Breaking News

Kerala

സ്വർണ വിലയിൽ ഇടിവ്; ഇന്ന് 560 രൂപ കുറഞ്ഞു

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഇടിവ്. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. ഇന്ന് 560 രൂപ കുറഞ്ഞു. ഈ ആഴ്ച സ്വർണത്തിന് റെക്കോർഡ് വിലയായിരുന്നു. രണ്ട് ദിവസത്തിനിടെ പവന് 960 രൂപയാണ് കുറഞ്ഞത്. 41,920 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപയാണ് ഇന്ന് കുറഞ്ഞത്. 5240 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 …

Read More »

സൈബി ജോസിനെതിരായ ആരോപണം; ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു. അസാധാരണമായ രീതിയിൽ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നതെന്നാണ് സൂചന. ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരായ കേസിന്‍റെ പശ്ചാത്തലത്തിലാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് വിവരം. ഹൈക്കോടതി ജഡ്ജിയുടെ പേരിൽ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

Read More »

മ്യൂസിയത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം; ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്ത് വീണ്ടും യുവതിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി 11.45 ഓടെ കനക നഗർ റോഡിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് യുവതിയെ ആക്രമിച്ചത്. സാഹിത്യോത്സവം കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിൽ യുവതിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റു. സംഭവത്തിൽ പൊലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തു. മാല മോഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Read More »

കാറില്‍ സൂക്ഷിച്ചിരുന്നത് വെള്ളം: മരിച്ച റീഷയുടെ പിതാവ് കെ കെ വിശ്വനാഥൻ

കണ്ണൂർ: പ്രസവത്തിനായി പോകുംവഴി കാർ കത്തി യുവതിയും ഭർത്താവും മരണപ്പെട്ട സംഭവത്തിൽ കാറിൽ സൂക്ഷിച്ചിരുന്നത് കുടിവെള്ളമാണെന്ന് മരിച്ച റീഷയുടെ പിതാവ് കെ കെ വിശ്വനാഥൻ. വിദഗ്ധ പരിശോധനയിൽ ഡ്രൈവറുടെ സീറ്റിനടിയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ഉണ്ടായിരുന്നെന്ന പ്രചാരണത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് മടങ്ങുമ്പോൾ മാഹിയിൽ നിന്ന് കാറിൽ ഇന്ധനം നിറച്ചിരുന്നെന്നും കുപ്പിയിൽ പെട്രോൾ കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നും വിശ്വനാഥൻ പറഞ്ഞു. മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശികളായ …

Read More »

ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ അഞ്ച് ലക്ഷം വാങ്ങി; സൈബി ജോസിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍

കൊച്ചി: ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നിലനിൽക്കെ സൈബി ജോസിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. 10 വർഷം മുമ്പ് സൈബി ഫയൽ ചെയ്ത വിവാഹമോചന കേസിലെ എതിർ കക്ഷിയാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തങ്ങൾക്കെതിരായ ക്രിമിനൽ കേസ് പിൻവലിക്കാമെന്ന് വാഗ്ദാനം ചെയ്ത് സൈബി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കോതമംഗലം സ്വദേശി ബേസിൽ ജെയിംസിന്‍റെ ആരോപണം. അഞ്ച് ലക്ഷം രൂപ ഡിവൈൻ നഗറിലുള്ള സൈബിയുടെ വീട്ടിലെത്തിച്ച് കൊടുത്തെന്നും …

Read More »

മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരായ യുവാക്കൾക്ക് വാർഡൻമാരുടെ ക്രൂര മർദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒ.പി.യിൽ കൂട്ടിരിപ്പുകാരായ യുവാക്കളെ ക്രൂരമായി മർദ്ദിച്ച് ട്രാഫിക് വാർഡൻമാർ. ആശുപത്രിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. നെടുമങ്ങാട് സ്വദേശികളായ രണ്ട് യുവാക്കളെയാണ് സെക്യൂരിറ്റി ഓഫീസറുടെ മുറിക്ക് സമീപം വച്ച് മർദ്ദിച്ചത്. കസേരയിലിരുന്ന യുവാവിനെ രണ്ട് വാർഡൻമാർ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും മെഡിക്കൽ കോളേജ് പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിയില്ല. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജിൽ ചികിത്സയിൽ …

Read More »

സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ പ്രതി എസ്.ഐ.യുടെ ചെവി കടിച്ചുമുറിച്ചു

കാസർകോട്: സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ പ്രതി എസ്.ഐയുടെ ചെവി കടിച്ചുമുറിച്ചു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐ എം.വി വിഷ്ണുപ്രസാദിന്‍റെ ചെവിയാണ് മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് (48) കടിച്ചുമുറിച്ചത്. മദ്യലഹരിയിലായിരുന്ന സ്റ്റനി ഓടിച്ച ബൈക്ക് ഉളിയത്തടുക്കയിൽ വച്ച് വാനുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ എസ്.ഐ പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി അക്രമാസക്തനാവുകയും എസ്.ഐയുടെ ചെവിയിൽ കടിക്കുകയും ചെയ്തു. പരിക്കേറ്റ എസ്.ഐയെ കാസർകോട് …

Read More »

സർക്കാർ അമിത നികുതി ചുമത്തുന്നത്‌ നേതാക്കളുടെ ചെലവിനായി: വി. മുരളീധരന്‍

ന്യൂഡൽഹി: നേതാക്കളുടെ ചെലവിനായി പണം സ്വരൂപിക്കാൻ സർക്കാർ ജനങ്ങളുടെ മേൽ അമിത നികുതി ഭാരം ചുമത്തുകയാണെന്ന വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സാമൂഹ്യക്ഷേമ നികുതി ഒരു തട്ടിപ്പാണ്. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വിദേശയാത്രയ്ക്കും, ഡൽഹിയിലെ പ്രത്യേക ജനപ്രതിനിധികളുടെയും, കമ്മിഷൻ അദ്ധ്യക്ഷൻമാരുടെയും ക്ഷേമത്തിനുമാണ് ഈ കൊള്ള നികുതിയെന്നും മുരളീധരൻ ആരോപിച്ചു. ഇന്ധനവിലയുടെ പേരിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചവർ മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നികുതി വർദ്ധനവിന് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നത് …

Read More »

സംസ്ഥാന ബജറ്റിനെതിരെ കോൺഗ്രസ്; നാളെ കരിദിനം ആചരിക്കാൻ കെ.പി.സി.സി തീരുമാനം

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്‌. ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാനാണ് കെ.പി.സി.സിയുടെ നിർദേശം. ബജറ്റിന് ശേഷം ഇന്ന് വൈകിട്ട് ചേർന്ന കെ.പി.സി.സിയുടെ അടിയന്തര ഓൺലൈൻ യോഗത്തിലാണ് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനമെടുത്തത്. ജില്ലാതലത്തിലും നിയോജക മണ്ഡലങ്ങളിലും പന്തം കൊളുത്തി പ്രതിഷേധ പ്രകടനങ്ങൾ നടത്തും. ബജറ്റിനെതിരെ പൊതുജനമധ്യത്തിൽ ശക്തമായ പ്രചാരണം നടത്താനാണ് കെ.പി.സി.സി യോഗത്തിലെ തീരുമാനം. ഹൈക്കോടതി നിർദേശപ്രകാരം …

Read More »

ഇന്ത്യയിലെ ആദ്യ ട്രാൻസ് മാൻ പ്രെഗ്നൻസി; കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങി സഹദ്

കൊച്ചി: ഇന്ത്യയിൽ ആദ്യമായി കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങി ട്രാൻസ്‌ മാൻ. സഹദ് ഫാസിൽ-സിയ പവൽ ദമ്പതികളിലെ പുരുഷ പങ്കാളിയായ സഹദാണ് എട്ട് മാസം വളർച്ചയുള്ള കുഞ്ഞിനെ ഉദരത്തിൽ പേറുന്നത്. ‘അമ്മ എന്ന എൻ്റെ സ്വപ്നം പോലെ അച്ഛൻ എന്ന അവൻ്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു’ എന്ന അടികുറിപ്പോടെയാണ് ദമ്പതികൾ അവരുടെ മെറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരിക്കുന്നത്. …

Read More »