വാണിയംകുളത്ത് ഭാരതപ്പുഴയില്‍ മാന്നന്നൂര്‍ കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡികല്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് കിട്ടിയത്. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. 2 ദിവസം മുന്‍പാണ് കടവില്‍ കുളിക്കാനിറങ്ങിയ എം ബി ബി എസ് വിദ്യാര്‍ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ, തൃശ്ശൂര്‍ ചേലക്കര സ്വദേശി മാത്യു എബ്രഹാം എന്നിവരെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. വൈകിട്ട് അഞ്ചരയോടെ മാന്നന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം …
Read More »56 വര്‍ഷം മുമ്പ് ഉപേക്ഷിച്ച റെയില്‍ പാത വീണ്ടും തുറക്കുന്നു; ഇന്ത്യയില്‍നിന്ന് ബംഗ്ലാദേശിലേക്ക് പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ്….
56 വര്‍ഷം മുമ്പ് സജീവമായി പ്രവര്‍ത്തിച്ചിരുന്ന പാളത്തിലൂടെ വീണ്ടും പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ പദ്ധതിയുമായി ഇന്ത്യയും ബംഗ്ലാദേശും. അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ഹല്‍ദിബാരി-ചിലഹത്തി റൂട്ടിലൂടെയാണ് ട്രെയിന്‍ സര്‍വിസ് പുനരാരംഭിക്കുന്നത്. ഇന്ത്യ-ബംഗ്ലാ അന്താരാഷ്ട്ര അതിര്‍ത്തിയില്‍നിന്ന് 4.5 കിലോമീറ്റര്‍ അകലെയാണ് കൂച്ച് ബിഹാറിലെ ഹല്‍ദിബാരി. സീറോ പോയിന്റായും ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. ബംഗ്ലാദേശിലെ നില്‍ഫമാരി ജില്ലയിലെ ചിലഹത്തിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെ രംഗ്പൂര് ഡിവിഷനിലാണ് ഹല്‍ദിബാരി സ്ഥിതി ചെയ്യുന്നത്. കൊല്‍ക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി …
Read More »ജനകീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി….
സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി അക്കരപ്പാടം കെ.പി.ബാലാജിയുടെ കളത്തറ ഫിഷ് ഫാമില്‍ നടന്ന കരിമീന്‍ കൃഷി വിളവെടുപ്പ് ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീകല റാണിയുടെ നേതൃത്വത്തില്‍ നടന്ന കൂട് മത്സ്യകൃഷിയില്‍ വിളവെടുത്ത ഗിഫ്റ്റ് തിലോപ്പിയയുടെ വില്പന ഉദ്ഘാടനവും നടന്നു. ജോര്‍ജ്ജ് കുരുവിള മണിപ്പാടം ആദ്യ വില്പന ഏറ്റുവാങ്ങുകയും ചെയ്തു. ശിവന് പി. ചാലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഓഫീസര്‍ കെ.ജെ …
Read More »കോവിഡ് പ്രോട്ടോകോള്‍ ലംഘനം: ചലച്ചിത്ര ചിത്രീകരണ സംഘത്തിന്റെ ഡ്രൈവര്‍ക്കെതിരെ കേസ്…..
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് ചലച്ചിത്ര ചിത്രീകരണ സംഘത്തിെന്റ ഡ്രൈവര്‍ക്കെതിരെ ആതിര പള്ളിയിലെ പൊലീസ് കേസെടുത്തു. വാന്‍ ഡ്രൈവര്‍ വെള്ളൂര്‍ മാനഞ്ചേരി വീട്ടില്‍ ഉണ്ണികൃഷ്ണന് (58) എതിരെയാണ് കേസ്. വ്യാഴാഴ്ച ഉച്ചയോടെ ആനമല റോഡിലൂടെ എത്തിയ വാഹനം ചെക്പോസ്റ്റില്‍ െവച്ച് പൊലീസ് തിരിച്ചയച്ചിരുന്നു. എന്നാല്‍ ഇവര്‍ പൊലീസിെന്റ കണ്ണുവെട്ടിച്ച് ഊടുവഴിയിലൂടെ അതിരപ്പിള്ളിയിലേക്ക് എത്തുകയായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അതിരപ്പിള്ളി അതിനിയന്ത്രിത മേഖലയാണ്. ഇതറിയാതെ പലരും വാഹനങ്ങളിലെത്തുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
Read More »രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; രോഗമുക്തി നിരക്ക് 97.48%…
രാജ്യത്തു കൊവിഡ് വ്യാപനം തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 34,973 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,90,646 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം 37,681 പേര് രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.48 ശതമാനമാണ്. 24 മണിക്കൂറിനിടെ ഉണ്ടായ 260 മരണം ഉള്‍പ്പെടെ ആകെ മരണം 4,42,009 ആയി ഉയര്‍ന്നു.അതേ സമയം രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ …
Read More »കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ വിവാദ സിലബസ്: തല്‍ക്കാലത്തേക്ക് മരവിപ്പിച്ച് വിസി……
കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ വിവാദ സിലബസ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. വിഷയെത്തെക്കുറിച്ച് പഠിച്ച് അഞ്ചുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിച്ചതായും വി സി ഡോ. ഗോപിനാഥ് രവീന്ദ്രന് പറഞ്ഞു. അതിനിടെ വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് വി സിയോട് വിശദീകരണം തേടി. എത്ര പ്രതിഷേധം ഉണ്ടായാലും സിലബസ് പിന്‍വലിക്കില്ലെന്നാണ് വൈസ് ചാന്‍സിലര്‍ നേരത്തേ പറഞ്ഞിരുന്നത്. ആര് എസ് എസ് സൈദ്ധാന്തികരായ ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സിലബസ് പിന്‍വലിക്കണമെന്ന് …
Read More »Vinayaka Chathurthi 2021 | ഗണപതിയുടെ എട്ട് വ്യത്യസ്ത നാമങ്ങളും അര്‍ത്ഥങ്ങളും….
ഹിന്ദുമത വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണ് വിനായക ചതുര്‍ത്ഥി. ഗണേശ ചതുര്‍ത്ഥിയെ വിനായക ചതുര്‍ത്ഥി അഥവാ വിനായക ചവിതി എന്ന് വിളിക്കുന്നതുപോലെ തന്നെ ഗണപതിയ്ക്കും ഒന്നിലധികം പേരുകളുണ്ട്. ഗണേശന് എന്ന പേര് ഒരു സംസ്കൃത പദമാണ്, അതിനര്‍ത്ഥം ‘ജനങ്ങളുടെ’ (ഗണ) ‘രക്ഷകന്’ (ഇഷ) എന്നാണ്. അതുപോലെ, ശിവ-പാര്‍വതി പുത്രന് പൊതുവെ അറിയപ്പെടുന്ന ‘ഗണപതി’ (അല്ലെങ്കില്‍ ഗണാധ്യക്ഷ) എന്ന പേരിന്റെ അര്‍ത്ഥവും മുമ്ബ് പറഞ്ഞത് തന്നെയാണ്. ജ്ഞാനത്തിന്റെയും ഭാഗ്യത്തിന്റെയും …
Read More »പൊലീസുകാരെ ഹണിട്രാപില്‍ കുടുക്കിയതായി പരാതി; യുവതിക്കെതിരെ കേസ്…
പൊലീസുകാരെ ഹണിട്രാപില്‍ കുടുക്കിയെന്ന പരാതിയില്‍ യുവതിക്കെതിരെ കേസ്. കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. നിരവധി പൊലീസുകാര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഇതുമായി ബന്ധപ്പെട്ട് നിലവില്‍ കാര്യമായ പരാതികള്‍ പൊലീസിന് ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷം മുമ്ബും സമാനമായ രീതിയില്‍ തട്ടിപ്പ് നടന്നുവെന്നാണ് സൂചന. പിന്നീട് കഴിഞ്ഞ രണ്ടു മാസമായാണ് …
Read More »വര്‍ഗീയ ഉള്ളടക്കം സിലബസില്‍ വരുന്നത് നല്ലതല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി…..
കണ്ണൂര്‍ സര്‍വകലാശാലയിലെ പി.ജി സിലബസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വിവാദത്തില്‍ മറുപടിയുമായി ഉന്നതവിദ്യഭ്യാസ മന്ത്രി ആര്.ബിന്ദു. സിലബസുമായി ബന്ധപ്പെട്ട് സര്‍വകലാശാല വി.സിയോട് വിശദീകരണം തേടിയിട്ടുണ്ട്. വി.സിയുടെ മറുപടി ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കും. വര്‍ഗീയ ഉള്ളടക്കം സിലബസില്‍ വരുന്നത് നല്ലതല്ലെന്നും മന്ത്രി പ്രതികരിച്ചു. വിശദീകരണം കിട്ടുന്നമുറക്ക് ഇക്കാര്യത്തില്‍ മറുപടി നല്‍കാം. വിദ്യാര്‍ഥികള്‍ക്ക് സിലബസനുസരിച്ച് പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തുടങ്ങാത്തതിനാല്‍ ഇത് ഇപ്പോള്‍ മരവിപ്പിക്കേണ്ട കാര്യമില്ല. വി.സിയുടെ വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യങ്ങള്‍ …
Read More »ഗുരുവായൂരപ്പനെ തൊഴുതിട്ട് ഏറെ കാലമായ്, ഇപ്പോള്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു, കണ്ണനെ കണ് നിറയെ തൊഴുത് ലാല്‍….
നറുനെയ്യും കദളിപ്പഴവും പട്ടും പണവും താമരയും സോപാനത്ത് സമര്‍പ്പിച്ചും അഷ്ടപദിയിലെ ദശാവതാരസ്തുതി കേട്ടും ചലച്ചിത്രതാരം മോഹന്‍ലാന്‍ ഗുരുവായൂരപ്പനെ മനം നിറയെ വണങ്ങി. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് നിര്‍മാല്യവും വാകച്ചാര്‍ത്തും തൊഴാന്‍ മോഹന്‍ലാല്‍ എത്തിയത്. സര്‍വവും മറന്ന് കണ്ണനെ തൊഴുതുനില്‍ക്കുമ്ബോള്‍ സോപാനശൈലിയില്‍ ഗീതഗോവിന്ദത്തിലെ ദശാവതാരസ്തുതി ഉയര്‍ന്നു. യുവ സോപാനഗായകന് രാമകൃഷ്ണയ്യരുടെ ആ നാദമാധുരി ലാലിനെ ഏറെ ആകര്‍ഷിച്ചു. പാടിക്കഴിയുന്നതുവരെ കേട്ടുനിന്ന അദ്ദേഹം ഗായകനെ അഭിനന്ദിച്ച് ദക്ഷിണ സമര്‍പ്പിക്കുകയും ചെയ്തു. ഗുരുവായൂരപ്പനെ തൊഴുതിട്ട് …
Read More »