തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാനാണ് കെ.പി.സി.സിയുടെ നിർദേശം. ബജറ്റിന് ശേഷം ഇന്ന് വൈകിട്ട് ചേർന്ന കെ.പി.സി.സിയുടെ അടിയന്തര ഓൺലൈൻ യോഗത്തിലാണ് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനമെടുത്തത്. ജില്ലാതലത്തിലും നിയോജക മണ്ഡലങ്ങളിലും പന്തം കൊളുത്തി പ്രതിഷേധ പ്രകടനങ്ങൾ നടത്തും. ബജറ്റിനെതിരെ പൊതുജനമധ്യത്തിൽ ശക്തമായ പ്രചാരണം നടത്താനാണ് കെ.പി.സി.സി യോഗത്തിലെ തീരുമാനം. ഹൈക്കോടതി നിർദേശപ്രകാരം …
Read More »ഇന്ത്യയിലെ ആദ്യ ട്രാൻസ് മാൻ പ്രെഗ്നൻസി; കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങി സഹദ്
കൊച്ചി: ഇന്ത്യയിൽ ആദ്യമായി കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങി ട്രാൻസ് മാൻ. സഹദ് ഫാസിൽ-സിയ പവൽ ദമ്പതികളിലെ പുരുഷ പങ്കാളിയായ സഹദാണ് എട്ട് മാസം വളർച്ചയുള്ള കുഞ്ഞിനെ ഉദരത്തിൽ പേറുന്നത്. ‘അമ്മ എന്ന എൻ്റെ സ്വപ്നം പോലെ അച്ഛൻ എന്ന അവൻ്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു’ എന്ന അടികുറിപ്പോടെയാണ് ദമ്പതികൾ അവരുടെ മെറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരിക്കുന്നത്. …
Read More »ആലുവയില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ആലുവയിൽ കരിങ്കൊടി വീശി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ആലുവ ബൈപ്പാസിലായിരുന്നു പ്രതിഷേധം. കരിങ്കൊടിയുമായി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിൻഷാദ് ജിന്നാസ്, ലിന്‍റോ പി. ആന്‍റോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന ബജറ്റ് നികുതി ഭീകരതയാണെന്നും അതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി …
Read More »സംസ്ഥാനത്തിൻ്റെ വികസന യാത്രയ്ക്ക് ഊർജം പകരുന്ന ബജറ്റ്; പ്രശംസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് സംസ്ഥാനത്തെ വികസനത്തിന്‍റെ പാതയിലേക്ക് നയിക്കാനുള്ള ശക്തമായ ഇടപെടലാണ് ഈ വർഷത്തെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് ശക്തമായ പുരോഗതിയുടെ സൂചനയാണ്. 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. നമ്മുടെ കാർഷിക, വ്യാവസായിക മേഖലകൾ പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്. ഈ വികസന യാത്ര വേഗത്തിലാക്കുകയും കൂടുതൽ ഊർജം പകരുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി …
Read More »കൊല്ലം കളക്ടറേറ്റില്‍ ബോംബ് ഭീഷണി; സന്ദേശമെത്തിയത് കത്തിലൂടെ
കൊല്ലം: കൊല്ലം കളക്ടറേറ്റിൽ കത്തിലൂടെ ബോംബ് ഭീഷണി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഏഴ് സ്ഥലങ്ങളിൽ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും തന്നെ കണ്ടെത്തിയില്ല. തപാൽ മാർഗം കൊല്ലം കളക്ടറുടെ പേരിലാണ് ബോംബ് ഭീഷണിക്കത്ത് ലഭിച്ചത്. കളക്ടറേറ്റിൽ ഏഴിടങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 2.20 നും 2.21 നും ഇടയിൽ അവ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി. പൊലീസും ഫയർഫോഴ്സും …
Read More »ബജറ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവർത്തകർ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ബജറ്റ് കത്തിച്ചു. യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ ഒരു യുവമോർച്ച പ്രവർത്തകന് പരിക്കേറ്റു. റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Read More »കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുന്നതിനുള്ള സമഗ്ര ബജറ്റ്; വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് ആരോഗ്യ മേഖലയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ, പൊതുജനാരോഗ്യ മേഖലയ്ക്ക് 2828.33 കോടി രൂപയാണ് വകയിരുത്തിയത്. മുൻ വർഷത്തേക്കാൾ 196.50 കോടി രൂപ അധികം അനുവദിച്ചിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിന്റെ വിവിധ വിഭാഗങ്ങൾക്ക് 49.05 കോടി രൂപയും ദേശീയ ആരോഗ്യ ദൗത്യത്തിന് 500 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇത് ആരോഗ്യമേഖലയുടെ സമഗ്രവികസനത്തിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ജീവിതശൈലീ രോഗ നിയന്ത്രണത്തിനും അനുബന്ധ …
Read More »വാഹനം പാർക്ക് ചെയ്യുന്നതിനെചൊല്ലി കോളേജ് വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
കോഴിക്കോട്: കോഴിക്കോട് എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ ഒരു വിദ്യാർത്ഥിയുടെ കൈയ്ക്ക് കത്തികൊണ്ട് പരിക്കേറ്റു. സംഘർഷത്തിൽ പരിക്ക് പറ്റിയ 13 വിദ്യാർത്ഥികൾ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഘർഷമുണ്ടായത്. വാഹനം റോഡരികിൽ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയാണ് നാട്ടുകാരും വിദ്യാർത്ഥികളും തമ്മിൽ തർക്കമുണ്ടായത്. ഉച്ചഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ വാഹനം റോഡിൽ നിർത്തിയെന്ന് ആരോപിച്ചായിരുന്നു സംഘർഷം. അതേസമയം, പ്രദേശവാസികളിൽ ഒരാൾ യാതൊരു പ്രകോപനവുമില്ലാതെ തങ്ങളെ മർദ്ദിക്കുകയും …
Read More »തീവ്ര ന്യൂനമർദ്ദം ദുർബലമായെങ്കിലും മഴ സാധ്യത; 6 ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദം ദുർബലമായെങ്കിലും കേരളത്തിൽ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം, തെക്കൻ തമിഴ്‌നാട് തീരം, തുടങ്ങിയ പ്രദേശങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 …
Read More »ക്വാറി, ക്രഷര്‍ സമരം പിൻവലിച്ചു; തീരുമാനം വ്യവസായ-ഗതാഗത മന്ത്രിമാരുമായുള്ള ചര്‍ച്ചയെ തുടർന്ന്
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ നാല് ദിവസമായി നടന്നുവരുന്ന ക്വാറി, ക്രഷർ സമരം പിൻവലിച്ചു. വ്യവസായ, ഗതാഗത വകുപ്പ് മന്ത്രിമാരുമായി സമരസമിതി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി ക്വാറി ഉടമകൾ പറഞ്ഞു. സമരത്തെ തുടർന്ന് സംസ്ഥാനത്തെ നിർമ്മാണ മേഖല നിശ്ചലമായതോടെയാണ് വ്യവസായ മന്ത്രി ഇടപെട്ട് ക്വാറി ഉടമകളുമായി ചർച്ച നടത്തിയത്. ചെറുകിട ക്വാറികളിൽ ഉൾപ്പെടെ വേ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള നീക്കം …
Read More »