Breaking News

ഓസ്ട്രേലിയന്‍ കാട്ടുതീ; സമ്മാനത്തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി സെറീന വില്യംസ്..!

2017 ന് ശേഷം രാജ്യാന്തര ടെന്നീസ് അസോസിയേഷന്‍ ടൂര്ന്നമെന്റുകളില്‍ (ഡബ്ല്യുടിഎ) ആദ്യമായി യുഎസ് താരം സെറീന വില്യംസിന് ആദ്യ കിരീടം.

നാട്ടുകാരിയായ ജെസീക പെഗുലയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്( 6-3, 6-4 ). ഇതോടെ സെറീനയുടെ ആകെ ഡബ്ല്യുടിഎ കിരീടങ്ങളുടെ എണ്ണം 73 ആയി.

മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം സെറീനയുടെ കൈകളിലേക്ക് ഒരു കിരീടം എന്നതിലുപരി ആരാധകരെ ആവേശത്തിലാഴ്ത്തിയത് കിരീടം നേടിയതിനു ശേഷം താരം ചെയ്ത പ്രവര്‍ത്തിയാണ്.

തനിക്കു ലഭിച്ച സമ്മാനത്തുക ഓസ്ട്രേലിയന്‍ കാട്ടുതീ ദുരിതാശ്വാസതിനായ് നല്‍കുകയാണെന്നാണ് താരം പറഞ്ഞത്. കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട നഗരമാണത്.

ഓസ്ട്രേലിയയില്‍ ഇങ്ങനെയൊരു വിപത്ത് നടന്നെന്നറിഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. ഈ തുക അവര്‍ക്ക് അവകാശപ്പെട്ടതാണ്. ടൂര്ന്നമെന്റ് തുടങ്ങും മുമ്പേ ഞാന്‍ മനസിലുറപ്പിച്ച തീരുമാനമായിരുന്നു ഇത്, പുരസ്കാര വേദിയില്‍ സമ്മാനത്തുക ഏറ്റുവാങ്ങിയശേഷം സെറീന പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …