കൊച്ചി: ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണെന്നും ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് അമ്മമാർ നൽകുന്ന സംതൃപ്തി നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളും.ഭക്ഷണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ജാഗ്രതയും കൃത്യതയും പാലിച്ചുപോകാൻ ഹോട്ടലുകൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഹോട്ടലുകൾ നേരിടുന്ന പ്രധാന പ്രതിസന്ധി വിലക്കയറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ …
Read More »ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ഗുരുതര ആരോപണവുമായി കുടുംബം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. മോഷണക്കുറ്റം ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാർ ചോദ്യം ചെയ്തതിൽ വിശ്വനാഥൻ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധു ആരോപിച്ചു. എങ്ങനെയാണ് മരിച്ചതെന്ന് അറിയണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് മേപ്പാടി പാറവയൽ സ്വദേശി വിശ്വനാഥനാണ് (46) മരിച്ചത്. …
Read More »വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ഇന്ധന സെസ് പിൻവലിക്കണം: സ്വകാര്യ ബസ് ഉടമകൾ
തൃശൂർ: വർദ്ധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നും വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്കുമെന്നും സ്വകാര്യ ബസുടമകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വർദ്ധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നതാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. മാർച്ച് 31ന് മുമ്പ് വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ ബസ് പണിമുടക്ക് നടത്തുമെന്നും പറഞ്ഞു. നിലവിൽ വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയാണ്. …
Read More »അധിക നികുതി നൽകരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെപിസിസി അധ്യക്ഷൻ
തിരുവനന്തപുരം: അധികനികുതി നൽകില്ലെന്ന പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നും കെ പി സി സി അധ്യക്ഷൻ പറഞ്ഞു. നികുതി അടയ്ക്കരുതെന്ന പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ചർച്ചകൾ നടത്തണം. പ്രതിഷേധ ആഹ്വാനം അല്ല നടത്തിയത്. പ്രതിപക്ഷ നേതാവുമായി ആശയവിനിമയം നടത്തിയിട്ടില്ലായിരുന്നു. സർക്കാർ തിരുത്തിയില്ലെങ്കിൽ ബഹിഷ്കരണത്തിൽ തീരുമാനമെടുക്കേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. ബജറ്റിലെ നികുതി വർദ്ധനവിനെതിരെ, നികുതി നൽകരുതെന്ന പ്രഖ്യാപനവുമായി സുധാകരൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരമൊരു പ്രഖ്യാപനത്തെ …
Read More »സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് കൂടിയത് 160 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് ഉയർന്നു. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. ഇതോടെ സ്വർണവില വീണ്ടും 42,000 രൂപ കടന്നു. 42,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 5260 രൂപയായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും …
Read More »ഭര്‍തൃ വീട്ടിലെ പീഡനം; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു
മലപ്പുറം: ഭർതൃ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം വെട്ടിച്ചിറ സ്വദേശിനി സഫാനയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സഫാന ഭർതൃ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭർത്താവിന്‍റെയും ഭർതൃ വീട്ടുകാരുടെയും പീഡനമാണ് സഫാനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും അമ്മായിയമ്മയും നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് സഫാനയുടെ പിതാവ് മുജീബ് പറഞ്ഞു. ഇവരുടെ …
Read More »എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; അധ്യാപികയുടെ മൊഴിയെടുക്കും
കണ്ണൂര്‍: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച അധ്യാപികയുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക. ഈ മൊഴി പരിശോധിച്ച ശേഷം അധ്യാപികയ്ക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കും. വ്യാഴാഴ്ചയാണ് പെരളശ്ശേരി എ.കെ.ജി. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിയ പ്രവീൺ ആത്മഹത്യ ചെയ്തത്. സ്‌കൂള്‍ വിട്ടെത്തിയ കുട്ടി വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് …
Read More »കേന്ദ്രത്തിൻ്റെ വെള്ളക്കരം വര്‍ദ്ധന ഈ വർഷം നടപ്പാക്കില്ല: റോഷി അഗസ്റ്റിൻ
കോഴഞ്ചേരി: കേന്ദ്ര സർക്കാർ നിർദ്ദേശിച്ച അഞ്ച് ശതമാനം ജലനികുതി വർദ്ധന ഈ സാമ്പത്തിക വർഷം നടപ്പാക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേന്ദ്ര നിർദേശ പ്രകാരമാണ് അഞ്ച് ശതമാനം വർദ്ധന പ്രഖ്യാപിച്ചത്. നിലവിൽ വെള്ളക്കരം വർദ്ധിപ്പിച്ചതിനാൽ ഇനിയും വർദ്ധിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും ജനങ്ങൾക്ക് ഇരട്ടി പ്രഹരം നൽകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അധിക വായ്പ അനുവദിക്കാനുള്ള കേന്ദ്രസർക്കാരിന്റെ വ്യവസ്ഥ പ്രകാരമാണ് പുതിയ വർദ്ധന. ലിറ്ററിന് …
Read More »ബജറ്റിലെ നികുതി വർദ്ധന; അങ്കമാലിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു
അങ്കമാലി: അങ്കമാലിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടാൻ ശ്രമിച്ച പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ നീക്കി. റവന്യൂ കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് വിമർശിക്കുന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അഞ്ച് വർഷത്തിലേറെയായി 12 വകുപ്പുകൾ 7,100 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. നികുതി ഘടനയിലും നിരക്ക് നിർണയത്തിലും വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന സിഎജി …
Read More »സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ സർക്കാർ; ഗതാഗതമന്ത്രി യോഗം വിളിച്ചു
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ സർക്കാർ. സംഭവത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ന് കൊച്ചിയിലാണ് യോഗം. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, ബസ് ഉടമകൾ, തൊഴിലാളികൾ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ ദിവസം അമിതവേഗതയിൽ വന്ന ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതിയും നിർദേശം നൽകിയിരുന്നു. അതേസമയം സ്വകാര്യ …
Read More »