വിവാഹത്തട്ടിപ്പുകാരനായ പിടികിട്ടാപ്പുള്ളി ഏഴുവര്‍ഷത്തിനുശേഷം അറസ്റ്റില്‍. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ ചൗക്കിയിലെ മജല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദീഖിനെയാണ് (46) കോഴിക്കോട് കല്ലായിയില്‍ ശ്രീകണ്ഠപുരം എസ്ഐ എ. പ്രേമരാജന്‍ അറസ്റ്റുചെയ്തത്. 2009ല്‍ ശ്രീകണ്ഠപുരം വയക്കരയിലെ യുവതിയെ ഇയാള്‍ വിവാഹം ചെയ്തിരുന്നു. പിന്നീട് യുവതി ഇയാള്‍ക്കെതിരെ പീഡന പരാതി നല്കി. തുടര്‍ന്ന് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അറസ്റ്റുചെയ്തെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടരന്വേഷണത്തിലാണ് കുണ്ടംകുഴി, മലപ്പുറം എന്നിവിടങ്ങളിലുള്‍പ്പെടെ സിദ്ദീഖ് വിവാഹം ചെയ്തിരുന്നതായി മനസ്സിലായത്. ശ്രീകണ്ഠപുരം …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY