സംസ്ഥാനത്തെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ നിര്‍ദ്ദേശം. എടിഎം, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്നതിനായി സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള ആയുധങ്ങള്‍ പൊലീസ് പരിശോധിച്ച് അവയുടെ ലൈസന്‍സ് വ്യാജമല്ലെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാത്ത തോക്കുകളുമായി എത്തുന്നവരെ ധനകാര്യ സ്ഥാപനങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.. സംസ്ഥാന വ്യാപകമായി ഇത്തരം …
Read More »സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യൊല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ മഴ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. 115 മില്ലി മീറ്റര്‍ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് …
Read More »മധ്യവയസ്കനെ ഹണി ട്രാപ്പില്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍.
മധ്യവയസ്കനെ ഹണി ട്രാപ്പില്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. അയ്യമ്ബുഴ കൂട്ടാല വീട്ടില്‍ നിഖിലിനെയാണ് (25) കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്കനെയാണ് ഹണി ട്രാപ്പില്‍പ്പെടുത്തി മര്‍ദിച്ച് പണം തട്ടാന്‍ ശ്രമിച്ചത്. ഇയാളെ വിളിച്ചുവരുത്തി പത്തുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കാപ്പ കഴിഞ്ഞ് അടുത്തകാലത്താണ് നിഖില്‍ പുറത്തിറങ്ങിയത്. ഇന്‍സ്പെക്ടര്‍ ബി. സന്തോഷ്, എസ്.ഐമാരായ ഡേവിസ്, സതീഷ്, എ.എസ്.ഐ അബ്ദുല്‍ സത്താര്‍, എസ്.സി.പി.ഒമാരായ അനില്‍കുമാര്‍, …
Read More »ശൗചാലയത്തില്‍ ഗര്‍ഭസ്ഥശിശുവിെന്റ മൃതദേഹം; ഗര്‍ഭം മറച്ചുവെക്കാന്‍ പെൺക്കുട്ടിയെ പ്രതി നിര്‍ബന്ധിച്ചു.
സ്വകാര്യ ആശുപത്രിയിലെ ശൗചാലയത്തില്‍ ഗര്‍ഭസ്ഥശിശുവിെന്റ മൃതദേഹം കണ്ട സംഭവത്തില്‍ ഗര്‍ഭം മറച്ചുവെക്കാന്‍ പെണ്‍കുട്ടിയെ പ്രതി നിര്‍ബന്ധിച്ചെന്ന് വെളിപ്പെടുത്തല്‍. 17കാരിയുെട കുഞ്ഞ് മരിക്കാനിടയായതിനെക്കുറിച്ച സമഗ്ര അന്വേഷണത്തിനിടെയാണ് പ്രതി വയനാട് മാനന്തവാടി പള്ളിക്കുന്ന് സ്വദേശി ജോബിന് ജോണിെന്റ (20) നിര്‍ബന്ധപ്രകാരമാണ് പെണ്‍കുട്ടി ഗര്‍ഭം രഹസ്യമാക്കിയതെന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഗര്ഭിണിയായിരിെക്ക ലഭിക്കേണ്ട പരിചരണങ്ങളോ പോഷകാഹാരങ്ങളോ ഒന്നും പെണ്‍കുട്ടിക്ക് ലഭിച്ചിരുന്നില്ല. 24 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭസ്ഥശിശു പ്രസവത്തോടെ മരിച്ചതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ശിശുവിെന്റ മരണത്തില്‍ പ്രതിക്ക് …
Read More »കുറിപ്പടിയില്ലാതെ പനിക്കും ചുമയ്ക്കും ഇനി മരുന്നില്ല.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ ‘സ്വയം ചികിത്സകര്‍ക്ക് ‘ വിലക്ക്. ജനകീയ മെഡിസിനായ പാരസെറ്റാമോള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ പനി, ജലദോഷം, ചുമ എന്നീ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ നല്‍കരുതെന്ന് ഡ്രഗ് കണ്ട്രോള് വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്കി. കോവിഡ് ഒന്നാംതരംഗ സമയത്ത് തന്നെ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പിന്നീട് പരിശോധനകള്‍ കുറഞ്ഞു. കോവിഡ് വീണ്ടും പടര്‍ന്നു പിടിക്കുന്നതിനിടെയാണ് മെഡിക്കല്‍ സ്റ്റോറികളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഡ്രഗ് കണ്ട്രോള് വിഭാഗം തീരുമാനിച്ചത്. പനി, …
Read More »കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിലപാടില്‍ ഉറച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും.
യുഡിഎഫ് യോഗത്തില്‍ നിന്നും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിട്ടുനില്‍ക്കാന്‍ സാധ്യത. കെ.സി. വേണുഗോപാലിനെതിരെ ഹൈക്കമാന്‍ഡിന് പരാതിയുമായി നേതാക്കള്‍. താന്‍ അച്ചടക്കം ലംഘിച്ചില്ലെന്ന് കെപിസിസിക്ക് വിശദീകരണം നല്കി കെപി.അനില്‍കുമാര്‍. അച്ചടക്കത്തിന്റെ വാളോങ്ങുന്ന പുതിയ നേതൃത്വം ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിപ്പിച്ചപ്പോള്‍ മൗനം പാലിച്ചതിലും ഗ്രൂപ്പുകള്‍ക്കുള്ളില്‍ അതൃപ്തിയുണ്ട്.. എഐസിസി സമ്മര്‍ദ്ദവും അച്ചടക്കനടപടിയുടെ വാള് ഉയര്‍ത്തിയുള്ള വിരട്ടലുമാണ് സുധാകരവിഭാഗത്തിന്റെ ആയുധം. ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും പ്രതികരണങ്ങളെ തല്ക്കാലം അവഗണിക്കുക. കണ്ടില്ലെന്ന് നടിച്ച് കെപിസിസി പുനസംഘടനയുമായി മുന്നോട്ട് പോകുക. പക്ഷെ ഉമ്മന്‍ചാണ്ടിയും …
Read More »ഗുരുതര വീഴ്ച: വാക്സിനുകള്‍ പാഴാക്കി, അപാകത മൂലം കേരളം കളഞ്ഞുകുളിച്ചത് 8 ലക്ഷം രൂപയോളം.
വാക്സിന് സൂക്ഷിച്ചതിലെ അപാകത മൂലം കോഴിക്കോട് ജില്ലയില്‍ 800 ഡോസ് വാക്സിന് പാഴായതായി റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് ചെറൂപ്പ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപത്തിലൂടെ എട്ട് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായാണ് ഏകദേശ കണക്ക്. തിങ്കളാഴ്ച വൈകിട്ട് എത്തിയ വാക്സിന് ഡോസുകള്‍ ചൊവ്വാഴ്ച രാവിലെ വാക്സിനേഷന് കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുമ്ബോഴാണ് ഉപയോഗശൂന്യമായ വിവരം ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. ചെറൂപ്പ, പെരുവയല്‍, പെരുമണ്ണ എന്നിവിടങ്ങളിലേക്കായിരുന്നു മരുന്ന്. സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. …
Read More »എം.സി.എ. പ്രവേശനം; ഓണ്‍ലൈനായി അപേക്ഷിക്കാം.
സംസ്ഥാനത്ത് എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്സിലേക്കുളള പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ രണ്ടു മുതല്‍ അഞ്ചു വരെ കോളേജ് ഓപ്ഷനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. ഓപ്ഷനുകള്‍ പരിഗണിച്ചു കൊണ്ടുളള ഒന്നാം ഘട്ട അലോട്ട്മെന്റ് സെപ്റ്റംബര്‍ അഞ്ചുനു പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363
Read More »ശക്തമായ കാറ്റിന് സാധ്യത; സെപ്റ്റംബര്‍ അഞ്ചിന് കടലില്‍ പോകരുത്.
കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ അഞ്ചിന് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നു തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. വടക്കന്‍ തമിഴ്നാട് തീരങ്ങളില്‍ ഇന്നും നാളെയും (സെപ്റ്റംബര്‍ 01, 02) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ …
Read More »പരവൂരിലെ അമ്മയ്ക്കും മകനുമെതിരെ സദാചാര ആക്രമണകേസ്; പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
പരവൂരില്‍ സദാചാര ആക്രമണം നടന്നെന്ന സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പരവൂര്‍ ബീചില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ആശിഷ് എന്നയാളാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ക്രൂരമായ ആക്രമണമാണ് നേരിടേണ്ടി വന്നതെന്ന് അമ്മയും മകനും പറഞ്ഞു. കമ്ബി വടികൊണ്ട് ക്രൂരമായി അടിച്ചുവെന്നും, വാഹനം അടിച്ചു തകര്‍ത്തുവെന്നുമാണ് ഇരുവരും പൊലീസില്‍ പരാതി നല്‍കിയത്. മര്‍ദന ശേഷം അമ്മയേയും മകനേയും കള്ളക്കേസില്‍ കുടുക്കാനും …
Read More »