വായ്പ നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ പത്തനംതിട്ടയില്‍ 40 കാരന്‍ പിടിയില്‍. പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനില്‍ മനുവാണ് പിടിയിലായത്. ഉജ്ജീവന്‍ ബാങ്കില്‍നിന്ന് അഞ്ചുലക്ഷം രൂപ വായ്പ വാങ്ങിത്തരാം എന്നുവിശ്വസിപ്പിച്ചാണ് പണം തട്ടിയത്. മുനമ്ബം സ്വദേശി ജയദീപില്നിന്ന് സര്‍വിസ് ചാര്‍ജിനത്തില്‍ ഗൂഗിള്‍ പേ മുഖാന്തരം 22,000 രൂപ കൈപ്പറ്റി ലോണ്‍ ശരിയാക്കിക്കൊടുക്കാതെ മുങ്ങുകയായിരുന്നു. സംസ്ഥാനത്ത് നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയാണ് മനു.
Read More »ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതി പിടിയില്‍….
എട്ടുവര്‍ഷം മുമ്ബ് കഞ്ചാവ് പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വക്കം സ്വദേശി കെ. രത്നാകരനാണ്(45)കായംകുളത്ത് കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദിെന്‍റയും സംഘത്തിെന്‍റയും പിടിയിലായത്. കാസര്‍ക്കോട്ട് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. 2013 ജൂണ്‍ എട്ടിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് രത്നാകരനെയും നെടുങ്കണ്ടം സ്വദേശി സി. അനസിനെയും കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തത്. അനസ് ജയിലിലാണ്.
Read More »രണ്ടുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍…….
വില്‍പനയ്ക്കായി കൂത്തുപറമ്ബില്‍ എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ഹിയാത്ത് നഗറിലെ എസ്.കെ.മിനറൂലിനെ (22) യാണ് കൂത്തുപറമ്ബ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.ഷാജി അറസ്റ്റ് ചെയ്തത്. പാനൂരിനടുത്ത് വാടകയ്ക്ക് താമസിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പനനടത്തുകയാണ് ഇയാളുടെ രീതി. കൂത്തുപറമ്ബില്‍ കഞ്ചാവ് വില്‍പനക്കായി എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ പി.സി.ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ …
Read More »ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ്: മലയാളി സംഘം പിടിയില്‍
ഓണ്‍ലൈനിലൂടെ കുറഞ്ഞ പലിശക്ക് വായ്പ സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ഡല്‍ഹി രഘുബീര്‍ നഗറില്‍ താമസിക്കുന്ന വിനയപ്രസാദ് (23), സഹോദരന്‍ വിവേക് പ്രസാദ് (23), ചേര്‍ത്തല പട്ടണക്കാട് വെട്ടക്കല്‍ പുറത്താംകുഴി വീട്ടില്‍ ഗോകുല്‍ (25) , വെസ്റ്റ് ഡല്‍ഹി രജ്ദീര്‍ നഗറില്‍ താമസിക്കുന്ന ജിനേഷ് (25) , ചെങ്ങന്നൂര്‍ പെരിങ്ങാല വൃന്ദാവനം വീട്ടില്‍ ആദിത്യ …
Read More »