കൊച്ചി: ഏപ്രിൽ മാസം മുതൽ ജീവനക്കാർക്ക് വരുമാനത്തിന് ആനുപാതികമായി മാത്രമേ ശമ്പളം നൽകാനാകൂവെന്ന് കെ.എസ്.ആർ.ടി.സി. ഫണ്ടിന്‍റെ അഭാവത്തെക്കുറിച്ച് ഒരു ജീവനക്കാരൻ പോലും ആശങ്കപ്പെടുന്നില്ല. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളെ യൂണിയനുകൾ പ്രതികാരബുദ്ധിയോടെ എതിർക്കുകയാണ്. ഏപ്രിൽ മുതൽ ശമ്പള വിതരണത്തിന് സഹായം നൽകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതായും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
Read More »പയ്യന്നൂരില്‍ ഭക്ഷ്യ വിഷബാധ; ഉത്സവപ്പറമ്പില്‍നിന്ന് ഐസ്‌ക്രീം കഴിച്ചവർ ആശുപത്രിയിൽ
കണ്ണൂര്‍: പയ്യന്നൂരിൽ ഉത്സവപ്പറമ്പിൽ നിന്ന് ഐസ്ക്രീമും ലഘുഭക്ഷണവും ഉൾപ്പെടെ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. ഛർദ്ദി ഉൾപ്പെടെയുള്ള അസ്വസ്ഥതകളെ തുടർന്ന് കുട്ടികളടക്കം നൂറിലധികം പേരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സമാപിച്ച കൊറോത്തെ പെരുങ്കളിയാട്ട നഗരിയിൽ നിന്ന് ഐസ്ക്രീം ഉൾപ്പടെ കഴിച്ചവർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചികിത്സയിലുള്ളവരിൽ ഭൂരിഭാഗവും കുട്ടികളാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചു.
Read More »100 ദിന കർമ്മ പദ്ധതി വീണ്ടും; 15896.03 കോടിയുടെ പദ്ധതികൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നൂറ് ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം കർമ്മ പദ്ധതി നാളെ മുതൽ ആരംഭിക്കും. 15,896.03 കോടി രൂപയുടെ പദ്ധതികൾ 100 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെയ് 20 ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ ഡി എഫ്) സർക്കാർ അധികാരമേറ്റ് രണ്ട് വർഷം തികയുകയാണ്. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങൾ നടപ്പിലാക്കി സുസ്ഥിര …
Read More »സുരേന്ദ്രന്‍റെ അധിക്ഷേപ പരാമര്‍ശം; വിമർശിച്ച് ചിന്ത ജെറോമും പികെ ശ്രീമതിയും
തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തിയ പരാമർശത്തിനെതിരെ പ്രതികരിച്ച് ചിന്ത ജെറോമും പി.കെ ശ്രീമതിയും. സുരേന്ദ്രന് അതേ നാണയത്തിൽ മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത ജെറോം പറഞ്ഞു. അതേസമയം ചിന്തയ്ക്കെതിരായ സുരേന്ദ്രന്‍റെ പരാമർശം നിന്ദ്യവും വെറുപ്പുളവാക്കുന്നതുമാണെന്ന് പി.കെ ശ്രീമതി പ്രതികരിച്ചു. സംസ്കാര ശൂന്യമായ വാക്കുകളിലൂടെ ഒരു യുവതിയെ അപമാനിക്കുന്നത് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്‍റാണെന്നും പി കെ …
Read More »സാക്ഷരതാ പ്രേരകിന്റെയും ഗൃഹനാഥന്റെയും ആത്മഹത്യ; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സഹകരണ ബാങ്കിന്റെ ജപ്തിയില്‍ മനംനൊന്ത് വൈക്കത്ത് ഗൃഹനാഥനും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പത്തനാപുരത്ത് സാക്ഷരതാ പ്രേരകും ആത്മഹത്യ ചെയ്തതിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിലെ സാധാരണക്കാരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും അറിയാതെയും സംസ്ഥാനത്തിന്‍റെ സാമ്പത്തിക പശ്ചാത്തലം മനസിലാക്കാതെയുമാണ് ബജറ്റ് തയ്യാറാക്കിയതെന്ന പ്രതിപക്ഷത്തിന്‍റെ വാദം ശരിവയ്ക്കുന്നതാണ് ഈ ആത്മഹത്യകൾ എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലെ സാധാരണ ജനങ്ങൾ കടക്കെണിയിലാണ്. പതിനായിരക്കണക്കിന് ജപ്തി നോട്ടീസുകളാണ് പ്രവഹിക്കുന്നത്. പ്രളയത്തിനും …
