവലിക്കുക, ജനങ്ങൾക്ക് മേൽ അധികഭാരം വരുത്തുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന രാപ്പകൽ സമരം ഇന്ന് സമാപിക്കും. രാവിലെ പത്തിന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലകളിലെ കളക്ടറേറ്റുകൾക്ക് മുന്നിലുമായിരുന്നു പ്രതിഷേധം. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി മന്ത്രിമാർക്കും മുഖ്യമന്ത്രിക്കുമെതിരായ സമരം തുടരാനാണ് തീരുമാനം. …

Read More »

തീയിലകപ്പെട്ട് മൂർഖൻ; തലയിലൂടെ വെള്ളം ഒഴിച്ച് തണുപ്പിച്ച് അഗ്നിരക്ഷാ സേന

തൃശൂർ: തീയിലകപ്പെട്ട പാമ്പിനെ രക്ഷിച്ച് അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ. തിങ്കളാഴ്ച ഉച്ചയ്ക്ക് അവിണിശ്ശേരി ചൂലൂർ ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ തീപിടിച്ചപ്പോൾ തൃശൂർ ഫയർ സ്റ്റേഷനിൽ നിന്ന് തീ അണയ്ക്കാനെത്തിയപ്പോഴാണ് ഉദ്യോഗസ്ഥനായ പ്രജീഷ് പാമ്പിനെ രക്ഷിച്ചത്. തീ അണച്ച ശേഷം പ്രജീഷും സംഘവും യാദൃച്ഛികമായാണ് കനലുകൾക്കിടയിൽ ചൂടേറ്റ് പിടയുന്ന മൂർഖനെ കണ്ടത്. പാമ്പിനെ ഉടൻ തന്നെ തീക്കനലുകൾക്കിടയിൽനിന്നും നിന്ന് പുറത്തെടുത്ത് കുപ്പിയിൽ വെള്ളം നിറച്ച് തലയിൽ ഒഴിക്കുകയുമായിരുന്നു. കുറച്ചുനേരം വെള്ളം ഒഴിച്ച് …

Read More »

ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലിരുന്നയാൾ മരിച്ചു

ചേർത്തല: അർത്തുങ്കൽ അറവുകാട് ക്ഷേത്രഉത്സവത്തിന് കതിന നിറച്ചപ്പോൾ ഉണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അർത്തുങ്കൽ ചെത്തി കിഴക്കേവേലി വീട്ടിൽ അശോകനാണ് (54) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. പറയെടുപ്പിനായി രണ്ട് കതിന കുറ്റികൾ നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. അശോകനൊപ്പമുണ്ടായിരുന്ന ചെട്ടി പുളിക്കൽചിറ പ്രകാശനും പൊള്ളലേറ്റിരുന്നു. 80 ശതമാനത്തിലധികം പൊള്ളലേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായിരുന്നു. സംസ്കാരം …

Read More »

എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പാര്‍ക്കിങ് ഏരിയയില്‍ തീപിടിത്തം; കാറുകൾ കത്തിനശിച്ചു

കോഴിക്കോട്: എലത്തൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ വൻ തീപിടുത്തം. തീപിടുത്തത്തിൽ രണ്ട് കാറുകൾ കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഇലകൾ കൂട്ടിയിട്ട് കത്തിച്ചപ്പോഴാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും മരത്തിലേക്കും തീ പടർന്നതായാണ് റിപ്പോർട്ട്. അഗ്നിശമന സേനയും സമീപവാസികളും ചേര്‍ന്ന് തീ അണച്ചതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല.

Read More »

സംസ്ഥാന വ്യാപകമായി വാഹന പരിശോധന; 264 വാഹനങ്ങളിൽ നിന്ന് 2.40 ലക്ഷം രൂപ പിഴയീടാക്കി

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ വൻ ക്രമക്കേട് കണ്ടെത്തി. സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന. മറ്റ് വാഹനങ്ങളും പരിശോധിച്ചു. ക്രമക്കേട് കണ്ടെത്തിയ 264 വാഹനങ്ങളിൽ നിന്നായി 2,39,750 രൂപ പിഴയും ഈടാക്കി. പ്രഥമ ശുശ്രൂഷ കിറ്റ് സൂക്ഷിക്കാതിരുന്ന 167 വാഹനങ്ങളിൽ നിന്ന് 83,500 രൂപ പിഴ ഈടാക്കി. റോഡ് സുരക്ഷ പാലിക്കാത്തതും സ്മോക്ക് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലാത്തതും ശബ്ദ മലിനീകരണത്തിന് കാരണവുമായ 78 …

Read More »

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് അമിതവേഗം; കോടതി റിപ്പോർട്ട് തേടി

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം അപകടകരമായി ഓടിച്ച സംഭവത്തിൽ പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിപ്പോർട്ട് തേടി. സംഭവത്തിൽ കുറുവിലങ്ങാട് എസ്.എച്ച്.ഒ. നിർമൽ മുഹ്സിനോടാണ് കോടതി റിപ്പോർട്ട് തേടിയത്. സാധാരണക്കാർക്കും റോഡിലൂടെ യാത്ര ചെയ്യേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കോഴ മേഖലയിലൂടെ അമിത വേഗതയിലാണ് കടന്നുപോയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ മജിസ്ട്രേറ്റിന്‍റെ വാഹനവും സമീപത്തുണ്ടായിരുന്നു. അപകടകരമായ രീതിയിൽ വാഹനങ്ങൾ കടന്നുപോയതിൽ മജിസ്ട്രേറ്റ് …

Read More »

പെൺകുട്ടികളെ തൊട്ടാൽ സഹോദരന്മാരെ പോലെ പെരുമാറും: വിഡി സതീശൻ

കോഴിക്കോട്: ആജീവനാന്തകാലം ആരും മുഖ്യമന്ത്രിയായി ഇരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതിനാൽ പൊലീസ് സൂക്ഷിച്ച് പെരുമാറണം. പെൺകുട്ടികളെ തൊട്ടാൽ കോൺഗ്രസ് സഹോദരന്മാരെ പോലെ പെരുമാറും. കോൺഗ്രസും യുഡിഎഫും ഇവിടെ കാണും. സ്വേച്ഛാധിപതികൾ എല്ലായ്പ്പോഴും ഭീരുക്കളായിരുന്നു. അതാണ് ഇവിടെ നടക്കുന്നത്. ഭയം മാറ്റാൻ യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ കുതിര കയറരുത്. അശാസ്ത്രീയമായ നികുതി നിർദേശങ്ങൾക്കെതിരായ പ്രതിഷേധം ജനങ്ങളിലേക്ക് എത്തിക്കുമെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. …

Read More »

മോദിയുടെ വിദേശയാത്രയിൽ എങ്ങനെ അദാനി പങ്കെടുത്തു; ചോദ്യം ആവർത്തിച്ച് രാഹുൽ ഗാന്ധി

കല്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയ്ക്കൊപ്പം അദാനി വിദേശയാത്ര ചെയ്യുന്നത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി വയനാട്ടിൽ ചോദിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ആദ്യ കേരള സന്ദർശനത്തിൽ മീനങ്ങാടിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എങ്ങനെയാണ് അദാനി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും വാങ്ങുന്നത്? അദാനി-മോദി ബന്ധത്തെക്കുറിച്ച് പാർലമെന്‍റിൽ പറഞ്ഞതെല്ലാം സത്യമാണ്. പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് തെളിവുകൾ നൽകിയിട്ടുണ്ട്. …

Read More »