Breaking News

ഭാര്യയല്ലാതെ തന്നെ ആകര്‍ഷിച്ച ആ രണ്ട് സ്ത്രീകളുടെ പേര് വെളിപ്പെടുത്തി പൃഥ്വിരാജ്…

ഭാര്യ സുപ്രിയ അല്ലാതെ തന്നെ ആകര്‍ഷിച്ച മാറ്റ് രണ്ട് സ്ത്രീകളെ കുറിച്ച്‌ മനസ് തുറന്ന് പൃഥ്വിരാജ്. സുപ്രിയ അല്ലാതെ മറ്റ് ഏതെങ്കിലും സ്ത്രീക്ക് അതേ മട്ടിലുള്ള

ആകര്‍ഷകത്വം ഉള്ളതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യം വന്നപ്പോഴാണ് തന്റെ മനസിലുള്ള, മലയാള സിനിമയുടെ മുന്‍നിരയില്‍ നില്‍ക്കുന്ന രണ്ടുപേരെ കുറിച്ച്‌ പൃഥ്വി മനസ് തുറന്നത്.

ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രിത്വിയുടെ വെളിപ്പെടുത്തല്‍. ആത്മവിശ്വാസമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള, സ്വന്തം വ്യക്തിത്വത്തില്‍ തൃപ്തി കണ്ടെത്തുന്ന സ്ത്രീകളാണ് തന്നെ ആകര്‍ഷിക്കുന്നതെന്നും പൃഥ്വി പറയുന്നു.

മലയാളത്തിലെ മികച്ച സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോനാണ് പൃഥ്വിരാജിന്റെ മനസില്‍ ഒന്നാം സ്ഥാനമുള്ളത്. അഞ്ജലി ഏറെ ആകര്‍ഷകത്വമുള്ള സ്ത്രീയാണെന്നും തന്റെ കഴിവുകളിലും ശേഷിയിലും ഏറെ വിശ്വാസമുള്ള വ്യക്തിത്വമാണ് അവര്‍ക്കെന്നും പൃഥ്വിരാജ് പറഞ്ഞു.

ഏറെ ആത്മാഭിമാനമുള്ള സ്ത്രീയാണ് അഞ്ജലി, ആകര്‍ഷകത്വം ഉള്ള സ്ത്രീകളെന്ന് തനിക്ക് തോന്നിയവരില്‍ പൃഥ്വി രണ്ടാം സ്ഥാനം നല്‍കിയിരിക്കുന്നത് നടിയും യുവതാരം ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നാസിമിനാണ്.

താന്‍ അഞ്ജലി മേനോനില്‍ കണ്ട വിശേഷതകളില്‍ പലതും മറ്റൊരു രീതിയില്‍ നസ്രിയയ്ക്കുണ്ട്, അത് അവരെ വളരെ കൂടുതല്‍ ആകര്‍ഷകത്വമുള്ളയാളാക്കുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …