Breaking News

Kerala

വർക്കലയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു; അമ്മാവൻ അറസ്റ്റിൽ

തിരുവനന്തപുരം: വർക്കല കല്ലമ്പലത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ ജാസ്മിയെ (39) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ അമ്മാവൻ മുഹമ്മദ് ഇസ്മായിൽ ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. വിഷം കഴിച്ചാണ് ഇയാൾ ജാസ്മിയെ വധിക്കാനെത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭൂമി തർക്കമാണ് വധശ്രമത്തിന് ഉള്ള കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം.

Read More »

ക്വാറി കാരണം ജീവിക്കാൻ ആവുന്നില്ല; യുവതി കൈക്കുഞ്ഞുമായെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിന് മുന്നിൽ കൈകുഞ്ഞുമായി വന്ന് യുവതിയുടെ ആത്മഹത്യാ ശ്രമം. കൊടുങ്ങ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ക്വാറി കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. ആത്മഹത്യക്ക് ശ്രമിച്ച യുവതിയെയും കുഞ്ഞിനെയും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടി സുരക്ഷിതയാണ്. ബോധരഹിതയായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.

Read More »

കുപ്പണ മദ്യദുരന്ത കേസ്; തമ്പിയെ പിഴത്തുക റദ്ദാക്കി മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: കുപ്പണ മദ്യദുരന്തക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി തമ്പിയെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. പിഴത്തുക റദ്ദാക്കി വിട്ടയക്കണമെന്ന തമ്പിയുടെ ആവശ്യം ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. 2003ൽ കൊല്ലം ജില്ലയിലെ കുപ്പണയിലുണ്ടായ മദ്യദുരന്തത്തിൽ ഏഴ് പേർ മരിച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തമ്പി 18 വർഷം ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ മോചിപ്പിക്കണമെന്ന് സംസ്ഥാന മന്ത്രിസഭ നേരത്തെ ശുപാർശ ചെയ്തിരുന്നു. എന്നാൽ വിചാരണക്കോടതി വിധിച്ച 10 …

Read More »

മുഖ്യമന്ത്രിയുടെ സുരക്ഷ; കുഞ്ഞിന് മരുന്നുവാങ്ങാന്‍ പോയ പിതാവിനെ തടഞ്ഞ് പൊലീസ്

കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ പിതാവിനെ തടഞ്ഞ് പൊലീസ്. ഞായറാഴ്ച വൈകിട്ട് കാലടിയിലായിരുന്നു സംഭവം. കോട്ടയം സ്വദേശിയായ ശരത്തിനാണ് ഈ അനുഭവമുണ്ടായത്. നാല് വയസുള്ള കുട്ടിക്ക് പനിക്കുള്ള മരുന്ന് വാങ്ങാൻ വാഹനം നിർത്താൻ ശ്രമിച്ച പിതാവിനോട് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ അപമര്യാദയായി പെരുമാറുകയായിരുന്നു. മെഡിക്കൽ ഷോപ്പിന് സമീപം വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. പിന്നീട് മറ്റൊരു സ്ഥലത്ത് വാഹനം നിർത്തി കുട്ടിയുമായി വന്ന് മരുന്ന് വാങ്ങി …

Read More »

ആദിവാസി യുവാവ് മരിച്ച സംഭവം; തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ ലക്ഷണങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയ വയനാട് സ്വദേശി വിശ്വനാഥനെ എട്ടാം തീയതി രാത്രി ആശുപത്രിയിൽ നിന്ന് കാണാതായി. രണ്ട് ദിവസത്തിന് ശേഷം വിശ്വനാഥനെ ആശുപത്രിക്ക് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിനെ തുടർന്നാണ് വിശ്വനാഥനെ കാണാതായതെന്നാണ് കുടുംബത്തിന്റെ ആരോപണം. കൂട്ടിരിപ്പുകാർക്ക് ഇരിക്കാനുള്ള …

Read More »

‘ഇനി മദ്യപിച്ച് വാഹനമോടിക്കില്ല’; ഡ്രൈവർമാർക്ക് പൊലീസിന്റെ വക ഇംപോസിഷന്‍

തൃപ്പൂണിത്തുറ: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാർക്ക് ഇംപോസിഷന്‍ നൽകി പൊലീസ്. തിങ്കളാഴ്ച രാവിലെ 5 മുതൽ 9 വരെ തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബസ് ഡ്രൈവർമാർ പിടിയിലായത്. മദ്യപിച്ച് വാഹനമോടിക്കില്ലെന്ന് 1000 തവണ ഇംപോസിഷൻ എഴുതിപ്പിച്ചാണ് അറസ്റ്റിലായ 16 ഡ്രൈവർമാരെയും ജാമ്യത്തിൽ വിട്ടത്. അറസ്റ്റിലായവരിൽ നാല് പേർ സ്കൂൾ ബസ് ഡ്രൈവർമാരും രണ്ട് പേർ കെഎസ്ആർടിസി ഡ്രൈവർമാരും 10 പേർ സ്വകാര്യ …

