ചെന്നൈ: തുടർച്ചയായ മൂന്നാം ദിവസവും തമിഴ്നാട് ബിജെപിയിൽ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടയിൽ എഐഎഡിഎംകെയുമായുള്ള ബന്ധത്തിലും വിള്ളല്‍. ബി.ജെ.പി സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 13 പേർ രാജിവെച്ചു. ഇവരെല്ലാം വരും ദിവസങ്ങളിൽ അണ്ണാ ഡിഎംകെയിൽ ചേരും. സംസ്ഥാനാധ്യക്ഷന്‍ അണ്ണാമലൈക്ക് ഡിഎംകെ മന്ത്രിയുമായി രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ചാണ് ബിജെപി ഐടി വിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്ന സിടിആർ നിർമൽ കുമാർ ബിജെപി വിട്ട് എഐഎഡിഎംകെയിൽ ചേരുന്നത്. അതേസമയം, ബിജെപി വിടുന്നവരെ സഖ്യകക്ഷിയായ അണ്ണാ …
Read More »മദ്യനയ അഴിമതിക്കേസ്; കെ.കവിത ഇന്ന് ഇഡിക്ക് മുന്‍പാകെ ഹാജരാകില്ല
ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത വ്യാഴാഴ്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. ശനിയാഴ്ച ഹാജരാകാമെന്ന് കാണിച്ച് കവിത ഇഡിക്ക് കത്ത് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടെന്നും കത്തിൽ വിശദീകരിക്കുന്നു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും കവിത വ്യക്തമാക്കി. ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കവിതയ്ക്ക് ഇഡി നോട്ടീസ് നൽകിയത്. കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ …
Read More »നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാനൊരുങ്ങി എൻസിപി
കൊഹിമ: ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിനുള്ള നീക്കത്തിനിടെ നാഗാലാൻഡിലെ ബിജെപി-എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാൻ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തീരുമാനിച്ചു. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ സർക്കാരിന്റെ ഭാഗമാകാനുള്ള സംസ്ഥാന ഘടകത്തിന്‍റെ നിർദ്ദേശം അംഗീകരിച്ചു. എന്നാൽ ബിജെപി-എൻഡിപിപി സഖ്യത്തിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും പുറത്തുവന്നിട്ടില്ല. അടുത്തിടെ നടന്ന നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 12 സീറ്റുകളിൽ ഏഴിലും വിജയിച്ച എൻസിപി മറ്റ് പ്രതിപക്ഷ പാർട്ടികളേക്കാൾ …
Read More »വെളിപ്പെടുത്തലില്‍ ഒരു നാണക്കേടും തോന്നുന്നില്ല; പ്രസ്താവനയില്‍ പ്രതികരിച്ച് ഖുശ്ബു
ചെന്നൈ: എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ബർഖ ദത്തിന്‍റെ വീ ദ വുമൺ ഇവന്‍റില്‍ ആയിരുന്നു ഖുശ്ബു ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിക്കില്ലെന്ന് താൻ ഭയന്നിരുന്നുവെന്നും ഖുശ്ബു രണ്ട് ദിവസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് താൻ സത്യസന്ധമായി പറഞ്ഞതാണെന്നും, സംഭവം പുറത്തുവന്നതിൽ തനിക്ക് ലജ്ജ തോന്നുന്നില്ലെന്നും ബിജെപി …
Read More »കണ്‍കറന്റ് ലിസ്റ്റ് നിയമ നിർമാണം; കേന്ദ്ര അനുമതി ഒഴിവാക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമ നിർമ്മാണത്തിന് അധികാരമുള്ള കൺകറന്‍റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ നിയമ നിർമ്മാണത്തിന് കേന്ദ്രത്തിന്‍റെ അനുമതി ഒഴിവാക്കാൻ സർക്കാർ. ഇതിനായി റൂൾസ് ഓഫ് ബിസിനസ്സിലെ റൂൾ 49 (2) ഒഴിവാക്കാൻ ഗവർണറുടെ അനുമതി തേടി. ഗവർണറുടെ അനുമതി ലഭിച്ചാൽ കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെ നിയമം പാസാക്കാം. റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് കൺകറന്‍റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ നിയമം രൂപീകരിക്കുന്നതിന് മുമ്പ് സംസ്ഥാനം ബന്ധപ്പെട്ട കേന്ദ്ര വകുപ്പിന്‍റെ അനുമതി …
Read More »പശ്ചിമ ബംഗാളിൽ പൊള്ളുന്ന ചൂടിനിടെ മഞ്ഞ് വീഴ്ച; വീണത് 10 കിലോയുടെ ഭീമൻ മഞ്ഞ് കട്ട
ബംഗാൾ: കടുത്ത ചൂടിനിടയിൽ പശ്ചിമ ബംഗാളിൽ മഞ്ഞുവീഴ്ച. ചെറിയ അളവിലുള്ള മഞ്ഞുവീഴ്ചയല്ല, കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ മേദിനിപൂരിൽ കിലോ കണക്കിന് ഭാരമുള്ള ഭീമൻ മഞ്ഞുകട്ടയാണ് വീണത്. 10 കിലോയോളം ഭാരമുള്ള ഭീമൻ മഞ്ഞ് കട്ട ആകാശത്ത് നിന്ന് വീണതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കുമെന്ന് നാട്ടുകാർ ഭയന്നു. ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. പശ്ചിമ മേദിനിപൂർ ജില്ലയിലെ ഡെബ്ര ബ്ലോക്കിലെ മൊളിഹാട്ടി ഏരിയ നമ്പർ 7 …
Read More »ഉച്ചത്തിൽ സംസാരമരുത്, 10ന് ശേഷം ലൈറ്റ് പാടില്ല; രാത്രി യാത്രാ നിർദ്ദേശങ്ങളുമായി റെയിൽവെ
ന്യൂഡൽഹി: രാത്രിയിൽ ട്രെയിൻ യാത്രയിൽ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ. ഫോണിൽ ഉച്ചത്തിൽ സംസാരിക്കരുത്, ഇയർഫോണില്ലാതെ സംഗീതം കേൾക്കരുത്, രാത്രി 10 മണിക്ക് ലൈറ്റുകൾ ഓഫ് ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ട്രെയിനിനുള്ളിൽ മദ്യപാനവും പുകവലിയും കർശനമായി നിരോധിച്ചിട്ടുണ്ട്. ട്രെയിനിൽ രാത്രി യാത്ര സുഗമമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. ടിടിഇ, കാറ്ററിംഗ് സ്റ്റാഫ്, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ ഇക്കാര്യം പരിശോധിച്ച് യാത്രക്കാരെ ബോധവത്കരിക്കണം. നൈറ്റ് ലൈറ്റ് ഒഴികെയുള്ള എല്ലാ …
Read More »ഇന്ത്യൻ നാവികസേനാ ഹെലിക്കോപ്റ്റർ മുംബൈ തീരത്ത് അടിയന്തരമായി കടലിൽ ഇറക്കി
മുംബൈ: ഇന്ത്യൻ നാവികസേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) മുംബൈ തീരത്ത് കടലിൽ അടിയന്തരമായി ഇറക്കി. പൈലറ്റ് അടക്കം മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നാവിക പട്രോളിംഗ് വിമാനമാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. പതിവ് പരിശോധനയുടെ ഭാഗമായി നാവികസേനയുടെ എഎൽഎച്ച് പോകുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read More »മദ്യനയ അഴിമതിക്കേസ്; കെസിആറിന്‍റെ മകൾ കെ.കവിതക്ക് ഇഡിയുടെ നോട്ടിസ്
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളും ബിആർഎസ് എംഎൽസിയുമായ കെ കവിതയെ ഇഡി ചോദ്യം ചെയ്യും. നാളെ ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഡിസംബർ 12ന് കവിതയെ സിബിഐ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് നടന്ന ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 % ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ …
Read More »ഐഎസ്ആർഒയ്ക്ക് പുതിയ നേട്ടം; കാലഹരണപ്പെട്ട ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കി
ബെംഗളൂരു: 2011 ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണ വിധേയമായി തിരിച്ചിറക്കി. വളരെ വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യമാണ് വിജയകരമായി പൂർത്തിയാക്കിയത്. 2011 ഒക്ടോബർ 12ന് വിക്ഷേപിച്ച മേഘ ട്രോപിക്സ് -1 എന്ന കാലാവസ്ഥാ പഠന ഉപഗ്രഹമാണ് ചൊവ്വാഴ്ച വൈകുന്നേരം പസഫിക് സമുദ്രത്തിലെ നിശ്ചിത പ്രദേശത്ത് പതിച്ചത്. തെക്കേ അമേരിക്കയിൽ പെറുവിന്‍റെ തലസ്ഥാനമായ ലിമയിൽ നിന്ന് ഏകദേശം 3,800 കിലോമീറ്റർ അകലെയാണിത്. കാലഹരണപ്പെട്ട ഉപഗ്രഹത്തിൽ …
Read More »