പത്തനംതിട്ട: ഇടവേളക്ക് ശേഷം ശബരിമലയിലെ നടവരവ് എണ്ണൽ പുനരാരംഭിച്ചു. നാണയങ്ങൾ എണ്ണാൻ 520 ജീവനക്കാരെ ചുമതലപ്പെടുത്തി. ഏകദേശം 20 കോടി രൂപയുടെ നാണയം ഇനിയും എണ്ണാനുണ്ടെന്നാണ് കണക്ക്. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം കഴിഞ്ഞിട്ടും ലഭിച്ച നാണയങ്ങൾ പൂർണമായും എണ്ണിയിട്ടില്ല. കഴിഞ്ഞ മകരവിളക്ക് സീസണിലെ വരുമാനം 351 കോടിയാണ്. നാണയങ്ങൾ എണ്ണിക്കഴിഞ്ഞാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ കണക്കെടുപ്പ് നടത്താൻ കഴിയൂ. ഭണ്ഡാര വരവായി ലഭിച്ച നാണയങ്ങളിൽ മൂന്നിലൊന്ന് എണ്ണിയതായി തിരുവിതാംകൂർ …
Read More »ഇസ്രായേൽ യാത്ര; മന്ത്രി പി പ്രസാദിനെ ഒഴിവാക്കി മുഖ്യമന്ത്രിയോട് അനുമതി തേടി കൃഷി വകുപ്പ്
തിരുവനന്തപുരം: മന്ത്രി പി പ്രസാദിനെ ഒഴിവാക്കി ഇസ്രായേൽ യാത്രക്ക് മുഖ്യമന്ത്രിയോട് അനുമതി തേടി കൃഷി വകുപ്പ്. പാർട്ടിയെ അറിയിക്കാതെ യാത്രയ്ക്ക് തയ്യാറെടുത്ത മന്ത്രി പി പ്രസാദിനെ സി പി ഐ സംസ്ഥാന നേതൃത്വം തഴഞ്ഞതിനു പിന്നാലെയാണ് കർഷകരും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരും പഠനത്തിനു പോകട്ടെയെന്ന് വകുപ്പ് നിർദ്ദേശിച്ചത്. തിരഞ്ഞെടുത്ത 20 കർഷകരിൽ പലരും ഇതിനകം വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. സർക്കാർ യാത്ര പൂർണമായും റദ്ദാക്കിയാൽ കർഷകരുടെ പണം നഷ്ടമാകും. …
Read More »വിസാ കാലാവധി അവസാനിച്ചിട്ടും കേരളത്തിൽ തുടർന്നു; യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്
ഇടുക്കി: വിസാ കാലാവധി അവസാനിച്ചിട്ടും സംസ്ഥാനത്ത് തങ്ങിയ ശ്രീലങ്കൻ യുവതിയെ ദേവികുളം പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാറിൽ താമസിക്കുന്ന ദീപിക പെരേര വാഹല തൻസീർ എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവരുടെ വിസ കാലാവധി 2022 മെയ് 11നു അവസാനിച്ചിരുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട മൂന്നാർ സ്വദേശി വിവേക് ഇവരെ വിവാഹം ചെയ്തിരുന്നു. മൂന്നാറിലും തമിഴ്നാട്ടിലുമായാണ് ഇവർ താമസിച്ചിരുന്നത്. വിസ പുതുക്കാനാവശ്യമായ പണമില്ലാത്തതിനാലാണ് ഇവിടെ തങ്ങിയതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
Read More »വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; സൂപ്രണ്ട് ഡോ.ഗണേഷ് മോഹനെതിരെ സസ്പെൻഷനിലായ അനിൽകുമാർ
കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പുതിയ ആരോപണങ്ങളുമായി കളമശ്ശേരി മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽകുമാർ. സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്‍റെ നിർദേശപ്രകാരമാണ് ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നാണ് അനിൽകുമാറിൻ്റെ ആരോപണം. വിവാദം ഉയരുമ്പോൾ ഗണേഷ് മോഹൻ തന്നെ ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നു. സൂപ്രണ്ടിന്‍റെ നിർദ്ദേശപ്രകാരം മാത്രമാണ് താൻ സർട്ടിഫിക്കറ്റ് വാങ്ങി നൽകിയത്. സർട്ടിഫിക്കറ്റിനായി പൂരിപ്പിച്ച ഫോം ആശുപത്രി ജീവനക്കാരാണ് തനിക്ക് നൽകിയതെന്നും അനിൽകുമാർ പറഞ്ഞു. ഗണേഷ് മോഹൻ മുമ്പും വ്യാജ …
Read More »ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് തുടർന്നാൽ കാട്ടാനകളെ വെടിവച്ച് കൊല്ലും; ഇടുക്കി ഡിസിസി പ്രസിഡണ്ട്
ഇടുക്കി: കാട്ടാനകൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് തുടർന്നാൽ ആനകളെ വെടിവച്ച് കൊല്ലുമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു. തമിഴ്നാട്ടിലും കർണാടകത്തിലും തിരുനെറ്റിക്ക് നേരെ വെടിയുതിർക്കുന്ന സുഹൃത്തുക്കളുണ്ടെന്നും നിയമവിരുദ്ധമാണെങ്കിൽ പോലും അവരെ കൊണ്ടുവന്ന് ആനകളെ വെടിവയ്ക്കുമെന്നും സി.പി മാത്യു പറഞ്ഞു. അതേസമയം, ഇടുക്കിയിൽ ആക്രമണകാരികളായ കാട്ടാനകളെ മാറ്റുന്നതിന് മുന്നോടിയായുള്ള വിവരശേഖരണത്തിന്‍റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കും. വയനാട് ആർ ആർ ടി റേഞ്ച് ഓഫീസർ എൻ രൂപേഷിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് …
Read More »ഭാവി കേരളത്തിന് വേണ്ടിയുള്ള പദ്ധതികളാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചത്: കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: ഭാവി കേരളത്തിന് വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റിലുള്ളതെന്ന് ധനമന്ത്രി. കാൽനൂറ്റാണ്ടിനുള്ളിൽ മറ്റേതൊരു വികസിതരാജ്യത്തെയും പോലെയും അടിസ്ഥാന സൗകര്യവികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും കേരളത്തെ ഉയർത്തുകയാണ് എൽ.ഡി.എഫിന്‍റെ ലക്ഷ്യം. സർക്കാരിനു വേണ്ടി ആ ലക്ഷ്യം മുൻ നിർത്തിയാണ് ബജറ്റ് തയ്യാറാക്കിയതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സെസും സർചാർജും പിരിച്ചെടുക്കുന്നത് ഇടതുപക്ഷത്തിന്‍റെ നയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പെട്രോളിയം ഉൽപന്നങ്ങൾക്ക് കേന്ദ്രം ചുമത്തുന്ന സെസ്സിനെയും സർചാർജിനെയും ഇടതുപക്ഷം ഇപ്പോഴും എതിർക്കുന്നു. ആ നിലപാടിൽ മാറ്റമില്ലെന്നും …
Read More »അശ്ലീലസന്ദേശം പാർട്ടി ഗ്രൂപ്പിൽ അയച്ച സംഭവം; പാക്കം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി
കാസര്‍കോട്: പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നാരോപിച്ച് സിപിഎം കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഉദുമ ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം. മൂന്ന് ദിവസം മുമ്പാണ് രാഘവന്‍റെ ശബ്ദസന്ദേശം വാട്സാപ്പ് ഗ്രൂപ്പിൽ എത്തിയത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് രാഘവൻ. കേസിന്‍റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ ട്രെയിനിൽ വച്ച് അയച്ച സന്ദേശമാണെന്നാണ് വിവരം. മറ്റൊരാൾക്ക് അയച്ച സന്ദേശം മാറി പാർട്ടി …
Read More »‘ഹാഥ് സെ ഹാഥ് ജോഡോ’ അഭിയാനും 138 ചാലഞ്ചിനും ഫെബ്രുവരി 12ന് സംസ്ഥാനത്ത് തുടക്കം
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി എ.ഐ.സി.സി പ്രഖ്യാപിച്ച രാജ്യവ്യാപക ജനസമ്പർക്ക പരിപാടിയായ ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ, കെ.പി.സി.സിയുടെ ധനസമാഹരണ പദ്ധതിയായ 138 ചലഞ്ച് എന്നിവ ഫെബ്രുവരി 12 ന് സംസ്ഥാനത്ത് ആരംഭിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. രാവിലെ 10.30ന് എറണാകുളം ഡി.സി.സി ഓഫീസിൽ ചേരുന്ന യോഗം എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ …
Read More »‘തെറ്റ് ആർക്കും പറ്റാം’; ബിബിസി വിവാദത്തിൽ അനിൽ ആന്റണിയെ ന്യായീകരിച്ച് സുധാകരൻ
കണ്ണൂർ: ബിബിസി ഡോക്യുമെന്‍ററി വിവാദത്തിൽ അനിൽ ആന്റണിയെ ന്യായീകരിച്ച് കെ സുധാകരൻ. തെറ്റ് ആർക്കും പറ്റാം. തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന് പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട കാര്യമില്ല, യൂത്ത്കോൺഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിബിസിയുടെ ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിയുമായി ബന്ധപെട്ട് അനിൽ ആന്‍റണിയുടെ ട്വീറ്റ് ഏറെ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ബി.ബി.സി പുറത്തിറക്കിയ ഡോക്യുമെന്ററിയെ അനുകൂലിച്ച് …
Read More »ഹെൽത്ത് കാർഡ് നൽകുമ്പോൾ കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിർദേശം
തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡും സർട്ടിഫിക്കറ്റും നൽകുമ്പോൾ കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ. സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ വീഴ്ചയുണ്ടായ പശ്ചാത്തലത്തിലാണ് നിർദേശം. സർട്ടിഫിക്കറ്റ് നൽകുമ്പോൾ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപന മേധാവികൾ ഉറപ്പാക്കണം. സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് അപേക്ഷകരെ ഡോക്ടർ നേരിട്ട് പരിശോധിക്കണം. ശാരീരിക പരിശോധന, കാഴ്ച പരിശോധന, ചർമ്മത്തിന്‍റെയും നഖങ്ങളുടെയും പരിശോധന, രക്തപരിശോധന എന്നിവയും നടത്തണം. ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് (എ) എന്നിവയും ഉണ്ടോയെന്ന് പരിശോധിക്കണം. ക്ഷയരോഗത്തിന്‍റെ …
Read More »