Read More »

‘ഇനി മദ്യപിച്ച് വാഹനമോടിക്കില്ല’; ഡ്രൈവർമാർക്ക് പൊലീസിന്റെ വക ഇംപോസിഷന്‍

തൃപ്പൂണിത്തുറ: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാർക്ക് ഇംപോസിഷന്‍ നൽകി പൊലീസ്. തിങ്കളാഴ്ച രാവിലെ 5 മുതൽ 9 വരെ തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബസ് ഡ്രൈവർമാർ പിടിയിലായത്. മദ്യപിച്ച് വാഹനമോടിക്കില്ലെന്ന് 1000 തവണ ഇംപോസിഷൻ എഴുതിപ്പിച്ചാണ് അറസ്റ്റിലായ 16 ഡ്രൈവർമാരെയും ജാമ്യത്തിൽ വിട്ടത്. അറസ്റ്റിലായവരിൽ നാല് പേർ സ്കൂൾ ബസ് ഡ്രൈവർമാരും രണ്ട് പേർ കെഎസ്ആർടിസി ഡ്രൈവർമാരും 10 പേർ സ്വകാര്യ …

Read More »

വിദ്യാര്‍ഥികളുമായി സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ പരിശോധന; സുരക്ഷിത സ്‌കൂള്‍ ബസിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വിദ്യാർത്ഥികളുമായി ഓടുന്ന സ്കൂൾ ബസുകളും വാഹനങ്ങളും മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്നു. 13 മുതൽ 17 വരെ രാവിലെ കുട്ടികളുമായി സ്കൂളുകളിൽ എത്തിയ ശേഷമാണ് പരിശോധന. സ്കൂൾ സമയം അവസാനിക്കുന്നതിന് മുമ്പ് പരിശോധന പൂർത്തിയാക്കും. ‘സുരക്ഷിത സ്കൂൾ ബസ്’ എന്ന പേരിലാണ് പരിശോധന. എല്ലാ ജില്ലകളിലും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെയും ആര്‍.ടി.ഒ, സബ് ആര്‍.ടി.ഒ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കുണ്ടാകും. യന്ത്രങ്ങളുടെ പ്രവർത്തനം, വയറിങ്, അഗ്നിരക്ഷാ സംവിധാനം, എമർജൻസി ഡോർ, …

Read More »

കാട്ടാനയെയും കാട്ടുപന്നിയെയും ഉണ്ടാക്കിയത് പിണറായിയാണോ, കഴിയുന്നതെല്ലാം ചെയ്യും: എംഎം മണി

തൊടുപുഴ: വന്യമൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരത്തെ വിമർശിച്ച് മുൻ മന്ത്രി എം എം മണി. കാട്ടാനയെ നേരിടുന്ന വിഷയം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കട്ടെയെന്ന് പരിഹസിച്ച അദ്ദേഹം സർക്കാരിനെ കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പറഞ്ഞു. “വി ഡി സതീശൻ ചെയ്യട്ടെ, വേണമെങ്കിൽ അദ്ദേഹത്തെ ഏൽപ്പിക്കാം, മുഖ്യമന്ത്രിയെ കണ്ടാൽ മതി. കാട്ടാനയെ എന്തു ചെയ്യാനാണ്, മനുഷ്യനാണെങ്കിൽ നേരിടാം. സർക്കാർ ആവുന്നതെല്ലാം ചെയ്യും. ഈ കാട്ടാനയെയും കാട്ടുപന്നിയെയും ഉണ്ടാക്കിയത് പിണറായി വിജയനാണോ,” എം …

Read More »

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. തീയും പുകയും ഉയർന്നതോടെ സമീപത്തെ വാർഡിലെ നൂറിലധികം രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ആശുപത്രിയിലെ മൂന്നാം വാർഡിന്‍റെ പിൻഭാഗത്താണ് പുതിയ എട്ടുനില കെട്ടിടം നിർമിക്കുന്നത്.

Read More »