Breaking News

Kerala

ഉണ്ണി മുകുന്ദന് തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ച കേസിൽ സ്റ്റേ നീക്കം ചെയ്ത് ഹൈക്കോടതി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി. കേസിന്‍റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി നീക്കി. ഹൈക്കോടതി കോഴക്കേസിലെ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധി സമ്പാദിച്ച കേസിലാണ് നടപടി. ഇരയുടെ പേരിൽ, ഇല്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചത് ഗൗരവകരമാണെന്ന് ഹൈക്കോടതി വിലയിരുത്തി. കേസ് ഒത്തുതീർപ്പായി എന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. എന്നാൽ ഒത്തുതീർപ്പ് ഉണ്ടായിട്ടില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വഞ്ചന കോടതിയിൽ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി …

Read More »

ദളിത് കുടുംബങ്ങൾ വെള്ളം കോരാതിരിക്കാൻ കിണർ മൂടി; റിമാൻഡിലിരുന്ന പ്രതിക്ക് ജാമ്യം

റാന്നി: പത്തനംതിട്ടയിൽ ദളിത് കുടുംബങ്ങൾ വെള്ളം കോരുന്നത് തടയാൻ കിണർ മൂടിയ കേസിലെ പ്രതി സെബാസ്റ്റ്യൻ തോമസിന് ജാമ്യം അനുവദിച്ച് പത്തനംതിട്ട സെഷൻസ് കോടതി. അറസ്റ്റ് ചെയ്ത് പത്ത് ദിവസത്തിന് ശേഷമാണ് സെബാസ്റ്റ്യൻ തോമസിന് ജാമ്യം ലഭിക്കുന്നത്. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങൾ രംഗത്തെത്തിയിരുന്നു. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് ഇവർ മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിക്കും പരാതി …

Read More »

കുട്ടിയെ സംരക്ഷിക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു: ദത്ത് വിവാദത്തിൽ പിതാവ്

കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി കുട്ടിയുടെ പിതാവ്. കുഞ്ഞിനെ കൈമാറിയതിൽ സാമ്പത്തിക ഇടപാടുകളൊന്നുമില്ല. തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് സ്വമേധയാ കുഞ്ഞിനെ കൈമാറുകയായിരുന്നു. പങ്കാളിയെ വിവാഹം കഴിച്ചിരുന്നില്ല. കുട്ടിയെ സംരക്ഷിക്കുന്നതിൽ സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടായിരുന്നു. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനായിരുന്നു ആദ്യ തീരുമാനമെന്നും പിതാവ് വെളിപ്പെടുത്തി. കുട്ടികളില്ലാതിരുന്ന അനൂപിന് മാനുഷിക പരിഗണന കണക്കിലെടുത്താണ് കുഞ്ഞിനെ കൈമാറിയത്. മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥനായ അനിൽ കുമാറിനെ നേരത്തെ അറിയില്ലായിരുന്നു. ശിശുക്ഷേമ സമിതിക്ക് …

Read More »

ചൂല് മൂത്രത്തിൽ മുക്കി അടിക്കണം; ചിന്തയെ അധിക്ഷേപിച്ച് കെ സുരേന്ദ്രൻ

കോഴിക്കോട്: ചിന്ത ജെറോമിനെതിരെ മോശം പരാമർശം നടത്തി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ചിന്തയെ ചൂൽ മൂത്രത്തിൽ മുക്കി അടിക്കണമെന്നാണ് സുരേന്ദ്രൻ്റെ പരാമർശം.ചിന്തക്ക് കമ്മീഷൻ അടിക്കൽ മാത്രമാണ് ജോലിയെന്നും സുരേന്ദ്രൻ ആരോപിച്ചു. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഈ പരാമർശം മോശമല്ലെന്നും ചിന്തയുടെ പ്രവർത്തിയാണ് അൺപാർലമെന്‍ററിയെന്നും കളക്ടറേറ്റ് മാർച്ചിലെ പ്രസംഗത്തിനു ശേഷം സുരേന്ദ്രൻ പറഞ്ഞു. സാധാരണക്കാരുടെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രൻ ന്യായീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും …

Read More »

കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വീടിനു നേരെ അ‍ജ്ഞാതരുടെ ആക്രമണം

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വീടിന്‍റെ ജനാല ചില്ലുകൾ തകർത്ത് അജ്ഞാതർ. കൊച്ചുള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തെ വീടിന്‍റെ ജനാല ചില്ലുകളാണ് തകർത്തത്. ജനാലയിൽ ചെറിയ രക്തത്തുള്ളികളും ഉണ്ടായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. മോഷണശ്രമമാണോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. ഡിസിപി അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന.

Read More »

100% വിജയം ഉറപ്പാക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്ന് സർക്കുലർ; എതിർപ്പുമായി അധ്യാപകർ

കോഴിക്കോട്: സിബിഎസ്ഇ 10, 12 പരീക്ഷകളിൽ 100% വിജയം ഉറപ്പാക്കുമെന്ന് അധ്യാപകർ രേഖാമൂലം നൽകണമെന്ന നവോദയ അസിസ്റ്റന്‍റ് കമ്മീഷണറുടെ നിർദ്ദേശം വിവാദത്തിൽ. അസിസ്റ്റന്‍റ് കമ്മിഷണർ കെ.വി. സുബ്ബറെഡ്ഡിയുടെ പേരിലാണ് കഴിഞ്ഞ ദിവസം സർക്കുലർ സ്കൂളുകളിൽ എത്തിയത്. അധ്യാപകരിൽ നിന്ന് ഒപ്പിട്ടു വാങ്ങിയ ശേഷം ഡൽഹിയിലെ കേന്ദ്ര ഓഫീസിലേക്ക് അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഓരോ വിദ്യാർത്ഥിയും കുറഞ്ഞത് 80 % മാർക്ക് (ബെഞ്ച്മാർക്ക്) നേടിയിരിക്കണമെന്നാണ് പൊതു നിർദ്ദേശം. പല സ്കൂളുകളും 100 ശതമാനം …

Read More »

ആശുപത്രികളിൽ സൗകര്യമില്ല; ഹെല്‍ത്ത് കാര്‍ഡ് എടുക്കാനാകാതെ പാചകത്തൊഴിലാളികള്‍

തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് എടുക്കാനാവാതെ പരമ്പരാഗത പാചകത്തൊഴിലാളികള്‍. സർക്കാർ ആശുപത്രികളിൽ കാർഡ് നൽകുന്നതിനുള്ള പരിശോധന നടത്താൻ സൗകര്യമില്ലെന്നാണ് പരാതി. കാർഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. രക്തപരിശോധന, ശാരീരിക പരിശോധന, ടൈഫോയ്ഡ്, മഞ്ഞപ്പിത്ത ലക്ഷണ പരിശോധനകൾ എന്നിവയാണ് ഹെൽത്ത് കാർഡ് നൽകുന്നതിനു ആരോഗ്യവകുപ്പ് അനുശാസിക്കുന്ന സർക്കുലറിലുള്ളത്. എന്നിരുന്നാലും, അവയിൽ പലതും പരിശോധിക്കാൻ ലാബുകൾ കണ്ടെത്തേണ്ട അവസ്ഥയിലാണ് പാചകതൊഴിലാളികൾ. സംസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും ടൈഫോയ്ഡ് പരിശോധനയ്ക്ക് …

Read More »

കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥികളുടെ സ്നേഹപ്രകടനം നിരോധിച്ച് സർക്കുലർ

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിലെ പൊതുസ്ഥലങ്ങളിൽ വിദ്യാർത്ഥികളുടെ സ്നേഹപ്രകടനം നിരോധിച്ച് സർക്കുലർ. വിദ്യാർത്ഥികളുടെ പെരുമാറ്റത്തെക്കുറിച്ച് കാമ്പസിനു പുറത്തുനിന്നടക്കം നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സർക്കുലർ പുറത്തിറക്കിയത്. കാമ്പസിനകത്തും പുറത്തും അമിതമായ സ്നേഹപ്രകടനം പാടില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങൾ മറ്റ് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും അത് കാണുന്നവർക്ക് അലോസരമുണ്ടാക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Read More »

വയനാട്ടില്‍ കടുവക്കുട്ടി ചത്ത സംഭവം; വനംവകുപ്പ് ചോദ്യംചെയ്ത പ്രദേശവാസി തൂങ്ങിമരിച്ച നിലയിൽ

അമ്പലവയല്‍ (വയനാട്): പൊൻമുടിക്കോട്ടയിൽ കടുവ ചത്ത സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത പ്രദേശവാസി തൂങ്ങിമരിച്ച നിലയിൽ. അമ്പുകുത്തി പാടിപറമ്പ് നാലുസെന്‍റ് കോളനിയിൽ ഹരിയെയാണ് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് പാടിപ്പറമ്പിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ കടുവക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വനംവകുപ്പിനു ലഭിച്ച വിവരമനുസരിച്ച് വൈകിട്ട് അഞ്ച് മണിയോടെ ഹരിയും മറ്റുള്ളവരും കടുവയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. …

Read More »

പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തരവേള റദ്ദാക്കി സഭ പിരിഞ്ഞു

തിരുവനന്തപുരം: ഇന്ധന സെസ് വർദ്ധനയെ തുടർന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു. ചോദ്യോത്തരവേള റദ്ദാക്കുകയും മറ്റ് നടപടികൾ വേഗത്തിലാക്കിയുമാണ് സഭ പിരിഞ്ഞത്. സഭ ആരംഭിച്ചതു മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷം എത്തിയത്. സഭാനടപടികളുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കറെ അറിയിച്ചു. എന്നാൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ സ്പീക്കർ ചോദ്യോത്തരവേളയിൽ പ്രവേശിച്ചു.  ഇതോടെ സ്പീക്കറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം എത്തി. പ്രതിപക്ഷ …

Read More »