പന്തളം : വർഷങ്ങളായി സ്കൂൾ മുറ്റത്ത് തണലും തണുപ്പും നൽകി നിൽക്കുന്ന മാവ് മുത്തശ്ശിക്കായി ആയുർവേദ ഔഷധ കൂട്ടിന്റെ വൃക്ഷചികിത്സ നടത്തി അധ്യാപകരും, വിദ്യാർത്ഥികളും. 100 വർഷത്തോളം പഴക്കമുള്ള കശുമാവിനാണ് ചികിത്സ നൽകുന്നത്. ജില്ലയിൽ തന്നെ ഇത് ആദ്യമാണെന്നും സ്കൂൾ അധികൃതർ അറിയിച്ചു. മങ്കുഴി ഗവ. എൽ.പി സ്കൂൾ പരിസരത്തെ മാവിനെ വൃക്ഷ വൈദ്യനായ ബിനു വാഴൂരാണ് ചികിത്സിച്ചത്. അധ്യാപകനായ വിജയകുമാർ ഇഞ്ചിത്താനം, പരിസ്ഥിതി പ്രവർത്തകനായ ഗോപകുമാർ കങ്ങഴ എന്നിവർ …
Read More »പൈപ്പ് വെള്ളം മുടങ്ങി; സ്വന്തമായി കിണർ നിർമിച്ച് സഹോദരങ്ങൾ
കരിങ്ങനാട്: കുടിവെള്ളം ലഭിക്കുന്നതിൽ തടസ്സം ഉണ്ടായതിനെ തുടർന്ന് സ്വന്തമായി കിണർ കുഴിച്ച് സഹോദരങ്ങൾ. നാട്ടുകാർക്ക് ശർക്കര പാനീയം വച്ചു നൽകിയാണ് കുടുംബം സന്തോഷം പങ്കുവെച്ചത്. വിളയൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ കരിങ്ങനാട് കുണ്ട് താമസിക്കുന്ന തയ്യൽ തൊഴിലാളി വട്ടക്കര ഹരിദാസിന്റെ മക്കളായ വിപിൻ ദാസും, സുബിൻ ദാസുമാണ് പൈപ്പ് വെള്ളം മുടങ്ങി ശുദ്ധജലം കിട്ടാതായതോടെ സ്വന്തമായി കിണർ കുഴിക്കാൻ തീരുമാനിച്ചത്. ഒരു ദിവസം ജോലി കഴിഞ്ഞെത്തിയ പിതാവ് കാണുന്നത് കിണർ …
Read More »യുവാവിന്റെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ കൈകോർത്തു; സഹായമെത്തിയത് 130ഓളം പേരിലേക്കും
കുളത്തൂപ്പുഴ : ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ജീവൻ രക്ഷിക്കുക എന്ന ദൗത്യത്തോടെ ഒരു നാട് മുഴുവൻ കൈകോർത്തപ്പോൾ, ആ സഹായം ചെന്നെത്തിയത് നിർധനരും, നിത്യരോഗികളുമായ 130ഓളം പേരിലേക്ക്. രോഗബാധിതനായ പ്രവാസിക്കായി 60 ലക്ഷം രൂപയാണ് ഒരു നാട് ഒരുമിച്ച് സ്വരൂപിച്ചത്. ഡാലി മൈലുമേട് റോസ് മൻസിലിൽ നിസാം ബഷീർ എന്ന യുവാവിനായി എൻ.കെ പ്രേമചന്ദ്രൻ എം.പി ഇടപെട്ടതോടെ, ഗ്രാമപഞ്ചായത്ത് അംഗം പി.അനിൽ കുമാറിന്റെ നേതൃത്വത്തിൽ ചികിത്സാസഹായനിധി ആരംഭിക്കുകയായിരുന്നു. യുവാവിന്റെ ശസ്ത്രക്രിയക്ക് …
Read More »റിയൽ ലൈഫ് ഫോറസ്റ്റ് ഗംപ്; അമ്മക്ക് നൽകിയ വാക്കുമായി റോബ് പോപ് ഓടിയത് 15,000 മൈൽ
ലണ്ടൻ : നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ഫോറസ്റ്റ് ഗംപ് തന്റെ പ്രണയിനിയുമായി പിരിഞ്ഞത് മുതൽ ചെറുതായി ഓടാൻ ശ്രമിക്കുന്നതും, രണ്ട് വർഷത്തെ തുടർച്ചയായ പരിശ്രമത്തിലൂടെ ജീവിതം തന്നെ മാറ്റിയെടുക്കുന്നതുമാണ് ലോകസിനിമകളിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ വിന്റോസ്റ്റൺ ഗ്രൂമിന്റെ ഫോറസ്റ്റ് ഗംപിന്റെ ഇതിവൃത്തം. ഇപ്പോൾ യഥാർത്ഥ ജീവിതത്തിലും ഫോറസ്റ്റ് ഗംപ് ആവാൻ ശ്രമിച്ച് വിജയിച്ച, ഇംഗ്ലണ്ടിൽ നിന്നുള്ള റോബ് പോപ് എന്ന യുവാവാണ് മാധ്യമശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ അമ്മ നൽകിയ ഉപദേശം …
Read More »കുരുന്നുകളുടെ 27 വർഷത്തെ ദുരിതത്തിന് അന്ത്യം; അങ്കണവാടിക്ക് പുതുകെട്ടിടം ഒരുങ്ങുന്നു
മലപ്പുറം : കാലിത്തൊഴുത്തിലും, വീട്ടുവരാന്തയിലുമായാണ് കഴിഞ്ഞ 27 വർഷം ഒരു അങ്കണവാടി പ്രവർത്തിച്ചിരുന്നത്. കുട്ടികൾ അനുഭവിച്ച ദുരിതം ഓർക്കുമ്പോൾ അധ്യാപിക കെ.കെ. ബിന്ദുവിന്റെ കണ്ണ് നിറയും. എന്നാൽ, ആ വിഷമകാലങ്ങൾ എല്ലാം ഒഴിയുകയാണ്. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 15ആം വാർഡിലെ പാലപ്പെട്ടി പുതിയിരുത്തി 71ആം നമ്പർ അങ്കണവാടിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നതിൽ അധ്യാപികയും, വിദ്യാർത്ഥികളും, നാട്ടുകാരും സന്തോഷത്തിലാണ്. പാലപ്പെട്ടി സ്വദേശി തണ്ടാംകോളി കുഞ്ഞുമൊയ്തീനാണ് പാലപ്പെട്ടി സ്വാമിപ്പടിക്ക് കിഴക്ക് ദേശീയ പാതയോട് ചേർന്നുള്ള …
Read More »സഹപാഠിക്കൊരു കൈത്താങ്ങ്; സ്നേഹസമ്മാനമായി ആടിനെ നൽകി വിദ്യാർത്ഥികൾ
മണർകാട് : സാമ്പത്തിക പ്രതിസന്ധിയിൽ വിഷമിച്ച പ്രിയ സുഹൃത്തിന്റെ കുടുംബത്തിന് ആടുകളെയും, വളർത്താനുള്ള കൂടും നിർമ്മിച്ചു നൽകി സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തകരായ വിദ്യാർത്ഥികൾ. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പിതാവും, ഗുരുതര രോഗത്താൽ വലയുന്ന മാതാവുമുള്ള സുഹൃത്തിന് തങ്ങളാൽ കഴിയുന്ന രീതിയിൽ വരുമാന മാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ സ്നേഹ സമ്മാനവുമായി എത്തിയത്. കുട്ടികൾ സ്വന്തമായി നിർമിച്ച ഡിഷ് വാഷ് വിറ്റ് …
Read More »കിടപ്പ് രോഗികൾക്കായി നൂതന കണ്ടെത്തൽ; ദേശീയ പുരസ്‌കാരം നേടി വിദ്യാർത്ഥി
കോഴിക്കോട് : ദേശീയതല അംഗീകാരത്തിന്റെ നിറവിൽ നരിക്കുനി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി സനത് സൂര്യ. സർഗാത്മകതയുള്ളതും, ജനങ്ങൾക്ക് ഉപകാരപ്രദവുമായ ആശയങ്ങൾ അവതരിപ്പിക്കുന്ന, 15 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നൽകുന്ന ഇൻസ്പയർ മനാക് എന്ന നേട്ടമാണ് സനത് സൂര്യ സ്വന്തമാക്കിയത്. ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പ്രയാസം അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് സഹായമാകുന്ന അതിനൂതന അവതരണമായിരുന്നു സനതിന്റേത്. ഒരേ സമയം ബെഡ് ആയും, വീൽ ചെയർ …
Read More »ഉടമസ്ഥർ കെട്ടിയിട്ടു കടന്നു കളഞ്ഞു; അവശനായ നായയെ സംരക്ഷിച്ച് പുതുജീവനേകി നാട്ടുകാർ
തിരുവനന്തപുരം : പട്ടിണി കിടന്ന് ചാകട്ടെ എന്ന് കരുതി തന്നെയാണ് ഉടമസ്ഥർ ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽപ്പെട്ട നായയെ വഴിയരികിലെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് ഉപേക്ഷിച്ചു പോയത്. എന്നാൽ ഒരു നാട് ഒന്നാകെ കൈകോർത്ത് സമയത്തിന് മരുന്നും ഭക്ഷണവും നൽകി ആ സാധുജീവിയെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നു. ഉടമയുടെ ക്രൂരതയെ അതിജീവിച്ച ആ നായ ഇന്ന് വെങ്ങാനൂർ മുളമൂട്ടിലെ പ്രിയപ്പെട്ട ബാഷയാണ്. 2021 ഡിസംബറിലാണ് കഴക്കൂട്ടം, കാരോട് ബൈപ്പാസിന് സമീപമുള്ള കല്ലുവെട്ടാൻകുഴിയോട് ചേർന്ന …
Read More »തരംഗമാവാൻ ‘ഇവ’; രാജ്യത്തെ ആദ്യ സൗരോർജ ഇലക്ട്രിക് കാർ അവതരിപ്പിച്ച് വേവ് മൊബിലിറ്റി
പൂനെ : ഇലക്ട്രിക് വാഹനങ്ങൾ വിപണി കീഴടക്കാൻ ഒരുങ്ങുമ്പോൾ, അതിൽ നിന്നും ഒരു പടി കൂടി കടന്ന് രാജ്യത്തെ ആദ്യ സൗരോർജ ഇലക്ട്രിക് കാർ അവതരിപ്പിച്ച് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേവ് മൊബിലിറ്റി എന്ന സ്റ്റാർട്ടപ്പ്. ഇവാ എന്ന് പേരിട്ടിരിക്കുന്ന, ബാറ്ററി ചാർജിംഗ് സൗകര്യവുമുള്ള കാർ പൂർണ്ണമായും ഓട്ടോമാറ്റിക് ആണെന്നും, ഒരു യൂണിറ്റ് വൈദ്യുതി കൊണ്ട് 20 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു. ചെറുതും, വലുതുമായ നഗരങ്ങൾക്ക് ഇണങ്ങുന്ന …
Read More »കാത്തിരിപ്പ് ഫലം കണ്ടു; അഖിലിനെ തേടി അരുമപക്ഷി അബു തിരിച്ചെത്തി
കളമശ്ശേരി : ഓമനിച്ച് വളർത്തിയ പക്ഷിയെ നഷ്ടപ്പെട്ടതിന്റെ വിഷമം അഖിലിനും, വീട്ടുകാർക്കും, സുഹൃത്തുക്കൾക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒടുവിൽ ഒരു പകലും, രാത്രിയും അവർ അനുഭവിച്ച സങ്കടം അവസാനിപ്പിച്ചുകൊണ്ട് ആഫ്രിക്കൻ ഗ്രേ പാരറ്റ് ഇനത്തിൽപെട്ട അബു എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന അരുമ തിരികെയെത്തി. പത്തടിപ്പാലം കരിയാപ്പിള്ളി വീട്ടിൽ അഖിലിന്റെ ഓമനപക്ഷിക്ക് മൂന്ന് വയസ്സ് പ്രായമുണ്ട്. കുടുംബത്തിലെ ഒരു അംഗത്തെപോലെ ആയിരുന്നു അബു. ചൊവ്വാഴ്ച രാവിലെ കൂട് തുറന്നപ്പോൾ അബദ്ധത്തിൽ പുറത്തിറങ്ങി …
Read More »