പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ പ്രതികരണവുമായി വാവ സുരേഷ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന തന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഒരുപാട് വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടെന്നും അതിന് പിന്നാലെ പോകേണ്ടതില്ലെന്നും സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ; നമസ്കാരം…???? 13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടർന്ന് 1.30 നു …
Read More »പാമ്പുകടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി..!!
പാമ്പുകടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. എന്നാല്‍ അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പാമ്പുകടിയേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാവ സുരേഷിന്റെ ആരോഗ്യനില സംബന്ധിച്ച് അടുത്ത 72 മണിക്കൂറുകള്‍ നിര്‍ണ്ണായകമാണെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ട്. പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഷനിലെ ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY