Breaking News

Kerala

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; വീട് ഭാഗികമായി തകർത്തു

ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ബിഎൽ റാവിൽ ഒരു വീട് ഭാഗികമായി തകർത്തു. ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വീടിന് നേരെയാണ് അരിക്കൊമ്പൻ ആക്രമണം നടത്തിയത്. ആർക്കും പരിക്കേറ്റിട്ടില്ല. നാട്ടുകാരും വനപാലകരും ചേർന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന ഇടുക്കി ശാന്തൻപാറ പന്നിയാറിലെ റേഷൻ കടയ്ക്ക് ചുറ്റും വനംവകുപ്പ് കഴിഞ്ഞ ദിവസം സോളാർ വേലി സ്ഥാപിച്ചിരുന്നു. ഈ റേഷൻ കടയ്ക്ക് നേരെ അരിക്കൊമ്പന്റേ ആക്രമണം പതിവായിരുന്നു. …

Read More »

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സിപിഐ നിർവാഹക സമിതി; യോഗങ്ങൾ ഇന്ന്

തിരുവനന്തപുരം: ആലപ്പുഴയിലെ സംഘടനാ പ്രശ്നങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി യോഗം അടുത്ത ദിവസം ചേരാനിരിക്കെയാണ് ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. പാലക്കാട്ടെയും തൃക്കാക്കരയിലെയും സംഘടനാ പ്രശ്നങ്ങൾ അന്വേഷിച്ച കമ്മിഷന്‍റെ റിപ്പോർട്ടുകളും പരിഗണിച്ചേക്കും. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ഈ മാസം അവസാനം ആരംഭിക്കുന്ന ജാഥയുടെ ഒരുക്കങ്ങളും വിലയിരുത്തും. സി.പി.ഐയുടെ നിർണായക …

Read More »

കേരള ബജറ്റ് ഇന്ന്; സ്ത്രീ ഉന്നമനത്തിന് ഊന്നൽ നൽകിയേക്കും, ഇത്തവണയും പേപ്പർ രഹിതം

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തിൽ നികുതിഭാരം കൂടി ഏർപ്പെടുത്തുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ഭൂമിയുടെ ന്യായവില, ഭൂനികുതി, ഫീസ്, പിഴത്തുക, മോട്ടോർ വാഹന നികുതി എന്നിവ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി നികുതികളും സേവന നിരക്കുകളും ഏർപ്പെടുത്തിയേക്കും. സ്ത്രീകളുടെ ഉന്നമനത്തിനും ലിംഗസമത്വത്തിനും ഊന്നൽ നൽകുന്ന നിരവധി പദ്ധതികളും ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിൽ പ്രതീക്ഷിക്കുന്നു. ബജറ്റ് …

Read More »

പരിശോധന ഇല്ലാതെ ഹെല്‍ത്ത് കാര്‍ഡ് നൽകിയ സംഭവം; രണ്ട് ഡോക്ടർമാരെ കൂടി സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: പരിശോധനയില്ലാതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ കൂടി സസ്പെൻഡ് ചെയ്തു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെയാണ് സസ്പെൻഡ് ചെയ്തത്. ജനറൽ ആശുപത്രിയിലെ ആർ.എം.ഒയുടെ ചുമതലയുള്ള അസിസ്റ്റന്‍റ് സർജനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് മറ്റ് രണ്ട് പേരെ കൂടി സസ്പെൻഡ് ചെയ്തത്. സംഭവം വാർത്തയായതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. …

Read More »

പരിശോധിക്കാതെ ഹെൽത്ത് കാർഡ് നല്കിയത് സമൂഹത്തിനോട് ചെയ്ത ദ്രോഹമെന്ന് വീണാ ജോർജ്

തിരുവനന്തപുരം: ഹെൽത്ത് കാർഡ് വിതരണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് കാർഡ് ഡിജിറ്റലാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ഡിഎംഒമാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. ഡോക്ടർ ചെയ്തത് സമൂഹത്തിനോടുള്ള ദ്രോഹമെന്നും മന്ത്രി പറഞ്ഞു. പരിശോധന പോലും നടത്താതെ പണം വാങ്ങി സർക്കാർ ഡോക്ടർ ഹെൽത്ത് കാർഡ് നൽകുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. പരിശോധിക്കാതെ ഹെൽത്ത് കാർഡ് നല്കിയ തിരുവനന്തപുരം …

Read More »