Read More »സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജം: വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 509 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകൾക്കും അനുബന്ധ ആശുപത്രികൾക്കും പുറമെ 16 ജില്ല, ജനറൽ ആശുപത്രികൾ, 73 താലൂക്ക് ആശുപത്രികൾ, 25 കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകൾ, 380 പ്രാഥമികാരോഗ്യ / കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒരു പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലും ഇ-ഹെൽത്ത് സംവിധാനം നടപ്പാക്കി. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഘട്ടം ഘട്ടമായി ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് …
Read More »കോൺഗ്രസിനൊപ്പം ബിജെപി ചേർന്നത് വിചിത്രം: ഇന്ധന സെസ് പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസിനെതിരായ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. എണ്ണവില നിശ്ചയിക്കാൻ കമ്പനികളെ അനുവദിച്ചവരാണ് സമരത്തിന് നേതൃത്വം നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ധന സെസിനെതിരായ പ്രതിഷേധത്തിൽ കോൺഗ്രസിനൊപ്പം ബി.ജെ.പിയും ചേർന്നത് വിചിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരു പാർട്ടികളും വില വർദ്ധിപ്പിക്കാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയവരാണ്. എണ്ണക്കമ്പനികളെ പ്രീണിപ്പിച്ച് ജനങ്ങളെ ഞെരുക്കിയ പാർട്ടിയാണ് കോൺഗ്രസ്. 2015ലെ ബജറ്റിൽ ഇന്ധനവില ഇതിന്റെ പകുതിയുള്ളപ്പോൾ സെസ് …
Read More »ആറ് മാസമായി ശമ്പളമില്ല; പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു
കൊല്ലം: കൊല്ലം പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. മാങ്കോട് സ്വദേശി ഇ.എസ് ബിജുമോനാണ് മരിച്ചത്. കഴിഞ്ഞ ആറ് മാസമായി വേതനം ലഭിക്കാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷൻ ആരോപിച്ചു. വേതനം ആവശ്യപ്പെട്ട് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നതിനിടെയാണ് ബിജുമോൻ ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് 1,714 പ്രേരക്മാർ പ്രതിസന്ധിയിലാണെന്നാണ് അസോസിയേഷൻ പറയുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ പ്രാദേശിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൊണ്ടുവന്നെങ്കിലും ഇത് നടപ്പാക്കാത്തതിനാൽ …
Read More »പിഎം 2 ഇനി ‘രാജ’; വയനാടിനെ വിറപ്പിച്ച കടുവ ‘അധീര’
കൽപ്പറ്റ: വയനാടിനെ ഭീതിയിലാഴ്ത്തിയ ആനയ്ക്കും കടുവയ്ക്കും പേരിട്ട് വനം വകുപ്പ്. തമിഴ്നാട്ടിൽ നിന്ന് ബത്തേരിയിലെത്തിയ പിഎം 2 മോഴയാന ഇനിമുതൽ രാജ എന്ന പേരിൽ അറിയപ്പെടും. കടുവയ്ക്ക് കെ.ജി.എഫ് 2 എന്ന ചിത്രത്തിലെ വില്ലന്റെ പേരായ അധീര എന്നാണ് നൽകിയിരിക്കുന്നത്. അതിർത്തി കടന്ന് കിലോമീറ്ററുകളോളം സഞ്ചരിച്ച് കേരളത്തിലെത്തിയ മോഴയാനയാണ് പിഎം 2. ഇനി മുതൽ പിഎം 2 വയനാട്ടുകാരുടെ രാജമാണിക്യമാണ്. വീടുകൾ തകർത്ത് അകത്തു കയറി അരി മോഷ്ടിക്കുന്നതിനാൽ തമിഴ്നാട്ടിലെ …
Read More »സ്വവർഗാനുരാഗിയുടെ പരാതി; ജഡ്ജി സുഹൃത്തായ യുവതിയുടെ മൊഴി രേഖപ്പെടുത്തി
കൊല്ലം: സ്വവർഗാനുരാഗിയായ യുവതി നൽകിയ ഹർജിയിൽ വീട്ടുതടങ്കലിൽ ആണെന്ന് ആരോപിക്കപ്പെട്ട യുവതിയുടെ മൊഴി കൊല്ലം കുടുംബ കോടതി ജഡ്ജി അജികുമാർ രേഖപ്പെടുത്തി. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് മൊഴി രേഖപ്പെടുത്തിയത്. പരസ്പരം ഇഷ്ടപ്പെട്ട് ജീവിതപങ്കാളിയാക്കാൻ ആഗ്രഹിക്കുന്ന യുവതിയെ വീട്ടുകാർ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് കൊല്ലം സ്വദേശിനിയായ യുവതിയാണ് കോടതിയിൽ ഹർജി നൽകിയത്. തടങ്കലിൽ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് …
Read More »