Breaking News

നി​വി​ന്‍ പോ​ളി​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍​നി​ന്ന് ചി​ക്ക​നും പൊ​റോ​ട്ട​യും മോഷണംപോയി..!

സി​നി​മാ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍​നി​ന്ന് ഭക്ഷണം കവര്‍ന്നു. കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘമാണ് ഭ​ക്ഷ​ണ​വു​മാ​യി ക​ട​ന്നുകളഞ്ഞത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ കാ​ഞ്ഞി​ലേ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്.

ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; ഒടുവില്‍ യുവാവിനെ കിട്ടിയത്…

നി​വി​ന്‍ പോ​ളി നാ​യ​ക​നാ​യ പ​ട​വെ​ട്ട് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗിനിടെയാണ് സംഭവം. സി​നി​മ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ഭി​നേ​താ​ക്ക​ള്‍​ക്കും അ​ണിയറ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ക​ഴി​ക്കാ​ന്‍ വ​ച്ച ചി​ക്ക​നും പൊ​റോ​ട്ട​യു​മാ​ണ് മോഷണം പോയത്.

80 പേ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. ഇ​വ​ര്‍ ഭ​ക്ഷ​ണം ക​വ​രു​ന്ന​ത് സ​മീ​പ​വാ​സി​യാ​യ യു​വാ​വ് മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തിയിരുന്നു.

ഇ​തു​ക​ണ്ട നാ​ലം​ഗ സം​ഘം യുവാവിനെ മ​ര്‍​ദി​ച്ചു. പ​രി​ക്കേ​റ്റ യുവാവിനെ കൂ​ത്തു​പ​റ​മ്പ് ഗവണ്മെന്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …