തൊടുപുഴ: സാമ്പത്തിക പ്രതിസന്ധി മൂലം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ പെൺകുട്ടിയും ചികിത്സയിലിരിക്കെ മരിച്ചു. തൊടുപുഴ ചിറ്റൂരിൽ മണക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പുല്ലറയ്ക്കൽ ആന്‍റണി (62), ജെസി (56) എന്നിവരുടെ മകൾ സിൽന (20) ആണ് മരിച്ചത്. ജെസ്സി കഴിഞ്ഞ 31നും ആന്‍റണി ഒന്നിനുമാണ് മരിച്ചത്. ജനുവരി 30നാണ് അച്ഛനും അമ്മയും മകളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് മൂവരെയും തൊടുപുഴയിലെ സ്വകാര്യ …
Read More »ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്ക് നേരെ ആംബുലന്‍സില്‍ പീഡനശ്രമം
തൃശൂർ: ആംബുലൻസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ജീവനക്കാരനായ ദയാലാലാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കയ്പമംഗലം സ്വദേശിനിയായ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടുകാരാണ് യുവതിയെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ യുവതിയുടെ കൂടെ പോകാൻ ആരുമുണ്ടായിരുന്നില്ല. ആ …
Read More »കുടിവെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടി; വർദ്ധന പ്രാബല്യത്തില്‍ വന്നു
തിരുവനന്തപുരം: ബജറ്റിലെ ഇന്ധന സെസിനും നിരക്ക് വർദ്ധനവിനും പിന്നാലെ കുടിവെള്ളക്കരത്തിലും വർദ്ധന. ശനിയാഴ്ച മുതൽ വർദ്ധന പ്രാബല്യത്തില്‍വരുത്തി വിജ്ഞാപനം പുറത്തിറങ്ങി. ചില വിഭാഗങ്ങൾക്ക് മൂന്നുമടങ്ങോളം വർദ്ധനവുണ്ട്. വാട്ടർ അതോറിട്ടിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. വിവിധ വിഭാഗങ്ങളിലായി കിലോലിറ്ററിന് (1,000 ലിറ്റർ) 4.40 മുതൽ 12 രൂപ വരെയാണ് നിലവിലെ നിരക്ക്. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. ഇതോടെ കിലോ ലിറ്ററിന് 14.4 മുതൽ 22 …
Read More »ഇസ്രായേൽ യാത്ര; തീരുമാനത്തിൽ നിന്ന് പിന്മാറി കൃഷിമന്ത്രി
തിരുവനന്തപുരം: നൂതന കൃഷിരീതികൾ പഠിക്കാൻ കർഷകരോടൊപ്പം ഇസ്രയേൽ സന്ദർശിക്കാനുള്ള തീരുമാനത്തിൽ നിന്ന് കൃഷിമന്ത്രി പി പ്രസാദ് പിൻമാറി. കർഷകരും ഉദ്യോഗസ്ഥരും മന്ത്രിയില്ലാതെ ഇസ്രായേലിലേക്ക് പോകും. ഇടതുപാർട്ടികൾക്ക് രാഷ്ട്രീയപരമായി വിയോജിപ്പുള്ള ഇസ്രയേൽ, ഇടതുമുന്നണിയിൽ നിന്നുള്ള ഒരു മന്ത്രി സന്ദർശിക്കുന്നതിനുള്ള എതിർപ്പ് സി.പി.എം ദേശീയ നേതൃത്വം സി.പി.ഐ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് മന്ത്രിക്ക് തിരിച്ചടിയായി. കൃഷിമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിന്‍റെ ഔചിത്യമില്ലായ്മയെക്കുറിച്ച് സി.പി.ഐ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. യാത്രക്ക് തിരഞ്ഞെടുത്ത …
Read More »കുട്ടികൾക്ക് പുതിയ പാഠപുസ്തകങ്ങൾ തയ്യാറാക്കുക പരീക്ഷയെഴുതി ജയിച്ച അധ്യാപകർ
പത്തനംതിട്ട: പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന അധ്യാപകർ തയ്യാറാക്കുന്ന പുതിയ പാഠപുസ്തകങ്ങളാവും അടുത്ത അധ്യയന വർഷം സ്കൂൾ കുട്ടികൾക്ക് ലഭ്യമാകുക. പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ 1, 3, 5, 7, 9 ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ വരുന്നത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ ഏപ്രിൽ ഒന്നു മുതൽ പുതിയ പുസ്തകങ്ങൾ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ്. കുട്ടികളുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന പാഠപുസ്തകങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. പാഠപുസ്തക രചനയിൽ താൽപ്പര്യമുള്ളവരിൽ നിന്ന് …
Read More »ചട്ടുകം പഴുപ്പിച്ച് 7 വയസുകാരന് പൊള്ളലേൽപ്പിച്ചു; അമ്മയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
ഇടുക്കി: കുമളി അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും. പൊള്ളലേറ്റ കുട്ടിയുടെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തുകയും അമ്മയ്ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അട്ടപ്പള്ളം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഏഴുവയസുകാരനെയാണ് അമ്മ ചട്ടുകം ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ നാലു വയസ്സുള്ള സഹോദരി അമ്മക്കൊപ്പമുണ്ട്. അടുത്ത വീട്ടിലെ ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടിയുടെ മൊഴി. …
Read More »ഇടുക്കി കാട്ടാന ശല്യം; വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന്
ഇടുക്കി: കാട്ടാനശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന്. ദേവികുളം മൂന്നാർ ഡി.എഫ്.ഒ ഓഫീസിൽ സർക്കാർ നിയോഗിച്ച വനംവകുപ്പ് നോഡൽ ഓഫീസർ ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ.എസ് അരുണിന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വനം, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ …
Read More »സംസ്ഥാനത്ത് സാമൂഹ്യവിരുദ്ധർക്കെതിരായ പൊലീസ് നടപടി; 2,507 പേര്‍ അറസ്റ്റിൽ
തിരുവനന്തപുരം: സാമൂഹ്യവിരുദ്ധർക്കെതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തൊട്ടാകെ 2,507 പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർ പിടിയിലായത്. 3501 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. 1,673 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ ആഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം റൂറൽ പരിധിയിലാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. കരുതൽ തടങ്കൽ ഉൾപ്പെടെ 270 പേരെ ഇവിടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ 217 കേസുകൾ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം …
Read More »തുടർചികിത്സ നിഷേധിച്ചെന്ന വാർത്തകൾ തള്ളി ഉമ്മൻചാണ്ടി
തിരുവനന്തപുരം: തുടർചികിത്സ നിഷേധിക്കുന്നുവെന്ന വാർത്തകൾ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മികച്ച ചികിത്സയാണ് തനിക്ക് ലഭിക്കുന്നതെന്നും കുടുംബവും പാർട്ടിയും നല്ല പിന്തുണയാണ് നൽകുന്നതെന്നും ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് ചികിത്സ വൈകുന്നുവെന്ന ഓൺലൈൻ വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണം. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ആണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം തുടർ ചികിത്സ നൽകുന്നില്ലെന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് വിശദീകരണം. ഉമ്മൻചാണ്ടിയുടെ …
Read More »വെള്ളച്ചാട്ടത്തിൽ സെൽഫിയെടുക്കാൻ ശ്രമം; തെന്നി വീണു, ഹൈദരാബാദ് സ്വദേശിയെ കാണാതായി
രാജാക്കാട്: മുതിരപ്പുഴയാറിലെ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ വെള്ളത്തിൽ വീണ് കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപിനെയാണ് (21) കാണാതായത്. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. സന്ദീപ് ഉൾപ്പെടെ അഞ്ചുപേർ മൂന്നാർ സന്ദർശിച്ച് എല്ലക്കൽ വഴി ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു. സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ സന്ദീപ് കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. അടിയൊഴുക്ക് കൂടുതലായതിനാൽ പെട്ടന്ന് മുങ്ങി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീം …
Read More »