സൗദിയില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഈജിപ്തുകാരായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. പിതാവ് ജോലിക്ക് പോയ ഉടനെ കെട്ടിട ഉടമ ഫോണില്‍ ബന്ധപ്പെട്ട് വീടിന് തീപിടിച്ചതായി അറിയിക്കുകയായിരുന്നു. അഗ്നിശമന സേന എത്തി തീയണച്ചപ്പൊഴേക്കും വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ മരിച്ചിരുന്നു. ചാര്‍ജര്‍ പൊട്ടിത്തെറിച്ചാണ് മുറിയില്‍ അഗ്നിബാധയുണ്ടായതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY