എ.സി റോഡ് നവീകരണ ഭാഗമായി നിര്‍മിക്കുന്ന പൊങ്ങപ്പാലത്തില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായി. ഗതാഗതം പുനഃസ്ഥാപിച്ചു. ശനിയാഴ്ച വൈകീട്ട് വലിയ ക്രെയിനിെന്റ സഹായത്തോടെ ആരംഭിച്ച ജോലി ഞായറാഴ്ച ഉച്ചക്ക് 1.30നാണ് പൂര്‍ത്തിയായത്. പുനര്‍നിര്‍മിക്കുന്ന പൊങ്ങപാലത്തിെന്റ നിര്‍മാണം ജലഗതാഗതത്തിന് തടസ്സമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തിയതോടെ ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലി തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തോമസ് കെ.തോമസ് എം.എല്‍.എ, നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന് നായര്‍ തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്. …
Read More »യാത്രക്കാര്‍ക്ക് ഭീഷണിയായി വളഞ്ഞ പോസ്റ്റ്
കല്ലബലം ജംഗ്ഷനില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി വളഞ്ഞ ഇലക്‌ട്രിക് പോസ്റ്റ്. ഒരുമാസം മുന്‍പ് വാഹനം ഇടിച്ചാണ് പോസ്റ്റ് വളഞ്ഞത്. രാത്രി അമിത വേഗതയില്‍ വന്ന വാന്‍ നിയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഒരു വശത്തേക്ക് ചരിഞ്ഞ പോസ്റ്റ് ഇതുവരെയും മാറ്റി സ്ഥാപിച്ചിട്ടില്ല. ഇടിച്ച വാഹനം നഷ്ട പരിഹാരമായി ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ കെ.എസ്.ഇ.ബിയില്‍ കെട്ടിവച്ചിരുന്നു. അതെ സ്ഥലത്ത് തന്നെ പകരം പുതിയ പോസ്റ്റ് സ്ഥാപിച്ചുവെങ്കിലും ലൈനുകള്‍ ഒന്നും മാറ്റി സ്ഥാപിച്ചിട്ടില്ല. 11 …
Read More »കാബൂള്‍ സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 110 ആയി
അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം ഇന്നലെയുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. കൊല്ലപ്പെട്ടവരില്‍ പതിമൂന്ന് അമേരിക്കന്‍ സൈനികര്‍ കൂടിയുള്ളതായാണ് റിപ്പോര്‍ട്ട്. വിദേശികളും അഫ്ഗാന്‍ സൈനികരുമടക്കം രാജ്യം വിട്ട് പോകുന്നവരുടെ തിരക്കും സംഘര്‍ഷവും നിലനില്‍ക്കുന്നതിനിടേയാണ് സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. കാബൂളില്‍ ആക്രമണമുണ്ടാവുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഗസ്റ്റ് 31ആണ് വിദേശസേനകള്‍ അഫ്ഗാന്‍ വിട്ടുപോകാനുള്ള അവസാന തീയ്യതി. എത്രയും വേഗം തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്ന തിരക്കിലാണ് അമേരിക്ക, …
Read More »പരീക്ഷക്ക് മുന്നോടിയായി ക്ലാസ് മുറികളും സ്‌കൂളുകളും ശുചീകരിക്കാം; സംഘടനകളോട് മന്ത്രിയുടെ അഭ്യര്‍ത്ഥന
പ്ലസ് വണ്‍ പരീക്ഷക്ക് മുന്നോടിയായി സെപ്റ്റംബര്‍ 2,3,4 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയര്‍മാനും സ്കൂള്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറുമായ സമിതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. എംഎല്‍എമാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 4 വരെ മാതൃകാ പരീക്ഷകള്‍ നടത്തും. …
Read More »