ഇടുക്കിയില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ശൈശവ വിവാഹം. തൊടുപുഴ കുമാര മംഗലം സ്വദേശിയായ പെണ്‍കുട്ടിയെയാണ് കുഞ്ചിതണ്ണി സ്വദേശി വിവാഹം കഴിച്ചത്. ചൊവ്വാഴ്ച്ചയായിരുന്നു വിവാഹം. സംഭവം പുറത്ത് അറിഞ്ഞതോടെ വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ അധികൃതര്‍ ഇടപെട്ട് പെണ്‍കുട്ടിയെ മോചിപ്പിച്ചു. കുടുംബാംഗങ്ങളുടെ അറിവോടെയും സമ്മതത്തോടെയുമാണ് വിവാഹം നടന്നത്. കുഞ്ചിതണ്ണി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പെണ്‍കുട്ടിക്ക് 16 വയസും വരനായ രജ്ഞിത്തിന് 31 വയസുമാണ് പ്രായം. മുപ്പതോളം ആളുകള്‍ പങ്കെടുത്തായിരുന്നു വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ട്. …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY