കോവിഡ് വാക്സിന് സ്വീകരിക്കാത്ത ആള്‍ക്കും സര്‍ട്ടിഫിക്കറ്റ്. നടുവണ്ണൂര്‍ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരനായ അതുല്‍ രാജ് എന്ന യുവാവിനാണ് കഴിഞ്ഞദിവസം ഗുജറാത്തില്‍നിന്ന് വാക്സിനേഷന് നടത്തിയതായി പറയുന്ന സര്‍ട്ടിഫിക്കറ്റ് വന്നത്. ആഗസ്റ്റ്23ന് ഗുജറാത്തിലെ ബനസ്കന്തയില്‍ കോവിഷീല്‍ഡ് വാക്സിനേഷന് നടത്തിയെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. 26കാരനായ അതുല്‍ രാജ് ഇതുവരെ ഗുജറാത്തില്‍ പോയിട്ടില്ല. അടുത്ത വാക്സിന് എടുക്കാനായി നവംബര്‍ 15നും ഡിസംബര്‍ 13നും ഇടയില്‍ എത്തണമെന്നും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY