Breaking News

Latest News

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ അടിച്ചു തകര്‍ത്ത സംഭവം: ജോജു ജോര്‍ജ്ജിന്റെ കൂടുതല്‍ മൊഴി പോലിസ് രേഖപ്പെടുത്തും…

ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് എറണാകുളം വൈറ്റിലയില്‍ നടത്തിയ വഴിതടയല്‍ സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജ്ജിന്റെ കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പോലിസ് ജോജു ജോര്‍ജ്ജില്‍ നിന്നും വിശദമായ മൊഴിയെടുക്കും. ജോജു ജോര്‍ജ്ജിന്റെ കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തിലും വഴി തടഞ്ഞതിലും പോലിസ് ഇന്നലെ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജോജു ജോര്‍ജ്ജിന്റെ കാര്‍ അടിച്ച തകര്‍ത്ത സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ …

Read More »

പേരൂര്‍ക്കട ദത്ത് വിവാദം; പ്രതികളുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്…

ദത്ത് വിവാദത്തില്‍ പ്രതികളുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചില്ലെന്നും, സുരക്ഷിതമായി വളര്‍ത്താന്‍ ഏല്‍പ്പിക്കുകയാണ് ചെയ്‌തതെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത എന്നിവരടക്കം ആറ് പ്രതികളാണ് മുന്‍‌കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചിരുന്നത്. അതേസമയം കുഞ്ഞിനെ തട്ടി കൊണ്ടുപോയതിനും വ്യാജരേഖയുണ്ടാക്കിയതിനും അന്വേഷണം തുടരുകയാണെന്നും, ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ …

Read More »

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പോക്സോ കേസില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു…

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പോക്സോ കേസില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് മെഡിക്കല്‍ കോളജിലെത്തി ഡോക്ടര്‍മാരുടെ മൊഴിയെടുക്കും. പോക്സോ കേസിലെ പരാതിക്കാരിയെ മുറിയില്‍ പൂട്ടിയിട്ട് ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുറിയില്‍ പൂട്ടിയിട്ട് ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഇരയുടെ പരാതി. പിന്നീട് മൂന്ന് ഡോക്ടര്‍മാരുള്ള മുറിയിലേക്ക് വിളിപ്പിച്ച്‌ തന്നെ മാനസികമായി പീഡിപ്പിക്കുകയും …

Read More »

ജയിച്ചാല്‍ ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം, മുസ്‌ലീങ്ങള്‍ക്ക് അജ്മീര്‍, ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണി: കെജ്​രിവാള്‍…

ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ വിശ്വാസി വോട്ടുകള്‍ നേടാന്‍ പുതിയ തന്ത്രവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്​മി പാര്‍ട്ടി നേതാവുമായ അരവിന്ദ്​ കെജ്​രിവാള്‍. ആം ആദ്മി അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കള്‍ക്ക്​ അയോധ്യ രാമക്ഷേത്രത്തിലേക്കും മുസ്​ലിംകള്‍ക്ക്​ അജ്​മീര്‍ ഷെരീഫിലേക്കും ക്രിസ്​ത്യാനികള്‍ക്ക്​ വേളാങ്കണ്ണിയിലേക്കും സൗജന്യ തീര്‍ഥാടനമാണ്​ കെജ്​രിവാളിന്റെ വാഗ്​ദാനം. ‘ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അയോധ്യയിലേക്ക്​ സൗജന്യ തീര്‍ഥാടനം അനുവദിക്കുകയും ശ്രീരാമനെ ദര്‍ശിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും. ക്രിസ്​ത്യാനികള്‍ക്ക്​ വേളാങ്കണ്ണി സൗജന്യ തീര്‍ഥാടനം ഒരുക്കും. മുസ്​ലിംകള്‍ക്ക്​ അജ്​മീര്‍ …

Read More »

കൊട്ടാരക്കരയിൽ വീട്ടമ്മ ആസിഡ് കുടിച്ച്‌ ആത്മഹത്യ ചെയ്ത സംഭവം; 20 മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍…

വീട്ടമ്മ ആസിഡ് കുടിച്ച്‌ ആത്മഹത്യ ചെയ്ത സംഭവത്തില്‍ 20 മാസത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റിലായി. കൊല്ലം കൊട്ടാരക്കര ഉമ്മന്നൂരില്‍ സ്വദേശിനി പ്രതിഭാ ബാലകൃഷ്ണന്‍(36) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭര്‍ത്താവ് സുരേന്ദ്രന്‍ പിള്ള അറസ്റ്റിലായത്. ഭര്‍ത്താവ് വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് പ്രതിഭ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. 2020 ഫെബ്രുവരി എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിഭയുടെ മരണത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടാരക്കര പൊലീസ് അന്വേഷണം …

Read More »

ആ കുഞ്ഞുങ്ങള്‍ അനാഥരാകില്ല, പുനീത് രാജ്കുമാറിന്‍റെ സംരക്ഷണത്തിലുള്ള 1800 വിദ്യാര്‍ഥികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് വിശാല്‍

സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ അകാലവിയോ​ഗം. നടന്‍ എന്ന നിലയില്‍ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ആരാധകരുടെ മനം കവര്‍ന്ന നടനാണ് പുനീത്. താരത്തിന്റെ വിയോ​ഗത്തോടെ നിരവധി പേരടുടെ ജീവിതമാണ് വഴിയടഞ്ഞത്. എന്നാല്‍ പുനീതിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍ വിശാല്‍. പിതാവ് രാജ്കുമാര്‍ തുടങ്ങിവച്ച സേവനപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ 45 സൗജന്യ സ്കൂളുകള്‍, 26 അനാഥാലയങ്ങള്‍, 19 ഗോശാലകള്‍, 16 വൃദ്ധസദനങ്ങള്‍ തുടങ്ങിയവും പുനീത് നടത്തുന്നുണ്ടായിരുന്നു. ഇതുകൂടാതെ …

Read More »

മതസ്പർദ വളർത്തുന്ന തരത്തിലുള്ള വാർത്ത നൽകി; നമോ ടിവി ഉടമയും അവതാരകയും പൊലീസിൽ കീഴടങ്ങി….

മതവിദ്വേഷം പരത്തുന്ന രീതിയിലുള്ള വാർത്ത നൽകിയെന്ന കേസിലെ പ്രതികളായ നമോ ടി വി ഉടമയും അവതാരകയും പൊലീസില്‍ കീഴടങ്ങി. യൂ ട്യൂബ് ചാനലായ നമോ ടി വിയുടെ ഉടമ രഞ്ജിത്ത് ടി എബ്രഹാം, അവതാരിക ശ്രീജ വള്ളിക്കോട് എന്നിവരാണ് ഇന്ന് പോലീസിൽ കീഴടങ്ങിയത്. തിരുവല്ല പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. മുൻ‌കൂർ ജാമ്യത്തിനായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണ് ഇരുവരും പോലീസിൽ കീഴടങ്ങിയത്. തിരുവല്ല എസ് …

Read More »

നടന്‍ മാപ്പ് പറയണം; ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്; ബാരികേഡ് നിരത്തി തടഞ്ഞ് പൊലീസ്…

കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധമറിയിച്ചതിന് പിന്നാലെ നടന്‍ ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജോജു ജോര്‍ജിന്റെ മാള വലിയപറമ്ബിലെ വീട്ടിലേക്കാണ് മാര്‍ച്ച് നടത്തിയത്. ജോജു ജോര്‍ജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച് നടന്നത്. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിനെതിരെ സമരം നടത്തിയവരെ അപമാനിക്കുന്ന തരത്തിലുള്ള നീക്കമാണ് ജോജുവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കൊച്ചിയിലെ നാടകീയ സംഭവത്തിന് …

Read More »

സ്കൂളിൽ പോകാൻ പാലമില്ല: പുഴവക്കിൽ സമരവുമായി വിദ്യാർഥികൾ…

യാത്രാമാർഗമായ പാലം പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ച് സ്കൂൾ തുറക്കൽ ദിനത്തിൽ പുഴവക്കിൽ സമരവുമായി വിദ്യാർഥികൾ. വയനാട് പനമരം ചെറുക്കാട്ടൂർ ഇഞ്ചിമലക്കടവിലാണ് വിദ്യാർഥികൾ സമരം നടത്തിയത്. കൊച്ചുകുട്ടികൾ സമരം നടത്തുന്നത് അനുവദിക്കാനാകില്ലെന്ന് അറിയിച്ച പൊലീസ് വിദ്യാർഥികളെ മടക്കി അയച്ചു. സമരം തുടരുന്ന രക്ഷിതാക്കൾ വിദ്യാർഥികളെ വീണ്ടും അണിനിരത്തും എന്ന നിലപാടിലാണ്. 2019 ലെ പ്രളയത്തിൽ തകർന്ന ചെറുക്കാട്ടൂർ-ഇഞ്ചിമലക്കടവ് പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ടാണ് അൻപതോളം കുട്ടികൾ സമരം തുടങ്ങിയത്. മാനന്തവാടി പുഴയ്ക്ക് അക്കരെയുള്ള സ്കൂളിലേക്ക് എത്തണമെങ്കിൽ …

Read More »

അനധികൃത സിഗരറ്റ് വില്‍പ്പന ; കോവളത്ത്‌ മൂന്നുപേര്‍ പിടിയില്‍

അനധികൃതമായി വിദേശ നിര്‍മിത സിഗരറ്റ് വില്‍പ്പന നടത്തിയ മൂന്നുപേര്‍ പിടിയിലായി. കോവളം ലൈറ്റ്ഹൗസ് ബീച്ചിന് സമീപം കട നടത്തുന്ന ഹബീബ്, ബീച്ച്‌ റോഡില്‍ കടകള്‍ നടത്തുന്ന താജുദീന്‍, അനില്‍കുമാര്‍ എന്നിവരെയാണ് കോവളം പോലീസ് പിടികൂടിയത്. പ്രതികളില്‍ നിന്ന് 1700 പായ്ക്കറ്റോളം സിഗരറ്റ് പായ്ക്കറ്റുകള്‍ പോലീസ് കണ്ടെടുത്തു. പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് സി.സി.ടി.വി. ദൃശ്യങ്ങളുപയോഗിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയതെന്ന് കോവളം പോലീസ് വ്യക്തമാക്കി. ഇന്‍സ്‌പെക്ടര്‍ പ്രൈജു ജി., എസ്.ഐ. …

Read More »